ബ്രഹ്‌മപുത്ര നദിയുടെ മുകള്‍ ഭാഗത്ത് ചൈന നിര്‍മ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് താഴ്ന്ന നീര്‍ത്തട മേഖലയ്ക്ക് ഭീഷണിയായി തുടരുകയാണ്. ഇന്ത്യയെ പ്രതിരോധിക്കുകയും ടിബറ്റിനെ കയ്യടക്കുകയും ചെയ്ത് ചൈന പുതിയ നീക്കങ്ങള്‍ തുടരുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസം, അരുണാചല്‍ എന്നിവയെ ചൈനയുടെ വലിയ അണക്കെട്ട് ദോഷകരമായി ബാധിക്കുന്നുണ്ട്.china
ഇന്ത്യയും ചൈനയും തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തിനിടയില്‍ 2024 ഡിസംബര്‍ 26 വ്യാഴാഴ്ച ഹിമാലയത്തിനരികെ ടിബറ്റന്‍ സാമ്രാജ്യം ഉദയം കൊണ്ട പ്രദേശത്ത് യര്‍ലുങ് സാങ്‌പോ നദിയില്‍ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ അനുമതി നല്‍കിയത് രാജ്യത്തെ തന്ത്രപരമായ നീക്കങ്ങളിലേക്ക് ചുവടുവെയ്പ്പ് കൂടിയാണ്. ഇന്ത്യ,ബംഗ്ലാദേശ് എന്നീ രാജ്യങ്ങളെ ഈ ചൈനീസ് അണക്കെട്ട് പ്രതികൂലമായി ബാധിക്കും.
സാങ്‌പോ നദി, അതായത് ഇന്ത്യയിലെ ബ്രഹ്‌മപുത്ര പടിഞ്ഞാറന്‍ ടിബറ്റില്‍ നിന്ന് ഉത്ഭവിച്ച് 5000 മീറ്റര്‍ ഉയരത്തിലെത്തുന്നു. ഇത് ഹിമാലയത്തിന്റെ പാതകളിലൂടെ സഞ്ചരിക്കുമ്പോള്‍, ലോകത്തിലെ ഏറ്റവും ഉയരമുള്ള നദിയായി മാറുന്നു.
ടിബറ്റില്‍ യാര്‍ലുങ് സാങ്‌പോ പ്രസിദ്ധമായ ഗ്രാന്‍ഡ് കാന്യോണിലൂടെ 2700 മീറ്റര്‍ ഒഴുകുന്നുണ്ട്. ഇത് യാര്‍ലുങ് സാങ്‌പോ ജലവൈദ്യുത സ്രോതസ്സിന് അനുയോജ്യകരമാണ്. 2020 ല്‍ ചൈനയില്‍ ഊര്‍ജ ഉല്‍പ്പാദനവകുപ്പിന്റെ കണക്ക് പ്രകാരം 300 ബില്യണ്‍ കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ അണക്കെട്ടിന് സാധിക്കും. ലോകത്തിലെ ഇതുവരെ ഉണ്ടായിരുന്ന 88.2 ബില്യണ്‍ റെക്കോര്‍ഡ് തകര്‍ക്കാനും കഴിഞ്ഞു.
ചൈനയുടെ ഗുണം
2021-25 ലെ ചൈനയുടെ പതിനാലാമത് പഞ്ചവത്സരപദ്ധതിയിലെ പദ്ധതിയാണ് ഇന്ത്യയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബ്രഹ്‌മപുത്ര അണക്കെട്ട്. എഞ്ചിനീയറിങ് മേഖലയുടെ ഉന്നമനവും ടിബറ്റിലെ ജോലിസാധ്യത വര്‍ദ്ധിപ്പിക്കലുമാണ് ചൈനയുടെ പദ്ധതിയ്ക്ക് പിന്നില്‍.
പുതിയ ഡാമിനെ കുറിച്ച്
യര്‍ലുങ് സാങ്‌പോയില്‍ അനുമതി നേടിയ ഏറ്റവും വലിയ അണക്കെട്ടിന്റെ നിര്‍മാണം ഒരു ദശാബ്ദത്തിലേറെയായി പുരോഗമിക്കുകയാണ്. അണക്കെട്ട് നിര്‍മ്മാണത്തിനായി നിരവധി വെല്ലുവിളികള്‍ കടന്നുവരുന്നുണ്ട്. ഭൂകമ്പങ്ങള്‍ പതിവായി സംഭവിക്കുന്ന അതിര്‍ത്തിയിലാണ് പദ്ധതിയുടെ നിര്‍മാണം. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വെല്ലുവിളികളുമുണ്ട്. ഭാവിയില്‍ കുടിയൊഴിപ്പിക്കലിന്റെയും പുനരധിവാസത്തിന്റെയും വ്യാപ്തി ചെറുതായിരിക്കില്ല. ത്രീ ഗോര്‍ജസ് അണക്കെട്ട് നിര്‍മ്മാണത്തിനായി 1.3 ദശലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. അടുത്തിടെ ചൈനീസ് ഔദ്യോഗിക പ്രസ്താവനയില്‍ നിന്ന് ഭൂകമ്പത്തെ കുറിച്ചുള്ള ആശങ്ക ഒഴിവായി. ഭൂമിശാസ്ത്രപരമായും ശാസ്ത്രീയനിരീക്ഷണങ്ങളിലൂടെയും പദ്ധതി സുരക്ഷിതമാണെന്നത് വികസനത്തിന് അടിത്തറ പാകുന്നുണ്ട്.
ഇന്ത്യയുടെ ആശങ്ക
ഏഴ് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ടിബറ്റിന്റെ നിയന്ത്രണം കമ്മ്യൂണിസ്റ്റ് ചൈന കൈപിടിയിലൊതുക്കിയത് ടിബറ്റിന്റെ തീരപ്രദേശങ്ങളായ യര്‍ലുങ് സാങ്‌പോ, മെകോംഗ് നദികള്‍ എന്നിവയില്‍ ലക്ഷ്യമിട്ടാണ്. ബ്രഹ്‌മപുത്രയുടെ ആകെ നീളമായ 2,880 കിലോമീറ്ററില്‍ 1625 കിലോമീറ്റര്‍ യാര്‍ലുങ് സാങ്‌പോ എന്ന് പേരുള്ള ടിബറ്റന്‍ പീഠഭൂമിയിലാണ്. സാങ്‌പോയില്‍ നിന്ന് ഒഴുകുന്ന ജലം ചൈന, ഇന്ത്യ, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെ 1.8 ബില്യണ്‍ ആളുകള്‍ക്ക് കുടിവെള്ളം നല്‍കുന്നുവെന്നാണ് കണക്ക്.
ഇന്ത്യ ചെയ്യേണ്ടത്
ഇന്ത്യയും ചൈനയും തമ്മില്‍ ഒരു ഉടമ്പടിയുണ്ട്. അതനുസരിച്ച്, മെയ്-ഒക്ടോബറില്‍ യാര്‍ലുങ് സാങ്‌പോയുടെ ജലവൈദ്യുത വിവരങ്ങള്‍ കൈമാറണം. ഇതിലൂടെ താഴ്ന്നപ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായാല്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കാന്‍ കഴിയും. 2017ല്‍ ഡോക് ലാം അതിര്‍ത്തി തര്‍ക്കം ഉണ്ടായപ്പോള്‍ ചൈന ഡാറ്റ പങ്കിടുന്നത് നിര്‍ത്തിയിരുന്നു. 2018 ല്‍ ഡാറ്റ പങ്കിടുന്നത് പുനരാരംഭിച്ചെങ്കിലും, ചൈനയ്ക്ക് തന്ത്രപരമായി അനുയോജ്യമായവ തടഞ്ഞുവെച്ചേക്കുമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍. ചൈനയുമായി ഉഭയകക്ഷി ചര്‍ച്ചകളിലൂടെയും കൂടുതല്‍ തന്ത്രപരമായി പെരുമാറാനും ഇന്ത്യ ശ്രമിക്കണം. നദീതട നിവാസികളുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യ സ്വീകരിക്കേണ്ട സമയമാണിത്. ചൈനയുടെ ആസൂത്രിതപ്രക്രിയകളുടെ സുതാര്യതയില്ലായ്മയാണ് ഇന്ത്യയുടെ പ്രധാന ആശങ്ക. ഡാമുകള്‍ വികസിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന ചൈന കൂടുതല്‍ ശക്തിയോടെയാണ് നീക്കങ്ങള്‍ നടത്തുന്നത്. ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സി പറയുന്നതനുസരിച്ച് ബ്രഹ്‌മപുത്രയ്ക്ക് 67,000 മെഗാവാട്ട് ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ചൈന മുന്നില്‍ കാണുന്ന ലക്ഷ്യങ്ങളെ മുന്‍കൂട്ടി അറിഞ്ഞ് പ്രതിരോധിക്കാന്‍ ഇന്ത്യ തയ്യാറെടുക്കണം.china
content summary; How China’s massive dam on the Tsangpo River can be used strategically against India