June 26, 2026 |
Share on

വാസ്കുലർ രോഗങ്ങളെ അറിയാം കണ്ടെത്താം; പ്രചാരണ പരിപാടിക്ക് തുടക്കമിട്ട് വാസ്കുലർ സൊസൈറ്റി ഓഫ് കേരള

അയോർട്ടിക് അന്യൂറിസം ശരീരത്തിലെ ഏറ്റവും വലിയ രക്തക്കുഴലായ അയോർട്ടയുടെ ഭിത്തിക്ക് ഉണ്ടാകുന്ന വീക്കമാണ്

ദേശീയ വാസ്കുലർ ദിനത്തോടനുബന്ധിച്ച്, വാസ്കുലർ രോഗങ്ങളെക്കുറിച്ച് അവബോധം വളർത്താനും നേരത്തേ കണ്ടെത്താനും ലക്ഷ്യമിട്ട് പുതിയ പ്രചാരണ പരിപാടിക്ക് തുടക്കമിട്ട് വാസ്കുലർ സൊസൈറ്റി ഓഫ് കേരള (VASK). 65 വയസ്സിനു മുകളിലുള്ള പുകവലിക്കാർക്കും രക്താതിമർദ്ദം പോലുള്ള മറ്റ് വാസ്കുലർ രോഗങ്ങൾ വരാൻ സാധ്യതയുള്ളവർക്കും സൗജന്യ അൾട്രാസൗണ്ട് സ്കാനിംഗ് വാഗ്ദാനം ചെയ്യുന്നതാണ് ഈ കാമ്പയിൻ.

ശരീരത്തിലെ പ്രധാന രക്തക്കുഴലായ അയോർട്ടയിലെ അപകടകരമായ വീക്കമായ അയോർട്ടിക് അന്യൂറിസത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും കാമ്പയിൻ സഹായകമാണ്. ‘Beat it before it breaks – Get yourself screened – your Aorta matters.’ എന്ന മുദ്രാവാക്യത്തോടെയാണ് ദേശീയ വാസ്കുലർ ദിനത്തോടനുബന്ധിച്ച് ഈ പ്രചാരണ പരിപാടിക്ക് തുടക്കമിട്ടത്.

അയോർട്ടിക് അന്യൂറിസം (Aortic Aneurysm) എന്നത് ശരീരത്തിലെ ഏറ്റവും വലിയ രക്തക്കുഴലായ അയോർട്ടയുടെ ഭിത്തിക്ക് ഉണ്ടാകുന്ന വീക്കമാണ്. ഹൃദയത്തിൽ നിന്ന് ഓക്സിജൻ കലർന്ന രക്തം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിക്കുന്നത് അയോർട്ടയാണ്. ഇതിന്റെ ഭിത്തി ദുർബലമാകുമ്പോൾ ഒരു ബലൂൺ പോലെ വീർക്കുന്നു.

അയോർട്ടയിലെ ഈ വീക്കം വലുതാകുകയും പൊട്ടുകയും (rupture) ചെയ്താൽ കടുത്ത ആന്തരിക രക്തസ്രാവത്തിന് കാരണമാകും, ഇത് പെട്ടെന്നുള്ള മരണത്തിന് വരെ ഇടയാക്കും. എന്നാൽ ലളിതമായ അൾട്രാസൗണ്ട് സ്കാൻ, സിടി സ്കാൻ, എംആർഐ എന്നിവയിലൂടെ ഈ രോഗം എളുപ്പത്തിൽ കണ്ടെത്താനും, കൃത്യസമയത്തുള്ള ചികിത്സയിലൂടെ ജീവൻ രക്ഷിക്കാനും സാധിക്കും.

ഈ സാഹചര്യത്തിൽ, 65 വയസ്സിനു മുകളിലുള്ള പുകവലിക്കാർക്കും രക്താതിമർദ്ദം പോലുള്ള മറ്റ് വാസ്കുലർ രോഗങ്ങൾ വരാൻ സാധ്യതയുള്ളവർക്കും സൗജന്യ അൾട്രാസൗണ്ട് സ്കാനിംഗ് ഈ കാമ്പയിനിലൂടെ VASK വാഗ്ദാനം ചെയ്യുന്നു.

അയോർട്ടിക് അന്യൂറിസം ഉണ്ടാകാനുള്ള പ്രധാന അപകട ഘടകങ്ങളിലൊന്ന് ഉയർന്ന പ്രായമാണ്. കേരളത്തിൽ പ്രായമായവരുടെ എണ്ണം വർധിച്ചുവരുന്നതിനാൽ ഇത്തരം കേസുകൾ കൂടുതലായിരിക്കാൻ സാധ്യതയുണ്ടെന്ന് VASK ചൂണ്ടിക്കാട്ടി.

രോഗപ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിനായി VASK ഒരു പ്രത്യേക വെബ്സൈറ്റും ആരംഭിച്ചിട്ടുണ്ട്: www.aorta.org.in. ഈ സൗജന്യ സ്ക്രീനിംഗ് പ്രോഗ്രാമിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനും വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

content summary: Vascular Society of Kerala launches awareness campaign to identify vascular diseases

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×