വ്യാജ ജാതി സർട്ടിഫിക്കറ്റിൽ സർക്കാർ ജോലികളിൽ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് 1,084 പരാതികൾ സ്വീകരിച്ചുട്ടള്ളതായി റിപ്പോർട്ട്. ഇന്ത്യൻ എക്സ്പ്രസ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ 2019 വരെ പരാതിയിന്മേൽ 92 ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതായും പറയുന്നു. ഒമ്പത് വർഷത്തെ ഔദ്യോഗിക രേഖകൾ പരിശോധിച്ചതിലൂടെയും, വിവരാവകാശ രേഖകൾ പ്രകാരവുമാണ് ഇന്ത്യൻ എക്സ്പ്രസ്സ് പുതിയ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. പരാതിയിന്മേൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയവർക്കെതിരെ നടപടികൾ സ്വീകരിച്ചതായി പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് ഡിപ്പാർട്ട്‌മെൻ്റ് (ഡിഒപിടി) രേഖകൾ കാണിക്കുന്നു. സിവിൽ സർവ്വീസിൽ സീറ്റ് ഉറപ്പിക്കുന്നതിനായി ജാതി, വികലാംഗ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി എന്നാരോപിച്ച് കസ്റ്റഡിയിലിരിക്കുന്ന പൂജ ഖേദ്കറുടെ കേസിന്റെ പശ്ചാത്തലത്തിൽ ഈ വിഷയം ഗുരുതരമാണ്.Government jobs fake caste certificates
93 സർക്കാർ മന്ത്രാലയങ്ങളിലും വകുപ്പുകളിലും 59 എണ്ണവും വിവരാവകാശ രേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റെയിൽവേയിൽ 349 കേസുകളും തൊട്ടുപിന്നിൽ 259 കേസുകളുമായി തപാൽ വകുപ്പും 202 കേസുകളുമായി ഷിപ്പിംഗ് മന്ത്രാലയവും 138 കേസുകളുമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പും 138 കേസുകളുമായി റെയിൽവേയിലും ലഭിച്ചിട്ടുണ്ട്. കേസുകളിൽ പലതും വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്നുണ്ടെന്ന് ഡിഒപിടി വൃത്തങ്ങൾ പറഞ്ഞു. പൂജ ഖേദ്കർ വിവാദത്തെ തുടർന്ന് ഇന്ത്യൻ എക്സ്പ്രസ് നൽകിയ അപേക്ഷയിലാണ് വിവരാവകാശ മറുപടി ലഭിച്ചിരിക്കുന്നത്. 2010-ൽ അന്നത്തെ ലോക്‌സഭാ ബിജെപി എംപി രത്തിലാൽ കാളിദാസ് വർമ്മയുടെ നേതൃത്വത്തിലുള്ള എസ്‌സി/എസ്ടി ക്ഷേമത്തിനായുള്ള പാർലമെൻ്റ് കമ്മിറ്റിയുടെ ശുപാർശയെത്തുടർന്ന് ഡിഒപിടി അത്തരം പരാതികളുടെ കണക്കുകൾ ശേഖരിക്കാൻ തുടങ്ങിയതായി വിവരവകാശ രേഖയിൽ പരാമർശിക്കുന്നുണ്ട്.
എല്ലാ മന്ത്രാലയങ്ങൾ, വകുപ്പുകൾ, പൊതുമേഖലാ യൂണിറ്റുകൾ (പിഎസ്‌യു), ബാങ്കുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സംസ്ഥാനങ്ങൾ/യുടികൾ എന്നിവയിൽ നിന്ന് വ്യാജ ജാതി സർട്ടിഫിക്കറ്റുകൾ ഉൾപ്പെടുന്ന കേസുകളെ കുറിച്ച് ഡിഒപിടി പതിവായി വിവരങ്ങൾ ശേഖരിക്കണമെന്ന് കമ്മിറ്റി ശക്തമായി നിർദ്ദേശിച്ചു. ഈ കേസുകളുടെ ട്രാക്ക് സൂക്ഷിക്കാനും പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കാൻ നടപടിയെടുക്കാനും ഇത് സഹായിക്കുമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു. മന്ത്രാലയങ്ങളോടും വകുപ്പുകളോടും അവർ മേൽനോട്ടം വഹിക്കുന്ന എല്ലാ ഓർഗനൈസേഷനുകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെട്ട് 2010 ജനുവരി 28 ന് ഈ പ്രശ്നത്തെക്കുറിച്ച് ഡിഒപിടി ആദ്യം ഒരു സന്ദേശം അയച്ചു. വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പട്ടികജാതിക്കാർക്കോ പട്ടികവർഗക്കാർക്കോ മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കോ സംവരണം ചെയ്ത ജോലിക്കായി ആരെയെങ്കിലും നിയമിച്ച കേസുകൾ അവർ റിപ്പോർട്ട് ചെയ്യണം. ഈ വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി 2010 മാർച്ച് 31 ആയിരുന്നു.
രേഖകൾ കാണിക്കുന്നത് പ്രകാരം 2019 മെയ് 16-നാണ് ഈ ഡാറ്റകൾ തേടുന്ന അവസാന ആശയവിനിമയം നടന്നിരിക്കുന്നത്. “ഇന്ന്, (ഈ) വകുപ്പുകളിൽ അത്തരം ഒരു ഡാറ്റയും കേന്ദ്രീകൃതമായി പരിപാലിക്കപ്പെടുന്നില്ല,” 2024 ഓഗസ്റ്റ് 8 ലെ വിവരാവകാശ പ്രതികരണത്തിൽ ഡിഒപിടി പറഞ്ഞു. “ജാതി സർട്ടിഫിക്കറ്റ് സമയബന്ധിതമായി പരിശോധിക്കുന്നത് ഉറപ്പാക്കാൻ എല്ലാ സംസ്ഥാന സർക്കാരുകൾക്കും ഡിഒപിടി കാലാകാലങ്ങളിൽ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ജാതി സർട്ടിഫിക്കറ്റ് നൽകേണ്ടതും പരിശോധിക്കേണ്ടതും ബന്ധപ്പെട്ട സംസ്ഥാനത്തിൻ്റെയോ സർക്കാരിൻ്റെയോ ഉത്തരവാദിത്തമാണ്,” ഡിഒപിടി പറഞ്ഞു. സർക്കാർ തൊഴിൽ സംവരണ ക്വാട്ട മാനദണ്ഡം അനുസരിച്ച് എസ്‌സി ഉദ്യോഗാർത്ഥികൾക്ക് 15 ശതമാനവും എസ്ടി വിഭാഗക്കാർക്ക് 7.5 ശതമാനവും ഒബിസികൾക്ക് 27 ശതമാനവും ഇഡബ്ല്യുഎസ് 10 ശതമാനവും ശാരീരിക വൈകല്യമുള്ളവർക്ക് 3 ശതമാനവും ഓരോ വിഭാഗത്തിലും സംവരണം നടപ്പിലാക്കണം. സർക്കാർ ഉദ്യോഗസ്ഥൻ നിയമനം ലഭിക്കുന്നതിനായി തെറ്റായ വിവരങ്ങളോ, സർട്ടിഫിക്കറ്റോ ഹാജരാക്കിയതായി കണ്ടെത്തിയാൽ, അദ്ദേഹത്തെ സർവീസിൽ നിലനിർത്താൻ പാടില്ലെന്നാണ് ഡിഒപിടി1993-ൽ പുറപ്പെടുവിച്ച ഒരു ഉത്തരവിൽ പറയുന്നത്.
മാനദണ്ഡങ്ങൾ മറി കടക്കാൻ വ്യാജ വിവരങ്ങൾ സമർപ്പിച്ചുവെന്ന കണ്ടെത്തിയതിനെ തുടർന്ന് മഹാരാഷ്ട്രയിൽ നിന്നുള്ള പ്രൊബേഷണറി ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറിനെതിരേ എഫ് ഐ ആർ ചുമത്തിയത്. 2022 ബാച്ചായ പൂജ മനോരമ ദിലീപ് ഖേദ്കറെ കുറിച്ചുള്ള പരാതിയിൽ വിശദമായ അന്വേഷണം നടത്തി. ഈ അന്വേഷണത്തിൽ നിന്ന് സ്വന്തം പേര്, അച്ഛന്റെയും അമ്മയുടെയും പേര്, സ്വന്തം ഫോട്ടോ,ഒപ്പ്, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ, വിലാസം എന്നിവയിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും വ്യാജ ഐഡന്റിറ്റിയിൽ പരീക്ഷാ ചട്ടങ്ങൾ പ്രകാരം അനുവദനീയമായ പരിധി മറികടക്കാൻ വേണ്ടി വഞ്ചനാപരമായ ശ്രമങ്ങൾ നടത്തിയതായി വെളിപ്പെട്ടുവെന്നുമാണ് യുപിഎസ്സിയുടെ വാർത്താക്കുറിപ്പിൽ പറയുന്നത്. ഒബിസി, പേഴ്‌സൺ വിത്ത് ബെഞ്ച്മാർക്ക് ഡിസബിളിറ്റീസ്(പിഡബ്ല്യുബിഡി) സംവരണങ്ങളുടെ ആനുകൂല്യം മുതലാക്കിയാണ് 821 ആം റാങ്ക് മാത്രമുണ്ടായിരുന്ന പൂജ ഐഎഎസ് നേടിയെടുത്തത്. കാഴ്ച്ച പരിമിതിയുണ്ടെന്നും മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നും കാണിച്ച് പൂജ നൽകിയ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നിരുന്നു. സർട്ടിഫിക്കറ്റുകളിൽ മാതാപിതാക്കളുടെ പേര് മാറ്റിയതായും പറയുന്നു.
Content summary; In 9 years, 1,084 fake caste certificate job complaints; 92 dismissed. Government jobs fake caste certificates