June 05, 2026 |
Share on

ഷാരുഖ് വോള്‍വറീന്‍ ആകട്ടെയെന്നു ഹ്യൂഗ് ജാക്മാന്‍, ബുദ്ധിമുട്ടുണ്ടെന്നു മറുപടി

എക്‌സ്-മെന്‍ സീരിസിലെ കഥാപാത്രമാണു വോള്‍വറീന്‍

വോള്‍വറീന്‍ എന്ന അമാനുഷിക കഥാപാത്രത്തെ വെള്ളിത്തിരയില്‍ അനശ്വരമാക്കിയത് ഹ്യൂഗ് ജാക്ക്മാന്‍ ആണ്. എക്‌സ്-മെന്‍ സിരീസിലെ പുതിയ ചിത്രമായ ലോഗനിലും തകര്‍പ്പന്‍ പ്രകടനമാണു ഹ്യൂഗ് കാഴ്ച വച്ചിരിക്കുന്നത്. ലോകമെമ്പാടും വന്‍ ഹിറ്റായി മാറിയിരിക്കുന്ന ലോഗന്റെ വിശേഷങ്ങള്‍ ചോദിച്ചറിയുന്നതിനിടയിലാണു ഹ്യൂഗിനു നേരെ ഇങ്ങനെയൊരു ചോദ്യം വരുന്നത്; വോള്‍വറീനായി മാറ്റൊരു നടനെ കാണുന്നത് എങ്ങനെയുള്ള അനുഭവമായിരിക്കും?

ഒന്നാലോചിച്ചിശേഷം ഹ്യൂഗ് മറുപടി പറഞ്ഞു. ഞാന്‍ തന്നെയാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നല്ലതെന്നു കരുതുന്നു. മറ്റുള്ളവര്‍ക്കും അതിനു കഴിയുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ഷാരുഖ് ഖാന് വോള്‍വറീനെ അവതരിപ്പിക്കാന്‍ പറ്റുമെന്നാണു ഞാന്‍ കരുതുന്നത്.

വോള്‍വറീനായി കിംഗ് ഖാന്‍ വന്നാല്‍ നന്നായിരിക്കുമെന്നു സാക്ഷാല്‍ ഹ്യൂഗ് ജാക്ക്മാന്‍ തന്നെ പറയുമ്പോള്‍ ആരാധകരുടെ മനസില്‍ എന്തായിരിക്കും. പക്ഷേ ഇങ്ങനെയൊരു ചാന്‍സ് കിട്ടിയാല്‍ ഷാരുഖ് അതു ചാടിക്കേറി ചെയ്യുമെന്നു കരുതിയവര്‍ക്കു തെറ്റി. തത്കാലം തനിക്ക് വോള്‍വറീന്‍ അകുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടെന്നായിരുന്നു ഷാരുഖ് ട്വിറ്ററില്‍ കുറിച്ചത്. കാരണവും അദ്ദേഹം പറയുന്നുണ്ട്. വോള്‍വറീന് നെഞ്ചില്‍ രോമമുണ്ട്. ഞാന്‍ അതിനുവേണ്ടി ശ്രമിക്കുകയാണ് എന്നായിരുന്നു ഷാരുഖിന്റെ രസകരമായ മറുപടി. നെഞ്ചില്‍ രോമം വളരുന്ന നാള്‍ ഷാരുഖ് വോള്‍വറീന്‍ ആകുമോയെന്നാണ് ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×