June 05, 2026 |
Share on

ആർത്തവത്തിന് തൊട്ടുമുൻപുള്ള അസ്വസ്ഥതകൾ അകറ്റാൻ അഞ്ച് പൊടിക്കൈകൾ

അമിതമായ ടെൻഷൻ, തളർച്ച, വയറുവേദന, നീരുവീക്കം, എല്ലാത്തിനോടും ദേഷ്യം മുതലായവയൊക്കെയാണ് പ്രീ മെന്സ്ട്രൽ സിൻഡ്രോം (PMS)  എന്ന അവസ്ഥയുടെ ലക്ഷണങ്ങൾ.

ഓരോ മാസവും ആർത്തവം വരുന്നതിന് തൊട്ടുമുൻപ് ശരീരവും മനസ്സും വല്ലാതെ അസ്വസ്ഥമാകാറുണ്ടോ? ആ ഒരാഴ്ച ചെറിയ കാര്യങ്ങൾക്കു പോലും ദേഷ്യം വരാറുണ്ടോ? ക്ഷീണവും തളർച്ചയും അനുഭവപ്പെടാറുണ്ടോ? എങ്കിൽ ഈ അഞ്ച് ടിപ്സ് അറിയാതെ പോകരുത്.

ഭൂരിഭാഗം സ്ത്രീകൾക്കും ആർത്തവത്തിന് മുൻപുള്ള ഒരു ആഴ്ച നിരവധി ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ട്. അമിതമായ ടെൻഷൻ, തളർച്ച, വയറുവേദന, നീരുവീക്കം, എല്ലാത്തിനോടും ദേഷ്യം മുതലായവയൊക്കെയാണ് പ്രീ മെന്സ്ട്രൽ സിൻഡ്രോം (PMS)  എന്ന അവസ്ഥയുടെ ലക്ഷണങ്ങൾ. ആർത്തവം അടുക്കാറാകുമ്പോൾ ശരീരം പെട്ടെന്ന് തടിക്കുന്നതും മലബന്ധമുണ്ടാകുന്നതും, പേശികൾക്ക് ബലക്കുറവ് അനുഭവപ്പെടുന്നതും PMS  കൊണ്ട് തന്നെയാകാം. ഈ അവസ്ഥയെ ഫലപ്രദമായി ചെറുക്കാൻ വിദഗ്ദർ നിർദ്ദേശിക്കുന്ന അഞ്ച് പൊടിക്കൈകകൾ…

  1. ആർത്തവ സമയത്ത് ശരീരത്തിൽ നിന്ന് ഒരുപാട് രക്തം നഷ്ടമാകുന്നതിനാൽ അത് നികത്തനായി അയേൺ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ബീൻസ്, സ്പിനാച്ച് ,കിഴങ്ങുവർഗങ്ങൾ, ഈന്തപ്പഴം മുതലായ ഭക്ഷണങ്ങൾ ഈ സമയത്ത് നിർബന്ധമായും കഴിച്ചിരിക്കണം.
  2. തുളസിയില, ഇഞ്ചി, കറുവപ്പട്ട, മുതലായവ നിത്യവും കഴിക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ആർത്തവ സമയത്തുള്ള വയറു വേദന ഒരു വലിയ അളവോളം ഒഴിവാക്കാം.
  3. സിങ്ക് ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ സ്ത്രീകൾ നിർബന്ധമായും കഴിച്ചിരിക്കണം. മത്തങ്ങാക്കുരു, ചിക് പീസ് , തുവരപ്പരിപ്പ് മുതലായവ കൂടുതലായി കഴിക്കാൻ ശ്രദ്ധിക്കാം.
  4. ധാരാളം ആന്റി ഓക്സൈഡുകൾ അടങ്ങിയ ഗ്രീൻ ടീ ഒരു ശീലമാക്കുന്നത് സ്ത്രീകൾക്ക് വളരെ നല്ലതാണ്. ശരീരത്തിനൊപ്പം മനസും ശുദ്ധമാകാൻ തുടങ്ങും.
  5. ആർത്തവം മൂലമുള്ള ശരീരവേദനകൾ മാറാൻ സൂര്യകാന്തി വിത്തുകൾ പോലെ ഗുണം ചെയ്യുന്ന മറ്റൊന്നുമില്ല. വിറ്റാമിൻ ഇ യുടെ കലവറയായ ഈ വിത്തുകൾ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×