സ്വന്തം ടീമിന്റെ വിജയത്തിന് മുന്നില്‍ തന്റെ വ്യക്തിഗത നേട്ടത്തിന് സ്ഥാാനമില്ലെന്ന് വിയാന്‍ മള്‍ഡര്‍ ചിന്തിച്ചതോടെ, ഒരു ടെസ്റ്റ് ഇന്നിംഗ്‌സില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന റെക്കോര്‍ഡ് ബ്രയാന്‍ ലാറയുടെ പേരില്‍ തന്നെ തത്കാലം നില്‍ക്കും. ലാറയുടെ റെക്കോര്‍ഡ് മള്‍ഡര്‍ തകര്‍ക്കും എന്ന് പ്രതീക്ഷിച്ചവരുടെ മുന്നില്‍ ഒന്നാം ഇന്നിംഗ്‌സ് അഞ്ച് വിക്കറ്റിന് 626 എന്ന സ്‌കോറില്‍ ദക്ഷിണാഫ്രിക്ക ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ സിംബാവേയ്ക്ക് ഒരു വിക്കറ്റ് നഷ്ടമാവുകയും ചെയ്തു.
ക്യാപ്റ്റന്‍ വിയാന്‍ മള്‍ഡര്‍ 367 റണ്‍സില്‍ നില്‍ക്കെയാണ് ടീം ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്. 25 റണ്‍സ് കൂടി നേടിയിരുന്നുങ്കില്‍ 21 വര്‍ഷമായി ലാറയുടെ പേരിലുള്ള 400(നോട്ട് ഓട്ട്) എന്ന റെക്കോര്‍ഡ് റണ്‍സ് മള്‍ഡറിന് തകര്‍ക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അതിന് കാത്തുനിന്നില്ല. 400 എന്ന നാഴികക്കല്ലിലേക്ക പോയില്ലെങ്കിലും, ഏതാനും ചരിത്ര നേട്ടങ്ങള്‍ മള്‍ഡര്‍ തന്നെ പേരിലാക്കിയിട്ടുണ്ട്.
ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറില്‍ മള്‍ഡര്‍ ഇനി മുതല്‍ അഞ്ചാം സ്ഥാനത്താണ്. ലാറ(400 നോട്ട് ഔട്ട്), മാത്യു ഹെയ്ഡന്‍(380), ലാറ(375), ജയവര്‍ദ്ധനെ(374) എന്നിവരാണ് മള്‍ഡറിന് മുന്നില്‍ ഉള്ളവര്‍. സര്‍ ഗാരി സോബേഴ്‌സിനെ(365 നോട്ട് ഔട്ട്) മറികടന്നാണ് മള്‍ഡര്‍ അഞ്ചാം സ്ഥാനത്തെത്തിയത്.

അതേസമയം, ഏറ്റവും കുറഞ്ഞ പന്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്നവരില്‍ രണ്ടാം സ്ഥാനത്തുണ്ടാകും ഇനി മള്‍ഡര്‍. 297 പന്തിലാണ് വിയാന്‍ മള്‍ഡര്‍ മുന്നൂറടിച്ചത്. ഒന്നാം സ്ഥാനത്ത് ഇന്ത്യയുടെ വിരേന്ദര്‍ സെവാഗാണ്. 2008 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 278 പന്തില്‍ നിന്നായിരുന്നു വീരുവിന്റെ ട്രിപ്പിള്‍ സെഞ്ച്വറി.
ഹാഷിം അലയ്ക്ക് ശേഷം ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാണ് വിയാന്‍ മള്‍ഡര്‍. എന്നാല്‍ ആംലയുടെ 311 മറി കടന്ന വിയാന്‍ ആണ് ഇനി മുതല്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത ടെസ്റ്റ് സ്‌കോറിന് ഉടമ.
വിദേശ പര്യടനത്തില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന കളിക്കാരനും ഇനി മുതല്‍ ദക്ഷിണാഫ്രിക്കയുടെ ഈ ഓള്‍ റൗണ്ടറാണ്. പാകിസ്താന്റെ ഹനീഫ് മുഹമ്മദ് 1958 ല്‍ വെസ്റ്റിന്‍ഡീസിനെതിരേ നേടിയ 337 റണ്‍സിന്റെ ചരിത്രമാണ് മള്‍ഡര്‍ തിരുത്തിയത്.
ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ എന്ന സ്ഥാനവും 27 വയസും 138 ദിവസും പ്രായമുള്ള മള്‍ഡറിന് കിട്ടി. 61 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ഇക്കാര്യത്തില്‍ തകര്‍ന്നത്. 28 വയസും 171 ദിവസവും പ്രായമുള്ളപ്പോള്‍ ട്രിപ്പില്‍ സെഞ്ച്വറി നേടിയ ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ ബോബ് സിംപ്‌സണ്‍ ആയിരുന്നു മള്‍ഡറിന്റെ മുന്ഡഗാമി. 1964 ഇംഗ്ലണ്ടിനെതിരെയായിരുന്നു സിംസ്പസണ്‍ മുന്നുറടിച്ചത്. 25 വയസുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ കഴിഞ്ഞ ദിവസമാണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ 269 റണ്‍സ് അടിച്ചത്. Wiaan Mulder 367 not out. 33 runs short of brian lara’s 400 South Africa declare
Content Summary; Wiaan Mulder 367 not out. 33 runs short of brian lara’s 400 South Africa declare
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.