June 04, 2026 |
Share on

ആര്‍ത്തവരക്ത പരിശോധന: പെണ്‍കുട്ടികളോട് നഗ്നരാവാന്‍ ആവശ്യപ്പെട്ട ഹോസ്റ്റല്‍ വാര്‍ഡന് സസ്പെന്‍ഷന്‍

വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലെ സ്‌കൂളില്‍ പെണ്‍കുട്ടികളുടെ ആര്‍ത്തവ രക്തം പരിശോധിക്കാന്‍ നഗ്നരാവാന്‍ ആവശ്യപ്പെട്ടതായി പരാതി. കസ്തൂര്‍ബ ഗാന്ധി ഗേള്‍സ് റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 70 പെണ്‍കുട്ടികളോടാണ് ഹോസ്റ്റല്‍ വാര്‍ഡന്‍ ആര്‍ത്തവ പരിശോധനയ്ക്കായി വസ്ത്രമഴിക്കാന്‍ ആവശ്യപ്പെട്ടത്.

ബാത്ത്‌റൂമില്‍ രക്തം കണ്ടതിനെ തുടര്‍ന്നാണ് വാര്‍ഡന്‍ പെണ്‍കുട്ടികളോട് ഇക്കാര്യം ആവശ്യപ്പെട്ടത്. വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ശ്രീകാന്ത് ശര്‍മ അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

വായനയ്ക്ക്: https://goo.gl/5oqeCa

Leave a Reply

Your email address will not be published. Required fields are marked *

×