June 13, 2026 |
Share on

പോണ്ടിച്ചേരി സർവ്വകലാശാലയിൽ എസ്എഫ്ഐ റാലിക്കു നേരെ പടക്കങ്ങളെറിഞ്ഞ് എബിവിപി

ജമ്മു കാശ്മീരിന്റെ പ്രത്യേക സ്വയംഭരണാവകാശം നീക്കം ചെയ്ത നടപടിയിൽ പ്രതിഷേധിക്കുകയായിരുന്നു എസ്എഫ്ഐ.

പോണ്ടിച്ചേരി സർവ്വകലാശാലയിൽ എസ്എഫ്ഐ റാലിക്കു നേരെ എബിവിപി പ്രവര്‍ത്തകരുടെ ആക്രമണം. പടക്കങ്ങളെറിഞ്ഞും മറ്റുമാണ് എസ്എഫ്ഐക്കാരെ ആക്രമിച്ചത്.

ജമ്മു കാശ്മീരിന്റെ പ്രത്യേക സ്വയംഭരണാവകാശം നീക്കം ചെയ്ത നടപടിയിൽ പ്രതിഷേധിക്കുകയായിരുന്നു എസ്എഫ്ഐ. ജമ്മു കാശ്മീരിന്റെ ശബ്ദം അധികാരമുപയോഗിച്ച് അടിച്ചമർത്തുന്നതിനെതിരെയും നേതാക്കളെ തടവിലിട്ടതിനെതിരെയും സമരക്കാർ മുദ്രാവാക്യമുയർത്തി. സമാധാനപരമായി നീങ്ങുകയായിരുന്ന റാലിക്കു നേരെയാണ് എബിവിപി പ്രവർത്തകർ ഏറുപടക്കങ്ങളെറിഞ്ഞത്.

എബിവിപിയുടേത് അപരിഷ്കൃതമായ നടപടിയാണെന്ന് എസ്എഫ്ഐ പ്രതികരിച്ചു. സ്വന്തം നിലപാടിനെ വിശദീകരിക്കാനുള്ള ആശയശാസ്ത്ര വ്യക്തത അവർക്കില്ലെന്നും ഇതാണ് അക്രമം നടത്തി തീർക്കാൻ ശ്രമിക്കുന്നതെന്നും എസ്എഫ്ഐ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

×