June 05, 2026 |
Share on

ചന്തുവിന്റെ ഡയലോഗ് പിണറായി പറഞ്ഞാല്‍; ഈ അനുകരണം തകര്‍ത്തു…

അഴിമുഖം പ്രതിനിധി ‘മടിയില്‍ അങ്കത്തളര്‍ച്ചയോടെ കിടക്കുന്ന വീരന്റെ വയറ്റില്‍ കുത്തുവിളക്കിന്റെ തണ്ടുകൊണ്ടാഞ്ഞു കുത്തി മാറ്റാന്‍ കൂട്ടത്തിലേക്കു ചാടി രക്ഷപ്പെട്ടവന്‍ ചന്തു… കൊടും ചതികള്‍…പിന്നെ എന്തൊക്കെ പാടിനടക്കുന്നുണ്ട് പാണന്‍ നിങ്ങളുടെ നാട്ടില്‍…’ മലയാളത്തിലെ എവര്‍ ഗ്രീന്‍ ഡയലോഗ്… എംടിയുടെ തൂലികയില്‍ പിറവികൊണ്ട, വടക്കന്‍ വീരഗാഥയിലെ ചന്തുവിന്റെ ഈ വാചകങ്ങള്‍ മമ്മൂട്ടി എന്ന നടന്റെ ശബ്ദത്തിലാണ് മലയാളിയുടെ മനസില്‍ പതിഞ്ഞുകിടക്കുന്നത്. എന്നാല്‍ ഇതേ സംഭാഷണം പിണറായി വിജയന്റെ വായില്‍ നിന്നു കേട്ടാലോ! എങ്ങനെയായിരിക്കും പിണറായി ചന്തുവിന്റെ രോഷവും ദുഖവും നിസ്സാഹയതയുമെല്ലാം […]

അഴിമുഖം പ്രതിനിധി

‘മടിയില്‍ അങ്കത്തളര്‍ച്ചയോടെ കിടക്കുന്ന വീരന്റെ വയറ്റില്‍ കുത്തുവിളക്കിന്റെ തണ്ടുകൊണ്ടാഞ്ഞു കുത്തി മാറ്റാന്‍ കൂട്ടത്തിലേക്കു ചാടി രക്ഷപ്പെട്ടവന്‍ ചന്തു… കൊടും ചതികള്‍…പിന്നെ എന്തൊക്കെ പാടിനടക്കുന്നുണ്ട് പാണന്‍ നിങ്ങളുടെ നാട്ടില്‍…’

മലയാളത്തിലെ എവര്‍ ഗ്രീന്‍ ഡയലോഗ്… എംടിയുടെ തൂലികയില്‍ പിറവികൊണ്ട, വടക്കന്‍ വീരഗാഥയിലെ ചന്തുവിന്റെ ഈ വാചകങ്ങള്‍ മമ്മൂട്ടി എന്ന നടന്റെ ശബ്ദത്തിലാണ് മലയാളിയുടെ മനസില്‍ പതിഞ്ഞുകിടക്കുന്നത്.

എന്നാല്‍ ഇതേ സംഭാഷണം പിണറായി വിജയന്റെ വായില്‍ നിന്നു കേട്ടാലോ! എങ്ങനെയായിരിക്കും പിണറായി ചന്തുവിന്റെ രോഷവും ദുഖവും നിസ്സാഹയതയുമെല്ലാം കലര്‍ന്ന വാക്കുകള്‍ പറയുക!!!

മിമിക്രി വേദികളിലെ കലാകാരന്മാര്‍ നമ്മുടെ രാഷ്ട്രീയക്കാരെ ഒറിജിനലിനെ തോല്‍പ്പിക്കുന്ന തന്മയത്വത്തോടെ അവതരിപ്പിക്കാറുണ്ട്. എന്നാല്‍ ഈ കൂട്ടത്തില്‍ പിണറായിയെ അവതരിപ്പിക്കുന്നവര്‍ കുറവാണ്. നീട്ടിയും കുറുക്കിയും മൂര്‍ച്ചയോടെ വാക്കുകള്‍ വ്യക്തമായി ഉച്ഛരിച്ചുമുള്ള തനതായൊരു പിണറായി സ്റ്റൈല്‍ കണ്ണൂര്‍ സ്ലാംഗില്‍ അതേപോലെ അവതരിപ്പിക്കുക കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ടു തന്നെയാണ് മിമിക്രി വേദികളില്‍ പിണറായി അധികം ഉണ്ടാവാത്തത്.

എന്നാല്‍ ഇതാ, പേരോ, കൂടുതല്‍ വിവരങ്ങളോ അറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരു വ്യക്തി പിണറായിയുടെ ശബ്ദം അനുകരിച്ചു കേള്‍ക്കുമ്പോള്‍ സത്യത്തില്‍ ഞെട്ടിപ്പോകും. ഇന്നോളം ആരും പിണറായി വിജയന്റെ ശബ്ദം ഇത്രമേല്‍ സൂക്ഷ്മമായി അനുകരിച്ചിട്ടില്ല. വടക്കന്‍ വീരഗാഥയിലെ ചന്തുവിന്റെ ഡയലോഗ് പിണറായിയുടെ ശബ്ദത്തില്‍ ഇയാള്‍ അവതരിപ്പിക്കുന്നതു കേട്ടു നോക്കു…

Leave a Reply

Your email address will not be published. Required fields are marked *

×