ഭക്ഷണം ആവശ്യത്തിന് കഴിക്കുക എന്ന ഫോര്‍മുല വശമില്ലാത്ത ആളാണോ നിങ്ങള്‍? എത്ര കഴിച്ചാലും മതിവരാത്ത പ്രശ്നം അലട്ടുന്നുണ്ടോ? എങ്കില്‍ കാരണം കേട്ടോളൂ…
ചില ഘട്ടങ്ങളിലെങ്കിലും നിങ്ങളുടെ തലച്ചോര്‍ എടുക്കുന്ന ‘ഡബിള്‍ ഡ്യൂട്ടി’യാണ് വില്ലന്‍. തലച്ചോറിന് ഇരട്ടിപ്പണി ചെയ്യേണ്ടി വരുന്ന ഘട്ടങ്ങളിലാണ് വിശപ്പ് അമിതമാകുന്നത്. സെല്‍ മെറ്റബോളിസം (cell metabolism) മാസികയാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
തലച്ചോറിലെ കോശങ്ങള്‍ തമ്മില്‍ ആശയവിനിമയം നടക്കാറുണ്ട്. നാം ചിന്തിക്കുന്ന ഘട്ടങ്ങളില്‍ ഉദ്വീപനങ്ങള്‍ ഓരോന്നും കോശങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനഫലമായാണ്. പക്ഷെ ഈ ആശയവിനിമയത്തിന് സ്ഥിരമായി ഒരു രീതി മാത്രം അവലംബിക്കുകയല്ല തലച്ചോര്‍ ചെയ്യുന്നത്. സെറിബ്രോസ്പൈനല്‍ ഫ്ളൂയിഡിലേക്ക് സിഗ്‌നലുകള്‍ കൈമാറ്റം ചെയ്തും തലച്ചോര്‍ ഈ പ്രക്രിയ നടത്താറുണ്ട്.
കോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തില്‍, ഓരോ ന്യൂറോണിലേക്കും ഇത്തരത്തില്‍ വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നു.
കോശങ്ങളില്‍ നിന്ന് കോശങ്ങളിലേക്ക് അല്ലെങ്കില്‍ രക്തകുഴലുകള്‍ വഴി മാത്രമാണ് നിര്‍ദ്ദേശങ്ങള്‍ കൈമാറ്റം ചെയ്യുന്നതെന്നായിരുന്നു ശാസ്ത്രജ്ഞരുടെ ഇത്രയും കാലത്തെ കണ്ടെത്തല്‍. അതേസമയം, സെറിബ്രോസ്പൈനല്‍ ഫ്ളൂയിഡ് ഈ പ്രക്രിയയില്‍ പങ്കെടുക്കുമെന്നത് നിര്‍ണ്ണായക കണ്ടെത്തലായി.
കമ്പനികള്‍ നിലവില്‍ അമിത വിശപ്പ് നിയന്ത്രിക്കാനുള്ള മരുന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്. പൊണ്ണത്തടി, അനുബന്ധ അസുഖങ്ങള്‍ തുടങ്ങിയവക്കുള്ള മരുന്ന് വികസിപ്പിക്കുന്നത് ഈ ആശയവിനിമയ പ്രക്രിയയെ മുന്‍നിര്‍ത്തിയായിരിക്കും.
തലച്ചോറിന് താങ്ങായി നില്‍ക്കുന്നതും ഒരു ‘കുഷ്യന്‍’ പോലെ തലച്ചോറിന് പുറത്ത് ആവരണം ചെയ്ത് നില്‍ക്കുന്നതും മെറ്റബോളിക് വെയ്സ്റ്റുകള്‍ നീക്കം ചെയ്യുന്നതും സെറിബ്രോസ്പൈനല്‍ ഫ്ളൂയിഡിന്റെ ധര്‍മ്മമാണ്.
പോഷണ ഉപചാപപ്രക്രിയയില്‍(metabolism) സജീവ പങ്കുവഹിക്കുന്നത് മാത്രമാണ് ഈ ഫ്ളൂയിഡിന്റെ ധര്‍മ്മമെന്ന് ദീര്‍ഘകാലം വിശ്വസിച്ച് പോരുന്നു. പക്ഷെ ആശവിനിമയത്തില്‍ സുപ്രധാന പങ്കുവഹിക്കാനും ഇവയ്ക്ക് ശേഷിയുണ്ടെന്ന കണ്ടെത്തല്‍ അത്ഭുതപ്പെടുത്തിയെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
മെലാനിന്‍ കോണ്‍സെന്‍ട്രേറ്റിംഗ് ഹോര്‍മോണ്‍(MCH) എന്ന കണികയില്‍ കേന്ദ്രീകരിച്ചുളള പഠനമാണ് നിലവില്‍ നടക്കുന്നത്. പിറ്റിയൂറ്ററി ഗ്രന്ഥിക്ക് മുകളിലായി സ്ഥിതിചെയ്യുന്ന, തലച്ചോറിലെ വിശപ്പിന്റെ കേന്ദ്രമായ ഹൈപ്പോതലാമസിലെ ന്യൂറോണുകളാണ് mchന്റെ ഉത്പാദകര്‍. ഇവയാണ് വിശപ്പിനെ നിയന്ത്രിക്കുന്നതും.
പുതിയ കണ്ടെത്തലുകളോട് അനുബന്ധിച്ച് എലികളില്‍ നടത്തിയ പരീക്ഷണങ്ങള്‍ വിജയകരമായി. mch, സെറിബ്രോസ്പൈനല്‍ ഫ്ളൂയിഡിലേക്ക് കടത്തിവിടുമ്പോള്‍ എലികള്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങും. എം.സി.എച്ച് കടത്തിവിടുന്ന തോത് അനുസരിച്ച് ആഹാരത്തോടുള്ള അടുപ്പവും വ്യത്യാസപ്പെടുന്നു.
അതേസമയം, അനിയന്ത്രിത വിശപ്പിനെ കൈപ്പിടിയിലൊതുക്കാനുള്ള മാര്‍ഗത്തിലേക്ക് വൈകാതെ എത്തുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.