July 17, 2026 |

വീണയ്ക്ക് ക്ലീൻ ചിറ്റ് നൽകിയ കുഴൽനാടന്റെ ഹർജി, തെളിവില്ലാത്ത കേസായോ എക്‌സാലോജിക്?

കെഎംആർഎൽ-എക്സാലോജിക് വിവാദവും , കേസ് തള്ളാനുണ്ടായ സാഹചര്യവും മാത്യു കുഴനാടന്റെ ഇടപെടലും വീണ്ടും ചർച്ചയാവുകയാണ്

മുഖ്യന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ സ്ഥാപനമായ എക്സാലോജിക് സൊല്യൂഷൻസിനെതിരെയുള്ള കേസിൽ വിജിലൻസ് അന്വേഷണത്തിനുള്ള ഹർജി ഹൈക്കോടതി തള്ളിയിരിക്കയാണ്. ഇതിന് പുറമേ പൊലീസ് ആസ്ഥാനത്തെ രഹസ്യാന്വേഷക വിഭാ​ഗത്തിൽ നിന്ന് വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ അനുവദിക്കാത്തതിനെതിരെ മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ അപ്പീലും സംസ്ഥാന വിവരാവകാശ കമ്മീഷൻ തള്ളി. ഈ സാഹചര്യത്തിൽ കെഎംആർഎൽ-എക്സാലോജിക് വിവാദവും , കേസ് തള്ളാനുണ്ടായ സാഹചര്യവും മാത്യു കുഴനാടന്റെ ഇടപെടലും വീണ്ടും ചർച്ചയാവുകയാണ്.

എന്താണ് എക്സാലോജിക്-സിഎംആർഎൽ വിവാദം

കേരളത്തിന്റെ തെക്കന്‍ തീരങ്ങളില്‍ നിന്നും ഖനനം ചെയ്യുന്ന ഇല്‍മനൈറ്റ് ധാതു പ്രധാന അസംസ്‌കൃത വസ്തുവായി ഉപയോഗിച്ച് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനമാണ് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റീട്ടയില്‍സ് ലിമറ്റഡ്. സിഎംആർഎൽ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യൻസ് എന്ന കമ്പനിയ്ക്ക് നൽകാത്ത സേവനത്തിന് 2017-2020 കാലയളവിൽ വലിയ തുക പ്രതിഫലം നൽകിയെന്ന ഇന്ററിം സെന്റിൽമെന്റ് ബോർഡിന്റെ ആരോപണം ആയിരുന്നു മാസപ്പടി വിവാദത്തിന് തിരി കൊളുത്തിയത്. കമ്പനിയുടെ തടസമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കായി കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റീട്ടയില്‍സ് ലിമിറ്റഡിന്റെ (സിഎംആര്‍എല്‍) മാനേജിംഗ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്ത രാഷ്ട്രീയക്കാര്‍, ട്രേഡ് യൂണിയനുകള്‍, മാധ്യമ സ്ഥാപനങ്ങള്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് കൈക്കൂലി നല്‍കിയെന്ന വാര്‍ത്ത കേരളം ചർച്ച ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ടി ഉള്‍പെടെയുള്ളവര്‍ നിയമവിരുദ്ധമായ തുക കൈപ്പറ്റിയെന്ന തരത്തിലുള്ള വാര്‍ത്തകളും ഇതിനൊപ്പം പ്രചരിച്ചിരുന്നു. വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാ ലോജിക് എന്ന കമ്പനി സിഎംആര്‍എല്‍ന് സോഫ്റ്റ്വെയര്‍-ഐടി സേവനങ്ങള്‍ നല്‍കിയതിന്റെ പ്രതിഫലമായാണ് 1.72 കോടി രൂപ നല്‍കിയതെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ വീണയുടെ കമ്പനി സിഎംആര്‍എല്‍ന് യാതൊരു സേവനങ്ങളും നല്‍കിയിരുന്നില്ലെന്നും കൈപ്പറ്റിയ തുക തികച്ചും നിയമവിരുദ്ധമാണെന്നുമാണ് വ്യക്തമാക്കുന്നത്. വീണ സിഎംആര്‍എല്‍ കമ്പനിയുമായി നടന്ന സാമ്പത്തിക ഇടപാടുകളില്‍ നിയമവിരുദ്ധമായി യാതൊന്നുമില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും വിശദീകരണം നൽകിയിരുന്നു. കോർപറേറ്റ് കാര്യ മന്ത്രാലയത്തിൻ്റെ ആദ്യ ഉത്തരവ് പ്രകാരം ആർഒസി സംഘം തുടങ്ങിവച്ച വിശദ അന്വേഷണമാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (sfio) ഏറ്റെടുത്തത്. വീണയ്ക്കെതിരായ മാസപ്പടി കേസിൽ, സിഎംആർഎല്ലിൽ നിന്നും കെഎസ്ഐഡിസിയിൽ നിന്നും നേരത്തെ എസ് എഫ് ഐ ഒ വിവരങ്ങൾ ശേഖരിച്ചിരുന്നു. വീണയുടെ കമ്പനിയായ എക്സാലോജിക്കും കെഎസ്ഐഡിസിയുമടക്കം അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

016 ഡിസംബറിലാണ് വീണയും അവരുടെ കമ്പനിയും CMRL എന്ന കമ്പനിയുമായി സർവീസ് / സോഫ്റ്റ് വെയർ കരാർ ഉണ്ടാക്കുന്നത്. അതിനു പ്രതിഫലമായി 1.72 കോടി ഫോർമൽ ബാങ്കിങ് റൂട്ടിൽ കൈപ്പറ്റുന്നു. എല്ലാ വിധ നികുതിയും ഒടുക്കിയായിരുന്നു എക്സാലോജിക്കിന്റെ നടപടി. എന്നാൽ സിഎംആർഎൽ എന്ന കമ്പനി ആദായനികുതി കണക്കുകൾ കൊടുത്തപ്പോൾ നികുതി വിധേയമായ അറ്റാദായത്തിൽ കുറവു കാണിച്ചു, അഥവാ വരുമാനം സപ്രസ് ചെയ്തു എന്നൊരു കേസ് അവർക്കെതിരായി വരുന്നു. കമ്പനിയുടെ ചെലവുകൾ പെരുപ്പിച്ചു കാട്ടി ലാഭം കുറച്ചു കണക്കുണ്ടാക്കി എന്നതായിരുന്നു ഇവർക്കെതിരായ ഇൻകം ടാക്സ് കേസ്. ആകെ 135.4 കോടി രൂപയുടെ ചെലവുകൾ പെരുപ്പിച്ചു കാട്ടി എന്നാണ് കേസ്. അതിൽ ഒരിനമാണ് വീണയ്ക്കും കമ്പനിയ്ക്കും കൊടുത്ത 1. 72 കോടി രൂപ. ഇൻകംടാക്സ് ചൂണ്ടിക്കാണിച്ച 135.4 കോടി രൂപയിൽ 134.27 കോടി രൂപയും പെരുപ്പിച്ച ചെലവുകളാണ് എന്നു സിഎംആർഎൽ സമ്മതിച്ചു. എന്നാൽ വീണയ്ക്കും കമ്പനിയ്ക്കും കൊടുത്തത് സേവനത്തിനുള്ള ചാർജാണ് എന്നും സിഎംആർഎൽ വ്യക്തമാക്കിയിരുന്നു.

 കുഴൽനാടന്റെ  ഹർജി തള്ളിയതിന്റെ  കാരണം

പരാതിയ്ക്ക് തെളിവുകളുടെ പിൻബലമില്ലെന്നും വസ്തുതകളില്ലാതെ സംശയത്തിന്റെ അടിസ്ഥാനത്തിൽ മാത്രം കേസെടുത്ത് അന്വേഷിക്കാൻ സാധിക്കില്ലെന്ന കാരണത്താലാണ് വിജിലൻസ് അന്വേഷം കോടതി തള്ളിയത്. കോൺ​ഗ്രസ് നേതാവ് മാത്യൂ കുഴൽനാടൻ എംഎൽഎ, കളമശേരി സ്വദേശി ​ഗിരീഷ് ബാബു എന്നിവരുടെ റിവിഷൻ ഹർജികളാണ് ജസ്റ്റിസ് കെ ബാബു തള്ളിയത്. സിഎംആർഎൽ കമ്പനിയുടെ പ്രതിനിധി സൂക്ഷിച്ചിരുന്ന ഡയറിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്പനി മൊഴി നൽകിയിരുന്നത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ നൽകിയ പരാതി മാത്രമാണിതെന്നും വസ്തുതയും തെളിവുമില്ലാതെ കേസെടുക്കുന്നത് പൊതുപ്രവർത്തകരുടെ ഔദ്യോ​ഗിക ജീവിതത്തിൽ കളങ്കം ചാർത്താനേ ഉപകരിക്കൂവെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം പരാതികളിൽ പ്രതിയെന്ന നിലയിൽ കോടതിയിൽ വിളിച്ചുവരുത്തുന്നത് വ്യക്തിയുടെ അന്തസിനെയും അഭിമാനത്തെയും പ്രതിച്ഛായയേയും പ്രതികൂലമായി ബാധിക്കുമെന്ന് 59 പേജുള്ള കോടതിയുടെ വിധിന്യായത്തിൽ പരാമർശിക്കുന്നു.

മുഖ്യമന്ത്രിയ്ക്കെതിരെയും ആരോപണങ്ങൾ

2018 ൽ ഡാമുകൾ എല്ലാം തുറന്നു വിട്ട് ഒരു മനുഷ്യ നിർമ്മിത പ്രളയം ഉണ്ടാക്കുന്നു. പ്രളയത്തിൽ ഒഴുകിയെത്തിയ മണ്ണടിഞ്ഞ് തോട്ടപ്പള്ളി അഴിമുഖം അടഞ്ഞു. കുട്ടനാട്ടിൽ നിന്നുള്ള വെള്ളമൊഴുക്ക് തടയപ്പെട്ട് ദുരിതമുണ്ടാകുന്നു. ദുരന്തനിവാരണത്തിൻ്റെ മറവിൽ തോട്ടപ്പള്ളിയിൽ നിന്നും മണൽ വാരാൻ പിണറായി വിജയൻ ഉത്തരവിടുന്നു. മണൽ വാരുന്നത് സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ KMML ഉം കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ IRE യുമാണ്. എന്നാലും ഇതിൽ നിന്നും വേർതിരിച്ച ഇൽമനൈറ്റ് ഇവർ കർത്തായുടെ സിഎംആർഎല്ലിനു കൊടുക്കുന്നു. അങ്ങനെ കർത്താ വലിയ ലാഭമുണ്ടാക്കുന്നു. ഇത് വീണയ്ക്കും കമ്പനിക്കും കൊടുത്ത പണത്തിൻ്റെ പ്രത്യുപകാരമാണ്. അത് അഴിമതിയാണ്. മറ്റൊരു ആക്ഷേപം ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും സിഎംആർഎല്ലിന് മുഖ്യ പങ്കാളിത്തമുള്ള  കെആർഇഎംഎൽ എന്ന ജോയിൻ്റ് വെഞ്ചർ കമ്പനി വാങ്ങിയ സ്ഥലം ഭൂപരിധി നിയമത്തിൽ നിന്നും ഒഴിവാക്കി കൊടുക്കാൻ പിണറായി വിജയൻ ശ്രമിച്ചു. ഇവയാണ് മാത്യു കുഴൽ നാടൻ കേസിൻ്റെ ഉള്ളടക്കം

മറ്റാരുടേയും പേരിൽ കുഴൽ നാടൻ അന്വേഷണം ആവശ്യപ്പെടാഞ്ഞത് എന്തുകൊണ്ടാണെന്ന ചോദ്യം വിജിലൻസ് കോടതി വിധിയിൽ ഒരിക്കൽ ചോദിച്ചിരുന്നു. പരാതി രാഷ്ട്രീയ പ്രേരിതമാണ് എന്ന വാദം ശക്തിപ്പെടുത്തുന്ന വസ്തുതയാണിത് എന്നും കോടതി പരാമർശിച്ചിട്ടുണ്ട്. ഈ പരാമർശം ശരിവയ്ക്കുന്ന നടപടികളാണ് കെഎംആർഎൽ-എക്സാലോജിക് കേസിൽ മാത്യൂ കുഴൽ നാടൻ സ്വീകരിച്ചിരിക്കുന്നത്. ഉള്ളു പൊള്ളയായ ഈ ആരോപണങ്ങൾക്കെതിരെയുള്ള തിരിച്ചടികളാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നതും.

content summary: High court dismissed petition regarding vigilence investigation on cmrl-exalogic controversy, what is mrl-exalogic controversy

Leave a Reply

Your email address will not be published. Required fields are marked *

×