June 04, 2026 |

ഇന്ത്യക്കു ഞങ്ങളെ പേടിയാണ്; പാക് ക്യാപ്റ്റന്‍

ഇന്ത്യ-പാക് പരമ്പര വേണ്ടെന്ന ഇന്ത്യന്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനത്തോടുള്ള പ്രതികരണമാണ്

പാകിസ്താനുമായി ക്രിക്കറ്റ് കളിക്കാന്‍ ഇന്ത്യന്‍ ടീമിനു പേടിയാണെന്നു പരിഹസിച്ചു പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമദ്. ഇരു ടീമുകളും തമ്മിലുള്ള ക്രിക്കറ്റ് മത്സരം വേണ്ടെന്നു വയ്ക്കാന്‍ ഇന്ത്യ തീരുമാനിച്ചതിനു പിന്നിലെ കാരണം ഈ പേടിയാണെന്നും പാക് ക്യാപ്റ്റന്‍ പറയുന്നു.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഞങ്ങളോട് ഏറ്റുമുട്ടുമ്പോള്‍ വിജയം തങ്ങള്‍ക്കൊപ്പമായിരിക്കുമെന്നും സര്‍ഫ്രാസ് പറയുന്നു. പക്ഷേ ഇന്ത്യയെ മാത്രമല്ല എല്ലാ ടീമുകളെയും തോല്‍പ്പിക്കാനാണു ഞങ്ങളുടെ പോരാട്ടമെന്നും പാക് ക്യാപ്റ്റന്‍ പറഞ്ഞു.

ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം വേണ്ടെന്ന് ഇന്നലെ ഇന്ത്യന്‍ ആഭ്യന്തരമന്ത്രാലയം പറഞ്ഞിരുന്നു. ഇരുടീമുകളും തമ്മിലുള്ള മത്സരം ദുബായില്‍ നടത്താന്‍ അനുവദിക്കണമെന്ന ബിസിസി ഐ യുടെ ആവശ്യം തള്ളിക്കളയുകയാണ് ആഭ്യന്തര മന്ത്രാലയം ചെയ്തത്. അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങള്‍ അവസാനിപ്പിക്കാതെ ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പരയെ കുറിച്ച് ചിന്തിക്കേണ്ടെന്നാണു ബിസിസിഐയോട് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

×