UPDATES

വിദേശം

മെക്‌സിക്കോയെ ശാന്തമാക്കുമോ ‘ഐസ് ലേഡി

രാജ്യത്തിന്റെ ആദ്യ വനിത പ്രധാനമന്ത്രിയാകുമെന്ന് കരുതുന്ന ക്ലോഡിയ ഷെയിന്‍ബോം ആരാണ്?

                       

തെരെഞ്ഞെടുപ്പ് ചൂടിലാണ് മെക്സിക്കോ. ദേശീയ അന്തർദേശിയ മാധ്യമങ്ങളിലൂട ശ്രദ്ധ നേടുന്നത് തെരെഞ്ഞെടുപ്പ് വർത്തകളേക്കാൾ ഇടതുപക്ഷ സ്ഥാനാർത്ഥിയെ കുറിച്ചുള്ള വർത്തകളാണ് നിറഞ്ഞു നിൽക്കുന്നത്. പ്രതിപക്ഷം ഉൾപ്പെടയുള്ള എതിർ സ്ഥാനാർത്ഥികൾ “ഐസ് ലേഡി” എന്ന് വിളിക്കുന്ന ക്ലോഡിയ ഷെയ്ൻബോം എങ്ങനെയാണ് ഇത്രയധികം മാധ്യമ ശ്രദ്ധ നേടിയത്.

രാഷ്‌ട്രീയ കലുഷിതമായ അവസ്ഥയെ പോലും വളരെ ശാന്തമായി നേരിടുന്നുവെന്ന് ഖ്യാതിയുള്ള, എൻജിനീയറിങ്ങിൽ പിഎച്ച്‌ഡി നേടിയ ശാസ്ത്രജ്ഞ മെക്‌സിക്കോ സിറ്റിയുടെ മുൻ മേയർ കൂടിയാണ്. ജൂൺ 2 ന് നടക്കുന്ന വോട്ടെടുപ്പിൽ വിജയിക്കുകയാണെങ്കിൽ മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡൻ്റാകും.ബൾഗേറിയയിൽ നിന്നും ലിത്വാനിയയിൽ നിന്നും കുടിയേറിയ ജൂതന്മാരായിരുന്നു അവരുടെ പൂർവ്വികർ. നിലവിൽ സ്ഥാനമൊഴിയാൻ ദിവസങ്ങൾ ബാക്കി നിൽക്കുന്ന പ്രസിഡൻ്റ് ആൻഡ്രസ് മാനുവൽ ലോപ്പസിനോളം ജനപ്രീതി ക്ലോഡിയക്ക് രാജ്യത്തുടനീളമുണ്ട്.

1960 കളുടെ തുടക്കത്തിലെ മെക്സിക്കോ സിറ്റിയിലായിരുന്നു ക്ലോഡിയ ജനിച്ചത്. ഇൻസ്റ്റിറ്റ്യൂഷണൽ റെവല്യൂഷണറി പാർട്ടിയുടെ ദീർഘകാലം നീണ്ടുനിന്ന ഭരണം അവസാനിപ്പിക്കയി വിദ്യാർത്ഥി പ്രക്ഷോഭങ്ങളും, മറ്റും ശക്തമായ കാലമായിരുന്നു അത്. മെക്‌സിക്കോയിലെ പ്രശസ്തമായ നാഷണൽ ഓട്ടോണമസ് യൂണിവേഴ്‌സിറ്റിയിലെ മുൻ സഹപാഠിയായ ഗില്ലെർമോ റോബിൾസ്, ക്ലോഡിയ വളരെ ഗൗരവ സ്വാഭാവമുള്ള വിദ്യാർത്ഥിയാണെന്ന് ഓർത്തെടുക്കുന്നു. ” ക്ലോഡിയ തന്റെ സഹപാഠികളുമായി അങ്ങനെ ഇടപഴകി കണ്ടിട്ടില്ല. ” പിന്നീട് ക്ലോഡിയ കാലിഫോർണിയയിൽ ഗവേഷണത്തിനായി വർഷങ്ങളോളം ചെലവഴിച്ചിരുന്നു, ഇക്കാലയളവിലാണ് അവർ ഇംഗ്ലീഷ് ഭാഷയിൽ വൈദഗ്ധ്യം നേടുന്നത്. ഐക്യരാഷ്ട്രസഭയുടെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഇൻ്റർ ഗവൺമെൻ്റൽ പാനലിലിൽ ഇവർ ഉൾപ്പെട്ടിരുന്നു.

2000-കളുടെ തുടക്കത്തിൽ മെക്സിക്കോയുടെ പരിസ്ഥിതി മന്ത്രിയുടെ ചുമതലയേറ്റാണ് പൊതു പ്രവർത്തനത്തിലേക്ക് കടന്നു വരുന്നത്. പിന്നീടങ്ങോട്ടുള്ള രാഷ്‌ട്രീയ ജീവിതത്തിൽ പലപ്പോഴും വിവാദങ്ങളും രാഷ്‌ട്രീയ അരക്ഷിതത്വവും ക്ലോഡിയയെ തേടി വന്നിട്ടുണ്ട്. 2017-ൽ, ക്കൻ മെക്സിക്കോ സിറ്റിയുടെ മേയറായി ചുമതലയേറ്റിരുന്ന സമയമായിരുന്നു. ആ വർഷമുണ്ടായ ഭൂകമ്പത്തിൽ ഒരു സ്കൂൾ തന്നെ തകർന്നു വീണിരുന്നു. 19 കുട്ടികളടക്കം 26 പേരാണ് മരണപ്പെട്ടത്. നിർമ്മാണത്തിലെ ക്രമക്കേടുകൾ പ്രാദേശിക ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന വാദം ക്ലോഡിയ നിഷേധിച്ചു. തൊട്ടടുത്ത വർഷം അവർ മുഴുവൻ തലസ്ഥാനത്തിൻ്റെയും മേയറായി അധികാരമേറ്റു.

2021-ൽ, ഷെയിൻബോം മെക്സിക്കോ സിറ്റി മേയറായിരിക്കെ, എലിവേറ്റഡ് മെട്രോ ട്രാക്കിൻ്റെ ഒരു ഭാഗം തകർന്ന് 27 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബജറ്റ് വെട്ടിക്കുറച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന ആരോപണങ്ങളും അവർ നിരസിച്ചു. ഇരകൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനും വ്യവഹാരങ്ങൾ ഒഴിവാക്കുന്നതിനുമായി ലൈൻ നിർമ്മിച്ച മാഗ്നറ്റ് കാർലോസ് സ്ലിമിൻ്റെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയുമായി അവർ ചർച്ച നടത്തിയിരുന്നു.

തെരെഞ്ഞെടുപ്പ് വേളയിൽ മുൻകാല വിവാദങ്ങളടക്കം ചർച്ചക്കും, സംവാദത്തിനും വഴി വച്ചിട്ടും ഷീൻബോം വളരെയധികം സംയമനത്തോടെയാണ് അതിനെ എതിരേറ്റത്. സാധരണ രാഷ്‌ട്രീയ തന്ത്രങ്ങളിൽ നിന്ന് മാറി തന്റെ പ്രധാന എതിരാളിയെ അവർ എവിടെയും പരാമർശിച്ചിട്ടില്ല.

ഉയർന്ന മരണനിരക്ക് തടയാൻ കഴിഞ്ഞില്ലെങ്കിലും, മെക്സിക്കോ സിറ്റിയുടെ കോവിഡ് -19 പാൻഡെമിക് കൈകാര്യം ചെയ്യുന്നതിൽ അവളുടെ ശാസ്ത്രീയ സാങ്കേതിക പദ്ധതികൾ ഒരു പരിധി വരെ വിജയം കണ്ടു. കാര്യങ്ങൾ വിശകലനം ചെയ്യുന്നതിലും ഡാറ്റ മനസ്സിലാക്കുന്നതിലും പ്രായോഗിക പരിഹാരങ്ങൾ കൊണ്ടുവരുന്നതിലും മുൻമേയർ അതിപ്രഗത്ഭയാണെന്ന് മുൻ സാമ്പത്തിക മന്ത്രി ടാറ്റിയാന ക്ലൗത്തിയർ പറയുന്നു. നിലവിൽ ക്ലോഡിയയുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വക്താവാണ് ഇവർ. ക്ലോഡിയ സാമൂഹിക വിഷയങ്ങളിൽ ഇടപെടാൻ ശ്രമിക്കുന്ന വ്യക്തിയാണ്. നല്ലൊരു മനസ്സും ഹൃദയവും കൂടി ചേരുന്നവർക്ക് മാത്രമേ അത് സാധ്യമാകു. ടാറ്റിയാന പറയുന്നു.

content summary; Claudia Sheinbaum, The “Ice Lady” Scientist Vying For Mexico’s Presidency Ice Lady Claudia Sheinbaum

Share on

മറ്റുവാര്‍ത്തകള്‍