April 19, 2025 |

പേരിനൊപ്പമുള്ള ‘പാണ്ഡ്യ’ വെട്ടി നടാഷ; മോഡല്‍-ക്രിക്കറ്റര്‍ ബന്ധം അവസാനിച്ചെന്ന് സോഷ്യല്‍ മീഡിയ

വിവാഹമോചനം നടന്നാല്‍ ഹര്‍ദിക് കൊടുക്കേണ്ടി വരിക സ്വത്തിന്റെ 75 ശതമാനം

ഇന്ത്യൻ ക്രിക്കറ്റ് ടീം ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെയും ഭാര്യ നടാഷ സ്റ്റാൻകോവിച്ചിനെയും ചുറ്റിപ്പറ്റി നിരവധി അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 2020 മെയ് ലാണ് ഇരുവരും വിവാഹിതരാകുന്നത്. ഇരുവർക്കും 3 വയസുള്ള മകനുമുണ്ട്. നടാഷ തൻ്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ നിന്ന് ‘പാണ്ഡ്യ’ എന്ന കുടുംബപ്പേര് നീക്കം ചെയ്തതോടെയാണ് ഇരുവരും തമ്മലുള്ള ബന്ധത്തിൽ വിള്ളൽ വീണു എന്ന തരത്തിലുളള ഊഹാപോഹങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ഹാർദിക്കും നടാഷയും ഇതിനകം വേർപിരിഞ്ഞിരിക്കുകയാണെന്നും ഉടൻ തന്നെ വിവാഹമോചനത്തിലേക്ക് നീങ്ങുമെന്ന തരത്തിലുള്ള വാർത്തകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ മുഴുവൻ പ്രചരിക്കുന്നത്. ഹർദിക്കിന് ഇത്തവണത്തെ ഐപിഎല്ലിൽ അത്ര കണ്ട് ശോഭിക്കാനും സാധിച്ചിട്ടില്ല. 14 മത്സരങ്ങളിൽ 4 എണ്ണത്തിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചത്. ബാറ്റിങ്ങിലും ബോളിങ്ങിലും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് നിരാശയായിരുന്നു ഫലം. Hardik Natasa

അടുത്തകാലത്ത് ഒന്നും ഹാർദിക് പാണ്ഡ്യയും നടാഷയും പരസ്പരം ചിത്രങ്ങളൊന്നും പങ്കിട്ടിട്ടില്ലെന്ന് ഉപയോക്താക്കൾ ചൂണ്ടിക്കാണിക്കുന്നുണ്ട്, കൂടാതെ മാർച്ച് നാലിന് നടാഷയുടെ ജന്മദിനത്തിൽ ഹാർദിക് ജന്മദിനാശംസകൾ പങ്കു വച്ചിട്ടില്ലെന്നും ഉപയോക്താക്കൾ പറഞ്ഞു. ഐ പി എല്ലിലെ നടാഷയുടെ അസാന്നിധ്യവും ആരാധകർ എടുത്ത് പറയുന്നുണ്ട്.

ഇതെല്ലാം കുറച്ച് നാളുകളായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെകിലും ഏറ്റവും പുതിയതായി ചർച്ചചെയ്യപ്പെടുന്നത്, ഇരുവരും വേര്പിരിഞ്ഞാൽ ഹാർദിക് നടാഷക്ക് നൽകേണ്ട ജീവനാംശത്തെ കുറിച്ചാണ്. നടാഷയിൽ നിന്ന് വിവാഹമോചനം നേടിയാൽ ഹാർദിക് പാണ്ഡ്യയ്ക്ക് ജീവനാംശമായി സ്വത്തിൻ്റെ 70 ശതമാനത്തോളം നഷ്ടപ്പെടുമെന്നാണ് വാര്‍ത്തകള്‍ വരുന്നത്. 2020 ജനുവരി 20 ന് ഉല്ലാസകപ്പലിൽ വെച്ചാണ് ഹാർദിക് പാണ്ഡ്യ നടാഷ സ്റ്റാൻകോവിച്ചിനോട് വിവാഹാഭ്യർത്ഥന നടത്തിയത്. ഇരുവരും മകനായ അഗസ്ത്യയെ 2020 ജൂലൈ 30 ന് സ്വാഗതം ചെയ്തു. കോവിഡ് ലോക്ക്ഡൗണിനിടെയായിരുന്നു വിവാഹിതരായ കാര്യം ഇരുവരും ലോകത്തെ അറിയിച്ചത്. പിന്നീട് 2023 ന് വാലൻ്റൈൻസ് ദിനത്തിൽ ഉദയ്പൂരിൽ വിവാഹ ചടങ്ങുകൾ വീണ്ടും ആഘോഷപൂർവ്വം നടത്തിയിരുന്നു.

സാമൂഹ്യ മാധ്യമങ്ങളിൽ ഊഹാപോഹങ്ങൾ പ്രചരിക്കുമ്പോഴും, ഹാർദിക്കിൻ്റെയോ നടാഷയുടെയോ ഭാഗത്ത് നിന്ന് ഔദ്യോഗികമായി സ്ഥിതീകരണം ഒന്നും വന്നിട്ടില്ല. നടാഷ പാണ്ട്യ എന്ന കുടുംബ പേര് നീക്കം ചെയ്‌തെങ്കിലും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും നടാഷ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്തിട്ടില്ല. ട്വന്റി20 ലോകകപ്പ് മത്സരങ്ങൾക്കായി ടീം ഒന്നടങ്കം തയ്യാറെടുക്കുകയാണ്. ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ ആണ് ഹാർദിക്.

 

content summary : Hardik Pandya And Natasa Stankovic Separation

Leave a Reply

Your email address will not be published. Required fields are marked *

×