July 17, 2026 |

മനുഷ്യാവകാശവും പത്ര സ്വാതന്ത്ര്യവും; മോദിയ്ക്ക് ഉപദേശം നല്‍കി ബൈഡന്‍

ന്യൂഡല്‍ഹിയില്‍ നിന്ന് വിയറ്റ്‌നാമിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മാധ്യമങ്ങളെ അവിടെ വച്ച് കാണുകയുണ്ടായി. വിയറ്റ്‌നാമിന്റെ തലസ്ഥാനമായ ഹെനോയിലായിരുന്നു ബൈഡന്റെ പത്രസമ്മേളനം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ സംഭാഷണങ്ങളുടെ വിവരങ്ങള്‍ ബൈഡന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിവരിച്ചു. മോദിയുമായി ഡല്‍ഹിയില്‍ നടന്ന സംഭാഷണങ്ങള്‍ പത്ര സമ്മേളനത്തിലൂടെ അറിയിക്കുവാന്‍ താന്‍ തയ്യാറല്ല എന്ന് മോദി പറഞ്ഞതും, പത്രസമ്മേളനം നടത്താന്‍ ജോ ബൈഡന് അനുമതി നല്‍കില്ല എന്ന് പറഞ്ഞതും വെളിപ്പെടുത്തി കൊണ്ടായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ പത്രസമ്മേളനം. സമൂഹത്തില്‍ മനുഷ്യാവകാശം മാനിക്കണമെന്നും […]

ന്യൂഡല്‍ഹിയില്‍ നിന്ന് വിയറ്റ്‌നാമിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മാധ്യമങ്ങളെ അവിടെ വച്ച് കാണുകയുണ്ടായി. വിയറ്റ്‌നാമിന്റെ തലസ്ഥാനമായ ഹെനോയിലായിരുന്നു ബൈഡന്റെ പത്രസമ്മേളനം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ സംഭാഷണങ്ങളുടെ വിവരങ്ങള്‍ ബൈഡന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിവരിച്ചു. മോദിയുമായി ഡല്‍ഹിയില്‍ നടന്ന സംഭാഷണങ്ങള്‍ പത്ര സമ്മേളനത്തിലൂടെ അറിയിക്കുവാന്‍ താന്‍ തയ്യാറല്ല എന്ന് മോദി പറഞ്ഞതും, പത്രസമ്മേളനം നടത്താന്‍ ജോ ബൈഡന് അനുമതി നല്‍കില്ല എന്ന് പറഞ്ഞതും വെളിപ്പെടുത്തി കൊണ്ടായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ പത്രസമ്മേളനം.

സമൂഹത്തില്‍ മനുഷ്യാവകാശം മാനിക്കണമെന്നും പൊതുസമൂഹത്തെ ഭയക്കണമെന്നും പത്രസ്വാതന്ത്ര്യം നടപ്പാക്കേണ്ടതുണ്ടെന്നും മോദിയോട് താന്‍ പറഞ്ഞതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വിയറ്റ്‌നാമില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമങ്ങളെ അറിയിച്ചു. മോദിയുമായി നടന്ന ഉദയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കണമെന്ന ബൈഡന്റെ ആവശ്യം ഇന്ത്യ അംഗീകരിച്ചില്ല എന്നുള്ളത് നേരത്തെ വാര്‍ത്തയായത് ആയിരുന്നു. വിദേശ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഈ ഒരു വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് നരേന്ദ്ര മോദിക്ക് നാണക്കേട് ഉണ്ടാക്കുന്ന ഒന്നായി മാറി.

ജി20 ഉച്ചകോടി ഭംഗിയായി നടത്തിയതിന് നരേന്ദ്രമോദിയെ അഭിനന്ദിക്കുവാനും ജോ ബൈഡന്‍ പത്രസമ്മേളനത്തില്‍ സമയം കണ്ടെത്തി. മികച്ച രീതിയിലുള്ള ആതിഥേയമാണ് ഉച്ചക്കോടിയില്‍ ഇന്ത്യയില്‍ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. മോദിയുടെ മികച്ച നേതൃത്ത്വത്തെ പ്രകീര്‍ത്തിക്കാനും ബൈഡന്‍ മറന്നില്ല. വിയറ്റ്‌നാമിന്റെ തലസ്ഥാനമായ ഹെനോയിലായിരുന്നു ബൈഡന്റെ പത്രസമ്മേളനം.

Leave a Reply

Your email address will not be published. Required fields are marked *

×