ട്രംപ് ജനപ്രീതിയില്ലാത്ത പ്രസിഡന്റ്; ഗാലപ്പ് വോട്ടെടുപ്പില്‍ 50 ശതമാനം പോലും പിന്തുണയില്ല

ആദ്യ അധികാര ടേമിൽ 45 ശതമാനമായിരുന്നു വോട്ടെടുപ്പിൽ ലഭിച്ച പിന്തുണ

ചരിത്രത്തിലെ ജനപ്രീതിയില്ലാത്ത പ്രസിഡന്റുമാരിൽ ഒരാളായി പുതിയ അമേരിക്കൻ പ്രസിഡന്റ് ട്രംപ് തുടരുമെന്ന് റിപ്പോർട്ട്. പുതുതായി നടന്ന ​ഗാലപ്പ് വോട്ടെടുപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ട്രംപിന്റെ ആദ്യ അധികാര ടേമിൽ 45 ശതമാനമായിരുന്നു വോട്ടെടുപ്പിൽ ലഭിച്ച പിന്തുണ. രണ്ടാം ടേമിലെ വോട്ടെടുപ്പിൽ ആദ്യത്തേതിന് സമാനമായി 47 ശതമാനമാണ് ലഭിച്ചത്. 1953ന് ശേഷം തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമാരിൽ ഏറ്റവും ജനപ്രീതി കുറഞ്ഞ പ്രസിഡന്റായി ഇത് ട്രംപിനെ മാറ്റുമെന്ന് ​ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

50 ശതമാനം മാത്രം പ്രാരംഭ അം​ഗീകാരമുള്ള ഏക പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപെന്നാണ് റിപ്പോർട്ടിൽ‍ പറയുന്നത്. 48 ശതമാനമാണ് ട്രംപിന് പ്രതികൂലമായി ലഭിച്ചിരിക്കുന്നത്. 2017നെ അപേക്ഷിച്ച് നോക്കുമ്പോൾ 3 ശതമാനത്തിന്റെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.

പ്രസിഡന്റ് അധികാര പദത്തിലെ പ്രാരംഭ ഘട്ടത്തിൽ ഏറ്റവും ജനപ്രിയനായ പ്രസിഡന്റ് ജോൺ. എഫ്. കെന്നഡിയായിരുന്നുവെന്ന് ​ഗാലപ്പ് വോട്ടെടുപ്പിൽ വ്യക്തമാക്കുന്നു. 1961ൽ കെന്നഡി പ്രസിഡൻ്റായതിൻ്റെ ആദ്യ മാസത്തിൽ നടന്ന വോട്ടെടുപ്പിൽ ഡെമോക്രാറ്റിക്കിന് 72 ശതമാനം പിന്തുണയാണ് ലഭിച്ചത്. വെറും 6 ശതമാനം മാത്രമാണ് വിസമ്മതം അറിയിച്ചത്.

കെന്നഡിക്ക് ശേഷം ഡ്വൈറ്റ് ഐസൻഹോവറും (1953) ബരാക് ഒബാമയും (2009) 68 ശതമാനം പിന്തുണയോടെ ഏറ്റവും ഉയർന്ന അംഗീകാര റേറ്റിംഗുകൾ ലഭിച്ചവരാണ്. കഴിഞ്ഞ മാസം തന്റെ 100ാം വയസ്സിൽ അന്തരിച്ച ജിമ്മി കാർട്ടർ, 1977 ഫെബ്രുവരിയിൽ, തൻ്റെ അധികാരത്തിൻ്റെ തുടക്കത്തിൽ 66 ശതമാനം അംഗീകാരം നേടിയിരുന്നു.

നാല് വർഷങ്ങൾക്ക് മുൻപ്, 57ശതമാനമായിരുന്നു ജോ ബൈഡന് ലഭിച്ച അം​ഗീകാര റേറ്റിംഗ്. ട്രംപിൻ്റെ അംഗീകാര റേറ്റിംഗ് റൊണാൾഡ് റീഗൻ്റെയും ജോർജ്ജ് എച്ച്.ഡബ്ല്യു ബുഷിൻ്റെയും പ്രസിഡൻസിയുടെ തുടക്കത്തിൽ ലഭിച്ചതിന് സമാനമാണെന്ന് ഗാലപ്പ് അഭിപ്രായപ്പെട്ടു. അവരിൽ നിന്ന് വ്യത്യസ്തമായി, അനിശ്ചിതത്വത്തേക്കാൾ ഉയർന്ന വിസമ്മതത്തെ ട്രംപ് അഭിമുഖീകരിക്കുന്നു.

മിക്ക പ്രസിഡൻ്റുമാരും ഉയർന്ന അംഗീകാര റേറ്റിംഗുകളിൽ ആരംഭിക്കുകയും കാലക്രമേണ അത് കുറയുകയും ചെയ്യുന്നു. എന്നാൽ തുടക്കസമയത്ത് പോലും ട്രംപിന് അങ്ങനെയൊരു ‘ഹണിമൂൺ പിരീഡ്’ ഉണ്ടായിട്ടില്ല.

2017ൽ ജനകീയ വോട്ട് നഷ്ടപ്പെട്ടിട്ടും ട്രംപ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് വിജയിച്ചു. 2024 ൽ രണ്ട് ഇംപീച്ച്‌മെൻ്റുകൾക്കും ഒരു കുറ്റാരോപണത്തിനും ശേഷം വീണ്ടും വൈറ്റ് ഹൗസിലെത്തുകയും ചെയ്തു. ഇലക്ടറൽ കോളേജിലും പോപ്പുലർ വോട്ടിലും വ്യക്തമായ മാർജിനിൽ കമലാ ഹാരിസിനെ പരാജയപ്പെടുത്തി.

കൂട്ട നാടുകടത്തലും ഫെഡറൽ ഫണ്ടിങ്ങ് മരവിപ്പിലുമുൾപ്പെടെ വിവാദ എക്സിക്യൂട്ടീവ് ഉത്തരവുകൾ പ്രഖ്യാപിച്ചുകൊണ്ടാണ് ഈ ടേമിനും ട്രംപ് തുടക്കമിട്ടിരിക്കുന്നത്. ട്രംപിന്റെ ക്യാബിനറ്റ് അം​ഗങ്ങളുടെ തിരഞ്ഞെടുപ്പുകളും ഏറെ വിവാദമായിരുന്നു. മോശം പെരുമാറ്റത്തിന്റെ പേരിൽ ആരോപണം നേരിടുന്ന മുൻ ഫോക്‌സ് ന്യൂസ് അവതാരകനായ പീറ്റ് ഹെഗ്‌സെത്തിനെ ട്രംപ് പ്രതിരോധ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വാക്സിൻ ഗൂഢാലോചന തിയറിസ്റ്റായ റോബർട്ട് എഫ്. കെന്നഡി ജൂനിയറിനെയാണ് ആരോഗ്യ സെക്രട്ടറിയായി ട്രംപ് തീരുമാനിച്ചത്. തുൽയി ഗബ്ബാർഡ്, കാഷ് പട്ടേൽ എന്നിവരും നോമിനേറ്റ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു.

Content Summary: In Gallup’s poll, Donald Trump is the only elected president to start with an approval rating below 50%
Donald Trump Gallup poll joe biden 

This post was last modified on January 31, 2025 1:11 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment