ഈ പ്രോഗ്രാം വഴി ആളുകള്‍ വിഷാദ രോഗത്തിനടിമപ്പെട്ടിട്ടുണ്ടെന്ന് 70 ശതമാനത്തോളം കൃത്യതയോടെ കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയും
ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇടുന്ന ചിത്രങ്ങളിലൂടെ വിഷാദരോഗം കണ്ടെത്താന്‍ സാധിക്കുന്ന പുതിയ കംപ്യൂട്ടര്‍ പ്രോഗ്രം വികസിപ്പിച്ചു. ഈ പ്രോഗ്രാം വഴി ആളുകള്‍ വിഷാദ രോഗത്തിനടിമപ്പെട്ടിട്ടുണ്ടെന്ന് 70 ശതമാനത്തോളം കൃത്യതയോടെ കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയും. ഇത് സംബന്ധിച്ച ഗവേഷണത്തില്‍ മുമ്പ് ഡോക്ടമാര്‍ പിന്തുടരുന്ന രീതികളിലടെ 42 ശതമാനം കൃത്യതയോടെ മാത്രമേ വിഷാദ രോഗം കണ്ടെത്താന്‍ കഴിയൂ.
ആളുകള്‍ സോഷ്യല്‍ മീഡിയകളില്‍ ഇടുന്ന ചിത്രങ്ങള്‍, കമന്റുകള്‍ ഇങ്ങനെ പല കാര്യങ്ങള്‍ പരിശോധിച്ചാണ് വിഷാദരോഗം ബാധിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതെന്ന് അമേരിക്കയിലെ വേര്‍മോണ്ട്യൂണിവേഴ്‌സിറ്റി ക്രസ്റ്റഫര്‍ ഡാന്‍ഫോര്‍ത്ത് പറയുന്നു. ഈ പ്രോഗ്രാം നമ്മുടെ ഫോണിലോ കംപ്യൂട്ടറിലോ ഉള്‍പ്പെടുത്തിയാല്‍ ഡോക്ടര്‍ക്ക് നിങ്ങളുടെ സ്വഭാവം മാറുന്നത് മനസ്സിലാക്കാന്‍ സാധിക്കും.
ഏകദേശം 166 പേരുടെ 43950-ഓളം ഫോട്ടോകള്‍ പരിശോധിച്ചാണ് ഈ പുതിയ പ്രോഗ്രാമിനായി ഗവേഷകര്‍ പഠനം നടത്തിയത്. പ്രോഗ്രം കൂടുതല്‍ ജനകീയമായി മാറ്റുന്നതിനുള്ള അവസാന വട്ട തയ്യാറെടുപ്പിലാണ് ഗവേഷകര്‍.