Continue reading “ഹൈദരാബാദ് : സര്‍വ്വകലാശാലയുടെ സുരക്ഷാ ചുമതല സിഐഎസ്എഫിനെ ഏല്‍പ്പിക്കാന്‍ നീക്കം”

" /> Continue reading “ഹൈദരാബാദ് : സര്‍വ്വകലാശാലയുടെ സുരക്ഷാ ചുമതല സിഐഎസ്എഫിനെ ഏല്‍പ്പിക്കാന്‍ നീക്കം”

"> Continue reading “ഹൈദരാബാദ് : സര്‍വ്വകലാശാലയുടെ സുരക്ഷാ ചുമതല സിഐഎസ്എഫിനെ ഏല്‍പ്പിക്കാന്‍ നീക്കം”

">

UPDATES

ഹൈദരാബാദ് : സര്‍വ്വകലാശാലയുടെ സുരക്ഷാ ചുമതല സിഐഎസ്എഫിനെ ഏല്‍പ്പിക്കാന്‍ നീക്കം

Avatar

                       

അഴിമുഖം പ്രതിനിധി

ഹൈദരാബാദ് സര്‍വ്വകലാശാല പട്ടാളക്യാമ്പ് ആക്കാനുള്ള നീക്കവുമായി അധികൃതര്‍. കാമ്പസിന്റെ സുരക്ഷയ്ക്കായി സിഐഎസ്എഫ് ജവാന്‍മാരെ നിയോഗിക്കാനുള്ള തീരുമാനത്തിന് സര്‍വ്വകലാശാല അംഗീകാരം നല്‍കാന്‍ ഒരുങ്ങുകയാണ്. സര്‍വ്വകലാശാലയിലെ വിവിധ വിഭാഗങ്ങളുടെ തലവന്മാര്‍ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ വൈസ് ചാന്‍സലര്‍ അപ്പാറാവുവിന്റെ നേതൃത്വത്തില്‍ കൂടിയ യോഗത്തിലാണ് ഇതുണ്ടായത്. കാമ്പസില്‍ അങ്ങോളമിങ്ങോളം സെക്യൂരിറ്റി ക്യാമറകള്‍ സ്ഥാപിക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് സ്വൈപ് കാര്‍ഡ് ലഭ്യമാക്കുന്നതിനെക്കുറിച്ചും മാര്‍ച്ച് 24ന് കൂടിയ യോഗത്തില്‍ വിശദമായ ചര്‍ച്ച നടന്നു.  കൂടാതെ സര്‍വ്വകലാശാലയില്‍ പോലീസ് ഔട്ട്പോസ്റ്റ്‌ വേണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.  കാമ്പസിനുള്ളില്‍ മാധ്യമപ്രവര്‍ത്തകര്‍ അനധികൃതമായി കടക്കാതിരിക്കുവാനും അഥവാ അങ്ങനെ സംഭവിച്ചാല് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.

Share on

മറ്റുവാര്‍ത്തകള്‍