January 22, 2025 |

ട്രംപും കമലയും; മാറുന്ന അമേരിക്കന്‍ വോട്ടര്‍മാരും

തെരഞ്ഞെടുപ്പ് പ്രചാരണം അവസാനത്തിലേക്ക് കടക്കുമ്പോള്‍, വോട്ടര്‍മാരില്‍ ഉണ്ടായിരിക്കുന്ന മാറ്റങ്ങളെ സ്വാധീനിക്കുക രണ്ട് പാര്‍ട്ടികള്‍ക്കും നിര്‍ണായകമാണ്‌

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ആഴ്ച്ചകളിലേക്ക് അടുക്കുമ്പോള്‍, ഡൊണാള്‍ഡ് ട്രംപും കമലാ ഹാരിസും അവര്‍ക്ക് പരമ്പാരഗതമായി കിട്ടുന്ന പിന്തുണകള്‍ക്ക് അപ്പുറത്തേക്ക് തങ്ങളുടെ സ്വാധീനം ശക്തമാക്കാനുള്ള പരിശ്രമത്തിലാണ്. ജനസംഖ്യാപരമായി രൂപം കൊണ്ട പുതിയ പ്രവണതകള്‍ പുനര്‍നിര്‍മിച്ചിരിക്കുന്ന വോട്ടര്‍മാരെക്കൂടി സ്വാധാനിക്കുകയാണ് ഇരുവരുടെയും ലക്ഷ്യം. കോളേജ് ബിരുദം ഇല്ലാത്ത വെള്ളക്കാരായ വോട്ടര്‍മാരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്ന കുറവ് ഇതില്‍ പ്രധാനമാണ്. ഇത്തരം വോട്ടര്‍മാര്‍ ഒരിക്കല്‍ റിപ്പബ്ലിക്കന്‍ സഖ്യത്തിന്റെ പ്രധാന അടിത്തറയായിരുന്നു. ഏറ്റവും പുതിയ സെന്‍സസ് ബ്യൂറോ ഡാറ്റയെ അടിസ്ഥാനമാക്കി ഡെമോഗ്രാഫര്‍ വില്യം ഫ്രേയുടെ നടത്തിയ വിശകലനം അനുസരിച്ച് കോളേജ് ബിരുദം ഇല്ലാത്ത വെള്ളക്കാരായ വോട്ടര്‍മാരുടെ എണ്ണം 2020 മുതല്‍ 2 ശതമാനത്തിലധികം കുറഞ്ഞു. ഇങ്ങനെയുള്ളവര്‍ ആകെ വോട്ടര്‍മാര്‍ക്കിടയില്‍ 40% ത്തില്‍ താഴെയെത്തി. യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ മാറിക്കൊണ്ടിരിക്കുന്ന ജനസംഖ്യാശാസ്ത്രത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വോട്ടര്‍മാരില്‍ ഉണ്ടായിരിക്കുന്ന ഈ മാറ്റം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. പ്രത്യേകിച്ചും അമേരിക്കയൊരു വൈവിധ്യമാര്‍ന്നൊരു രാജ്യമായിത്തീര്‍ന്നിരിക്കെ.

ഫ്രെയുടെ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത് തൊഴിലാളിവര്‍ഗ വെള്ളക്കാരുടെ അനുപാതം കുറയുന്നുവെന്നാണ്, കുറഞ്ഞത് നാല് വര്‍ഷത്തെ കോളേജ് ബിരുദമുള്ള വെള്ളക്കാരായ വോട്ടര്‍മാരും ബ്ലാക്ക് അമേരിക്കക്കാര്‍ ഉള്‍പ്പെടെയുള്ള മറ്റു വോട്ടര്‍മാരും 2020 മുതല്‍ ഏകദേശം ഒരു ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. ദീര്‍ഘകാലമായി തുടരുന്ന ഈ പ്രവണതകള്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ള വെള്ളക്കാരായ വോട്ടര്‍മാരുടെ എണ്ണം ഇപ്പോള്‍ മൊത്തം വോട്ടര്‍മാരില്‍ നാലില്‍ ഒന്നിലധികമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം വെള്ളക്കാരല്ലാത്ത വോട്ടര്‍മാരുടെ എണ്ണം നൊത്തം വോട്ടര്‍മാരില്‍ മൂന്നിലൊന്നായും കൂടി.

ഈ ജനസംഖ്യാപരമായ മാറ്റങ്ങള്‍ രണ്ട് സ്ഥാനാര്‍ത്ഥികളുടെയും തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ടാണ് ബ്ലാക്-ലാറ്റിന്‍ വോട്ടര്‍മാരിലേക്ക് ട്രംപ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടര്‍ അടിത്തറയ തകര്‍ച്ച നേരിട്ടിട്ടുണ്ട്. ആ നഷ്ടം മറികടക്കാനാണ് ട്രംപ് ശ്രമിക്കുന്നത്, പ്രത്യേകിച്ച് പുരുഷ വോട്ടര്‍മാരുടെ പിന്തുണ നേടിയെടുക്കാന്‍. മറുവശത്ത്, മുന്‍ റിപ്പബ്ലിക്കന്‍ പ്രതിനിധി ലിസ് ചെനിയ്ക്കൊപ്പം ഫിലാഡല്‍ഫിയ, ഡിട്രോയിറ്റ്, മില്‍വാക്കി എന്നിവിടങ്ങളില്‍ കമല ഹാരിസ് അടുത്തിടെ നടത്തിയ പ്രചാരണം അടിവരയിടുന്നത്, കോളേജ് വിദ്യാഭ്യാസമുള്ള വെള്ളക്കാരായ വോട്ടര്‍മാരെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ലക്ഷ്യം വയ്ക്കുന്നുവെന്നാണ്.

വോട്ടര്‍മാരുടെ ഘടനയില്‍ ഉണ്ടായിരിക്കുന്ന ഈ മാറ്റങ്ങള്‍ ആഴത്തില്‍ സ്വാധീനം ഉണ്ടാക്കും. 1984ലെ റൊണാള്‍ഡ് റീഗന്റെ പ്രചാരണവുമായി താരതമ്യപ്പെടുത്തുമ്പോള്‍, കോളേജ് ബിരുദമില്ലാത്ത വെള്ളക്കാരായ വോട്ടര്‍മാരുടെ ഗണ്യമായ പിന്തുണ ട്രംപ് നേടിയിട്ടും മൊത്തത്തിലുള്ള വോട്ടിംഗ് വിഹിതത്തില്‍ കുറവാണുണ്ടായത്. 1984 ല്‍, റീഗന്‍ മൊത്തം വോട്ടിന്റെ 59% പിടിച്ചെടുത്തിരുന്നനു, അതേസമയം ട്രംപിന് തന്റെ ഓരോ പ്രചാരണം കൊണ്ടും നേടിയെടുക്കാനായത് ഏകദേശം 47% ശതമാനം മാത്രമാണ്. ഈ കുറവിന് കാരണം വോട്ടര്‍മാരുടെ ഘടന മാറുന്നതാണ്. 1984-ലെ വോട്ടര്‍മാരരുടെ കണക്കില്‍ മൂന്നില്‍ രണ്ടും തൊഴിലാളിവര്‍ഗ വെള്ളക്കാരായിരുന്നുവെങ്കില്‍, ഇപ്പോഴത്തെ കണക്കില്‍ അവര്‍ ഏകദേശം അഞ്ചില്‍ രണ്ട് മാത്രമേ ഉള്ളൂ.

Post Thumbnail
കറുത്ത വര്‍ഗക്കാരുടെ വോട്ടിന് ട്രംപ് അനുകൂലികളുടെ എ ഐ തട്ടിപ്പ്വായിക്കുക

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിര്‍ണായക റോള്‍ വഹിക്കുന്ന സംസ്ഥാനങ്ങളിലും ജനസംഖ്യാപരമായി ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും സ്ഥാനാര്‍ത്ഥികളുടെ പിന്തുണയില്‍ നിര്‍ണായക സ്വാധീനം ഉണ്ടാക്കും. ഉദാഹരണത്തിന്, പെന്‍സില്‍വാനിയയേക്കാള്‍ മിഷിഗണിലും വിസ്‌കോണ്‍സിനിലും കോളേജ് വിദ്യാഭ്യാസമില്ലാത്ത വെള്ളക്കാരായ വോട്ടര്‍മാരുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്.

വംശീയവും വിദ്യാഭ്യാസപരവുമായ മാറ്റങ്ങള്‍ക്കപ്പുറം, യോഗ്യതയുള്ള വോട്ടര്‍മാരില്‍ 52% സ്ത്രീകളായിരിക്കുമെന്ന് ഫ്രെയുടെ വിശകലനം എടുത്തുകാണിക്കുന്നു, ഇത് കമല ഹാരിസിന് ഗുണം ചെയ്യുന്ന ഒരു ഘടകമാണ്. എന്നിരുന്നാലും,2022 മുതല്‍ പ്രകടമാകുന്ന ഈ കണക്ക് പുരുഷ വോട്ടര്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്. അത് ട്രംപിന് ചെറുതെങ്കിലും അനുകൂലമായ ഘകടകമാണ്. കൂടാതെ, ‘ജനറേഷന്‍ ഇസഡ്(Genz) ഗ്രൂപ്പിലെ വോട്ടര്‍മാരുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്. പത്തില്‍ ഒന്ന് എന്ന കണക്കില്‍ നിന്നും ആറില്‍ ഒന്നിന് മുകളിലേക്ക് ആ ഗ്രൂപ്പിലുള്ള വോട്ടര്‍മാര്‍ കൂടിയിട്ടുണ്ട്. ചെറുപ്പക്കാരായ സ്ത്രീകളെ അണിനിരത്താനുള്ള ഹാരിസിന്റെ ശ്രമങ്ങളിലും യുവാക്കളെ ആകര്‍ഷിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളിലും ഇതിന്റെ ഭാഗമാണ്. നിര്‍ണായകമായ ഏതാണ്ട് ഏഴ് സംസ്ഥാനങ്ങളിലും പുതുതലമുറ വോട്ടര്‍മാരുടെ എണ്ണത്തിലുണ്ടായിരിക്കുന്ന മാറ്റം പ്രകടമാണ്. 2020 മുതല്‍ യോഗ്യരായ വോട്ടര്‍മാരുടെ ഒരു ഭാഗമെന്ന നിലയില്‍ പുതുതലമുറ വോട്ടര്‍മാരുടെ ജനസംഖ്യാ വര്‍ദ്ധനവ് ഉണ്ടായ ഏക സ്വിംഗ് സംസ്ഥാനമാണ്(രണ്ട് പാര്‍ട്ടികള്‍ക്കും വ്യക്തമായ സ്വാധീനമില്ലാത്ത സംസ്ഥനങ്ങളാണ് സ്വിംഗ് സ്റ്റേറ്റുകള്‍) നോര്‍ത്ത് കരോലിന. യുവാക്കളും കൂടുതല്‍ വൈവിധ്യവും മെച്ചപ്പെട്ട വിദ്യാഭ്യാസവുമുള്ളവരുമായവരുടെ കൂട്ടം വോട്ടര്‍മാരില്‍ ഇടം നേടുന്നതോടെ, തലമുറകളുടെ മാറ്റമാണ് പ്രധാനമായും പ്രതിഫലിക്കുന്നത്.

കൂടുതലും വെള്ളക്കാരും കോളേജ് ബിരുദധാരികളുമല്ലാത്ത പഴയ തലമുറ വോട്ടര്‍മാര്‍ വോട്ട് ബാങ്കുകളില്‍ നിന്ന് പുറത്താകുകയാണെന്നാണ് ഫ്രേ ചൂണ്ടിക്കാണിക്കുന്നത്. ഈ വോട്ടര്‍മാരുടെ പ്രതിനിധ്യം കുറയുന്നതിനനുസരിച്ച്, പകരം യുവ വോട്ടര്‍മാരുടെ എണ്ണം വര്‍ദ്ധിക്കുന്നുമുണ്ട്.

ഈ ജനസംഖ്യാപരമായ മാറ്റങ്ങളുടെ സ്വാധീനം പ്രദേശങ്ങളിലുടനീളം വ്യത്യസ്തമായി അനുഭവപ്പെടും. റസ്റ്റ്‌ബെല്‍റ്റില്‍ നിന്നും (വടക്ക്-കിഴക്കന്‍ മധ്യ സംസ്ഥാനങ്ങള്‍) സണ്‍ബെല്‍റ്റുമായി(തെക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍) താരതമ്യപ്പെടുത്തുമ്പോള്‍ അടിസ്ഥാന വര്‍ഗത്തില്‍പ്പെട്ട വെള്ളക്കാരായ വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ചരിത്രപരമായി വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. മിഷിഗണിലെയും പെന്‍സില്‍വാനിയയിലെയും യോഗ്യരായവോട്ടര്‍മാരില്‍ പകുതിയോളം ഇവരായിരുന്നു. അതുപോലെ 2020-ലെ കണക്ക് പ്രകാരം വിസ്‌കോണ്‍സിനിലെ അഞ്ചിലൊന്ന് വോട്ടര്‍മാരും ഇതേ കാറ്റഗറിയിലുള്ളവരായിരുന്നു. എന്നാല്‍ പിന്നീട് സംഭവിച്ചത്, മിഷിഗണിലും (ഏകദേശം 3 ശതമാനം പോയിന്റുകള്‍), വിസ്‌കോണ്‍സിനിലും (3 ശതമാനത്തിലധികം പോയിന്റുകള്‍) എന്നിവിടങ്ങളില്‍ അവരുടെ എണ്ണം വളരെ വേഗത്തില്‍ കുറഞ്ഞു എന്നതാണ്. അതേസമയം കോളേജ് വിദ്യാഭ്യാസമുള്ള വെള്ളക്കാരായ വോട്ടര്‍മാരുടെ എണ്ണം ഇവിടങ്ങളില്‍ കൂടുകയും ചെയ്തു.

പെന്‍സില്‍വാനിയയിലും, ബിരുദധാരമില്ലാത്ത വെള്ളക്കാരായ വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. 2020 മുതല്‍ ഏകദേശം 1.5 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. ന്യൂനപക്ഷ വോട്ടര്‍മാരുടെ എണ്ണത്തില്‍ ഉണ്ടായ ചെറിയ വര്‍ധനവാണ് ഈ ഇടിവ് നികത്തുന്നത്. നേരെമറിച്ച്, തെക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍(സണ്‍ബെല്‍റ്റില്‍) ബ്ലൂ കോളര്‍ വെള്ളക്കാരായ(അടിസ്ഥാന വര്‍ഗക്കാര്‍) വോട്ടര്‍മാര്‍ നിര്‍ണായകമാണ്. അരിസോണ, ജോര്‍ജിയ, നെവാഡ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മൂന്നില്‍ ഒരാളും നോര്‍ത്ത് കരോലിനയില്‍ അഞ്ചില്‍ രണ്ട് പേരും ഈ കാറ്റഗറിയില്‍പെട്ടവരാണ്.

Post Thumbnail
എന്തുകൊണ്ട് വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ ഒന്നാം പേജ് ശൂന്യമാക്കിയിട്ടു?വായിക്കുക

മാറിക്കൊണ്ടിരിക്കുന്ന ജനസംഖ്യാശാസ്ത്രം ഇരു കക്ഷികള്‍ക്കും ഒരുപോലെ വെല്ലുവിളികളും അവസരങ്ങളും നല്‍കുന്നുണ്ട്. ഡെമോക്രാറ്റുകളെ സംബന്ധിച്ചിടത്തോളം, 1990-കള്‍ മുതലുള്ള തന്ത്രം, കോളേജ് വിദ്യാഭ്യാസമുള്ള വെള്ളക്കാര്‍ക്കിടയില്‍, പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍ അവരുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം തന്നെ, വെള്ളക്കാരല്ലാത്ത വോട്ടര്‍മാര്‍ക്കിടയില്‍ നിന്നു പരമാവധി പിന്തുണ നേടുക എന്നതുമാണ്. ട്രംപ് യുഗത്തില്‍, കോളേജ് ബിരുദം ഇല്ലാത്ത തൊഴിലാളിവര്‍ഗ വോട്ടര്‍മാര്‍ക്കിടയില്‍, പ്രത്യേകിച്ച് പുരുഷന്മാര്‍ക്കിടയില്‍ പിന്തുണ വര്‍ദ്ധിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു, ഇപ്പോള്‍ കോളേജ് വിദ്യാഭ്യാസമില്ലാത്ത കറുത്ത, ലാറ്റിനോ വോട്ടര്‍മാരിലേക്കും അവര്‍ കടന്നു ചെല്ലാന്‍ ശ്രമിക്കുകയാണ്.

ട്രംപിന്റെ ആണ്‍കോയ്മയും പുരുഷ ചായ്വുള്ളതുമായ സമീപനം ലാറ്റിനോ, ബ്ലാക്ക വോട്ടര്‍മാര്‍ക്കിടയിലെ പുരുഷന്മാരെ പ്രധാനമായും കേന്ദ്രീകരിക്കുന്നതാണ്. അതേസമയം ഹാരിസിന്റെ നീക്കങ്ങള്‍ ന്യൂനപക്ഷങ്ങളിലും കോളേജ് വിദ്യാഭ്യാസമുള്ള നഗരപ്രാന്തരായ വോട്ടര്‍മാരിലും കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡെമോക്രാറ്റിക് തന്ത്രത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

വോട്ടര്‍മാരുടെ ഘടനയില്‍ ഉണ്ടായിരിക്കുന്ന മാറ്റത്തെ കമലയും ട്രംപും എങ്ങനെ അഭിസംബോധന ചെയ്യുന്നുവെന്നത് അതിനിര്‍ണായകമാണ്. ലാറ്റിനോ, കറുത്തവര്‍ഗക്കാര്‍ക്കിടയിലെ പിന്തുണ ഉറപ്പാക്കാനാണ് കമല സജീവമായി പ്രവര്‍ത്തിക്കുന്നത്. ഇതിനു വിപരീതമായി, ചെറുപ്പക്കാരായ വെളുത്ത വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള തീവ്രശ്രമങ്ങളാണ് ട്രംപ് നടത്തുന്നത്.

യുവാക്കളുടെ വോട്ട്, പ്രത്യേകിച്ച് പുതുതലമുറയുടെ വോട്ട് നേടിയെടുക്കുകയെന്നത് രണ്ട് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചും വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. യുവതികള്‍ക്കിടയില്‍ ഹാരിസിന് കാര്യമായ പിന്തുണയുണ്ടെങ്കിലും, ട്രംപിന് യുവാക്കള്‍ക്കിടയില്‍ സ്വാധീനം ഉണ്ടാക്കാന്‍ കഴിയുന്നുണ്ട്, ഇത് ഡെമോക്രാറ്റിക്കുകളെ സംബന്ധിച്ച് ക്ഷീണമാണ്. പബ്ലിക് റിലീജിയന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സിഇഒ മെലിസ ഡെക്ക്മാന്‍ പറയുന്നതനുസരിച്ച്, സാമൂഹിക വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന യുവതികളെ അപേക്ഷിച്ച് യുവാക്കള്‍ സാംസ്‌കാരികവും വംശീയവുമായ വിഷയങ്ങളെക്കുറിച്ചുള്ള ട്രംപിന്റെ വാചാടോപങ്ങളെ അത്രകണ്ട് തള്ളിക്കളയില്ലെന്നാണ്.

രണ്ട് പാര്‍ട്ടികളും വിജയത്തിന് ഒതകുന്ന ഘടകങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍, വ്യത്യസ്ത ജനസംഖ്യാ ഗ്രൂപ്പുകള്‍ക്കിടയിലെ പോളിംഗ് നിരക്ക് അവരുടെ ലക്ഷ്യത്തില്‍ നിര്‍ണായകമാകും. ചരിത്രപരമായി, കോളേജ് വിദ്യാഭ്യാസമുള്ള വെള്ളക്കാരായ വോട്ടര്‍മാര്‍ മറ്റ് ഗ്രൂപ്പുകളെ അപേക്ഷിച്ച് ഉയര്‍ന്ന പോളിംഗ് നിരക്ക് പ്രകടിപ്പിച്ചിട്ടുണ്ട്. 2020ലെ തിരഞ്ഞെടുപ്പില്‍, കുറഞ്ഞത് നാല് വര്‍ഷത്തെ ബിരുദമുള്ള, പ്രായം ചെന്ന വെള്ളക്കാരായ വോട്ടര്‍മാരില്‍ 90% പേരും വോട്ട് ചെയ്തു, ബിരുദമില്ലാത്ത മൂന്നില്‍ രണ്ട് ശതമാനമായ വോട്ടര്‍മാരുമായി താരതമ്യം ചെയ്യുമ്പോഴത്തെ കണക്കാണിത്.

വോട്ട് ചെയ്യുന്നതിലെ ഈ വ്യത്യാസം കാണിക്കുന്നത്, കോളേജ്-വിദ്യാഭ്യാസമുള്ള വെള്ളക്കാര്‍ മൊത്തം വോട്ടര്‍മാരില്‍ വലിയൊരു പങ്ക് വഹിക്കുന്നു എന്നു മാത്രമല്ല, ഡെമോക്രാറ്റുകളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നുമാണ്. ട്രംപ് പുരുഷന്മാരുടെ പിന്തുണ നേടിയെടുക്കാന്‍ ശ്രമിക്കുമ്പോഴും സ്ത്രീകള്‍ക്കിടയില്‍ ശക്തമായ പിന്തുണ നിലനിര്‍ത്താന്‍ കഴിയുമെങ്കില്‍ ഹാരിസിന് ഗുണം ചെയ്യും. വോട്ട് ചെയ്യുന്ന കാര്യത്തില്‍ സ്ത്രീകള്‍ സ്ഥിരമായി പുരുഷന്മാരെ മറികടക്കാറുണ്ടെന്നാണ് ഫ്രെയുടെ വിശകലനം കാണിക്കുന്നത്.

എന്നിരുന്നാലും, നിലവിലെ അവസ്ഥയില്‍ പ്രവചനങ്ങള്‍ അസാധ്യമാണ്. യോഗ്യരായ വോട്ടര്‍മാരുടെ ഘടനയില്‍ മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍, പോളിംഗ് നിരക്ക് യഥാര്‍ത്ഥ വോട്ടര്‍മാരെ സാരമായി ബാധിക്കുമെന്നാണ് ഡാറ്റകള്‍ സൂചിപ്പിക്കുന്നത്. ആത്യന്തികമായി, വികസിച്ചുകൊണ്ടിരിക്കുന്ന ഈ മാറ്റങ്ങളെ സ്വാധീനിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ ശ്രമിക്കുമ്പോഴും, ജനംസഖ്യപരമായി മാറുന്ന വോട്ടര്‍മാര്‍ ഏതൊക്കെ തരത്തില്‍ അവരുടെ പ്രതീക്ഷകളെ ബാധിക്കുമന്ന് അധികമായി മുന്‍കൂട്ടി പറയാനാകില്ല. എങ്കിലും ചെറിയ മാറ്റങ്ങള്‍ പോലും അമേരിക്കയുടെ ഭാവിയെക്കുറിച്ചുള്ള വിരുദ്ധമായ രണ്ട് ദര്‍ശനങ്ങള്‍ തമ്മിലുള്ള സന്തുലിതാവസ്ഥയെ സ്വാധീനിക്കുമെന്ന് തീര്‍ച്ച. രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കും ഈ പ്രവണതകളെക്കുറിച്ച് സൂക്ഷ്മമായി അറിയാവുന്നതിനാല്‍, വരും ആഴ്ചകളില്‍ അവര്‍ പയറ്റുന്ന തന്ത്രങ്ങള്‍ അവരുടെ തിരഞ്ഞെടുപ്പ് വിധി നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണായകമാകും.  How Donald Trump and Kamala Harris Navigate a Shifting Electorate in a High-Stakes Campaign

Post Thumbnail
ട്രംപ് വീണ്ടുമെത്തുമ്പോള്‍ വിപണിയില്‍ ഇനി ആഗോളവിപ്ലവംവായിക്കുക

Content Summary; How Donald Trump and Kamala Harris Navigate a Shifting Electorate in a High-Stakes Campaign

×