UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

നാളത്തെ ജനസംഖ്യയെക്കുറിച്ച് ഞെട്ടിക്കുന്ന ചിലത്

7.6 ബില്യണാണ് നിലവിലെ ജനസംഖ്യ. 2050 ആകുമ്പോഴേക്കും ഇത് 9 ബില്യണിലേക്കെത്തും. ഒരു വ്യക്തിക്ക് ആവശ്യമായ ശരാശരി ഭക്ഷണത്തിന്റെ അളവ് ഇന്നത്തേതിലും ഇരട്ടിയുമാകും.

                       

‘2050 ആകുമ്പോഴേക്കും 9 മില്യണ്‍ ആള്‍ക്കാര്‍ക്ക് ഭക്ഷണം കണ്ടെത്തുന്നത് കടുത്ത പ്രതിസന്ധിയായിരിക്കും. നിലവിലെ സാഹചര്യത്തേക്കാള്‍ വലിയ പ്രതിസന്ധി’- നോര്‍വീജിയന്‍ സര്‍വ്വകലാശാലയിലെ ഗവേഷകന്‍ ജിബ്രന്‍ വിറ്റ(Gibran Vitta)യുടെ വാക്കുകളാണിവ.

WWFന്റെ കണ്ടെത്തല്‍ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ പ്രതിസന്ധി, വനനശീകരണവും സസ്യജാലങ്ങളുടെയും വന്യജീവികളുടെയും നാശവുമാണ്. അനിയന്ത്രിതമായി വര്‍ധിക്കുന്ന ലോകജനസംഖ്യയുടെ ആവശ്യങ്ങള്‍ക്കായാണ് ഇവ ഓരോന്നും നശിപ്പിക്കപ്പെടുന്നത്. സുസ്ഥിര വികസനത്തിനായി ഐക്യരാഷ്ട്രസഭയുടെ പദ്ധതി ‘സീറോ ഹംഗര്‍’ (zero hunger) മറുഭാഗത്തുണ്ട്. വര്‍ദ്ധിക്കുന്ന ജനസംഖ്യയ്ക്കനുസരിച്ച് ഭക്ഷണോത്പാദനം സാധ്യമാണോയെന്ന് കണ്ടറിയേണ്ടിരിക്കുന്നു.

7.6 ബില്യണാണ് നിലവിലെ ജനസംഖ്യ. 2050 ആകുമ്പോഴേക്കും ഇത് 9 ബില്യണിലേക്കെത്തും. ഒരു വ്യക്തിക്ക് ആവശ്യമായ ശരാശരി ഭക്ഷണത്തിന്റെ അളവ് ഇന്നത്തേതിലും ഇരട്ടിയുമാകും. ഭക്ഷണരീതിയിലെ മാറ്റം, ഫുഡ് വേസ്റ്റ്, ബി.എം.ഐയിലെ വര്‍ധനവ് എന്നിവയെല്ലാം ഭക്ഷണശൃംഖലയെ തകിടം മറിക്കുകയാണ്.

‘മനുഷ്യര്‍ മാറുകയാണ്’

1975നും 2014നും ഇടയില്‍ 186 രാജ്യങ്ങളിലെ ജനസംഖ്യയില്‍ സംഭവിച്ച വ്യത്യാസം പഠനവിധേയമാക്കി. പ്രൊഫ. ഡാനിയല്‍ മുള്ളര്‍ (Daniel Muller), ഫെലിപ്പ് വാസ്‌ക്വസ്(Felip Vasquez), ജിബ്രാന്‍ വിറ്റ എന്നിവര്‍ ചേര്‍ന്നാണ് നിഗമനങ്ങളിലേക്കെത്തിയത്.

‘രണ്ട് നിഗമനങ്ങളാണ് പ്രധാനം. ഉയരത്തിലും തൂക്കത്തിലും നിശ്ചിത ശരാശരിയിലുണ്ടായ ഉയര്‍ന്ന വ്യത്യാസമാണൊന്ന്. ഒരു ശരാശരി വിഭാഗത്തിന്റെ പ്രായം ഉയര്‍ന്നതാണ് മറ്റൊന്ന്’

ആദ്യത്തെ വിഭാഗമാണ് ഭക്ഷണത്തിന്റെ ആവശ്യകത ഇരട്ടിപ്പിച്ചത്. രണ്ടാമത് വിഭാഗം നേരെ വിപരീതമായി ഭക്ഷണം കുറച്ച് മാത്രം ഉപയോഗിക്കുന്നവരും.

1975ലെ കണക്ക് അപേക്ഷിച്ച് 2014ല്‍ ഒരു മനുഷ്യന്‍ 14% അധികഭാരമുള്ള വ്യക്തിയാണ്. ഉയരത്തില്‍ 1.3% വ്യത്യാസവും പ്രായാധിക്യത്തില്‍ 6.2% ഉയര്‍ച്ചയും സംഭവിച്ചിട്ടുണ്ട്. 1975ല്‍ മനുഷ്യശരാശരി, പ്രതിദിനം 2465 കിലോ കലോറി ഭക്ഷണമാണ് കഴിച്ചിരുന്നതെങ്കില്‍ 2014ല്‍ ഇത് 2615 കിലോകലോറിയിലേക്ക് ഉയര്‍ന്നു.

അങ്ങനെ 129% വര്‍ധനവാണ് മനുഷ്യന്റെ ഭക്ഷ്യരീതിയില്‍ ഉണ്ടായിരിക്കുന്നത്. ഇതില്‍ 116% വര്‍ധനവ് ജനസംഖ്യ ഉയര്‍ന്നതിനെ തുടര്‍ന്നു 15% വര്‍ധനവ് ശരീരഭാരവും നീളവും വര്‍ധിച്ചതിനെതുടര്‍ന്നുമാണ്.

വ്യത്യാസങ്ങള്‍ എവിടെയെല്ലാം?

1975ല്‍ നിന്ന് 2014ലേക്ക് എത്തുമ്പോള്‍ ഒരു മനുഷ്യന്‍ 6%-33% വരെ ശരീരഭാരം ഉയര്‍ത്തിയിട്ടുണ്ട്. ടോംഗ സ്വദേശികളുടെ ശരാശരി ശരീരഭാരം 93 കിലോ ആയിരിക്കുമ്പോള്‍ വിയറ്റ്നാമില്‍ ഇത് 53 കിലോഗ്രാം ആണ്. അതായത് വിയറ്റ്നാം ജനതയേക്കാള്‍ 800 കിലോകലോറി/ദിവസം അധികമായി ടോംഗോയില്‍ ആവശ്യമായി വരുന്നു. ഈ കണക്കുകളില്‍ ഏറ്റവും കുറഞ്ഞ വര്‍ധനവ് രേഖപ്പെടുത്തിയത് ഏഷ്യന്‍ രാജ്യങ്ങളും ഏറ്റവും കൂടുതല്‍ വര്‍ധനവ് കാണിക്കുന്നത് ആഫ്രിക്കയുമാണ്.

കണക്കുകൂട്ടലുകള്‍ നേരത്തെ നടന്നില്ല!

ഉയര്‍ന്നുവരുന്ന ഭക്ഷണത്തിന്റെ ആവശ്യകതയും വ്യക്തിഗത ശരീരമാറ്റവും മുന്‍കൂട്ടി കാണാന്‍ ശ്രമിച്ചില്ലെന്ന് ഗവേഷകര്‍ പറയുന്നു. ഭക്ഷണസാധനങ്ങളുടെ അപര്യാപ്തത ഒരുപക്ഷെ ഒഴിവാക്കാമായിരുന്നുവെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള ഐക്യരാഷ്ട്രസംഘടനയുടെ പദ്ധതിയ്ക്ക് ഉപകാരപ്പെടുന്നതാണ് പുതിയ പഠന റിപ്പോര്‍ട്ട് എന്ന് വിലയിരുത്തപ്പെടുന്നു. തുടര്‍പഠനങ്ങള്‍ക്ക് സഹായകരമാകുന്ന ആധികാരികമായ റിപ്പോര്‍ട്ടായും ഈ സംഘത്തിന്റെ പഠനത്തെ കണക്കാക്കുന്നു.

Share on

മറ്റുവാര്‍ത്തകള്‍