April 28, 2025 |
Share on

വാഷിങ്ടണ്‍ വിമാനദുരന്തം: ബ്ലാക്ക് ബോക്‌സുകള്‍ പരിശോധിക്കുന്നു; ജീവനക്കാരുടെ കുറവും അന്വേഷിക്കും

വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും കൊല്ലപ്പെട്ടു

വാഷിങ്ടണ്‍ ഡിസിക്ക് സമീപം അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തില്‍ വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും കൊല്ലപ്പെട്ടു. 28 മൃതദേഹങ്ങള്‍ കണ്ടെത്തി. വിമാനത്തിലെ കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറും ബ്ലാക്ക് ബോക്‌സും അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിന്റെ ലാബിലേക്ക് കൊണ്ടുപോയി.plane crash; voice recorder and black box recovered, staff shortage will be examined

റെക്കോര്‍ഡറുകളില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിക്കുന്നതിലൂടെ അപകടത്തിന്റെ കാരണം വ്യക്തമാകുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ അറിയിച്ചു. കന്‍സാസിലെ വിചിതയില്‍ നിന്ന് പുറപ്പെട്ട യാത്രാ വിമാനമാണ് റൊണാള്‍ഡ് റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപത്ത് വെച്ച് അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിങ്ങിന് തയ്യാറെടുക്കുന്നതിനിടയില്‍ സൈന്യത്തിന്റെ ഹെലികോപ്റ്ററുമായി കൂട്ടിയിടിക്കുകയായിരുന്നു.

എയര്‍ട്രാഫിക് കണ്‍ട്രോളും ഹെലികോപ്റ്ററുമായി നടത്തിയ അവസാന ആശയവിനിമയത്തില്‍ വിമാനം സമീപത്തുള്ള വിവരം ഹെലികോപ്റ്ററിന് ലഭിച്ചിരുന്നുവെന്നാണ്. ഇതുസംബന്ധിച്ചും പെന്റഗണ്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവഴി പറക്കുന്ന ഹെലികോപ്റ്ററുകളിലും വിമാനങ്ങളിലും നിയന്ത്രിക്കാനായി സാധാരണയായി രണ്ട് ആളുകളാണ് ഉണ്ടാകുക. എന്നാല്‍ അപകടം നടന്ന സമയം ഒരാള്‍ മാത്രമേ ഉണ്ടായിരുന്നൂവെന്ന് ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ടവറിലെ ജീവനക്കാരുടെ പരിമിതിയാണോ അപകടത്തിന് കാരണമായതെന്നും പരിശോധിക്കുന്നുണ്ട്. പരിശീലന പറക്കലിലായിരുന്നു യുഎസ് ആര്‍മിയുടെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍.

ഇരു വിമാനങ്ങളിലും ഉണ്ടായിരുന്നവര്‍ മുഴുവന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. 30 ദിവസത്തിനുള്ളില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അറിയിച്ചു. ഹെലികോപ്റ്ററില്‍ മൂന്ന് സൈനികരും വിമാനത്തില്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 64 പേരുമായിരുന്നു ഉണ്ടായിരുന്നത്.

കൂട്ടിയിടിക്ക് പിന്നാലെ വിമാനവും ഹെലികോപ്റ്ററും പൊട്ടിത്തെറിച്ച് പോട്ടോമാക് നദിയില്‍ പതിക്കുകയായിരുന്നു. മഞ്ഞ് മൂടിക്കിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെങ്കില്‍ മുങ്ങല്‍ വിദഗ്ധര്‍ നദിയില്‍ തിരച്ചില്‍ നടത്തിയിരുന്നു. 20 വര്‍ഷം പഴക്കമുള്ള ബൊംബാര്‍ഡിയര്‍ സി.ആര്‍.ജെ 700 മോഡല്‍ വിമാനമാണ് തകര്‍ന്നത്.plane crash; voice recorder and black box recovered, staff shortage will be examined

Content Summary: plane crash; voice recorder and black box recovered, staff shortage will be examined

Leave a Reply

Your email address will not be published. Required fields are marked *

×