ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയമായ റാമോജി ഫിലിം സിറ്റി ഒരുകാലത്ത് സിനിമ സ്വപനം കണ്ടുനടന്നവർക്കുള്ള ഏക വഴിയായിരുന്നു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപരുപ്പുടിയിൽ ഒരു കാർഷിക കുടുംബത്തിൽ ജനിച്ച റാമോജി റാവു ആയിരുന്നു ഫിലിം സിറ്റിയുടെ സ്ഥാപകൻ. 87 -ാം വയസ്സിൽ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹം വിടപറയുമ്പോൾ ബാക്കിയാവുന്നത് ഒരു ചിലച്ചിത്ര മാധ്യമ സപര്യ കൂടിയാണ്. Ramoji Rao
1936 നവംബർ 16 ന് ഒരു കാർഷിക കുടുംബത്തിൽ പിറന്ന ചെറുകുരി റാമോജി റാവു പടുത്തുയർത്തിയത് ആന്ധ്രയിലെ ഏറ്റവും വലിയ വ്യവസായ ശൃംഖലയാണ്. ഫിലിം സിറ്റിക്ക് പുറമെ ഈനാട് പത്രം, ഇടിവി നെ്‌വർക്ക്, രാമദേവി പബ്ലിക് സ്‌കൂൾ, പ്രിയ ഫുഡ്‌സ്, ഉഷാകിരൺ മൂവീസ്, മയൂരി ഫിലിം ഡിസ്ട്രിബ്യൂഷൻ, മാർഗദർസി ചിറ്റ് ഫണ്ട്, ഡോൾഫിൻ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്, കലാഞ്ജലി എന്നിങ്ങനെ വിവിധ വ്യവസായ സംരംഭങ്ങൾ അദ്ദേഹം നിർമ്മിച്ചെടുത്തിരുന്നു. നാല് ഫിലിംഫെയർ അവാർഡുകൾ സൗത്ത്, തെലുങ്ക് സിനിമകളിലെ പ്രവർത്തനത്തിന് ദേശീയ ചലച്ചിത്ര അവാർഡ്, അഞ്ച് നന്ദി അവാർഡുകൾ എന്നിവയും തേടിയെത്തിയിട്ടുണ്ട്. പത്രപ്രവർത്തനം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ അദ്ദേഹത്തിൻ്റെ പ്രവർത്തനത്തിനും സംഭാവനകൾക്കും 2016-ൽ പത്മവിഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
ലോകോത്തര നിലവാരമുള്ള ഒരു ഫിലിം സ്റ്റുഡിയോ സൃഷ്ട്ടിക്കാനുള്ള റാമോജി റാവുവിന്റെ എക്കാലത്തെയും വലിയ മോഹമായിരുന്നു. 1996-ൽ ഫിലിം സിറ്റി സ്ഥാപിച്ചതോടെ റാവു വിശാലമായ ഒരു ഭൂപ്രദേശത്തെ ലോകത്തിലെ ഏറ്റവും വലിയ സംയോജിത ഫിലിം സിറ്റിയാക്കി മാറ്റി. അതിൻ്റെ തുടക്കം മുതൽ, ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തെ രൂപപ്പെടുത്തുന്നതിൽ റാമോജി ഫിലിം സിറ്റി നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. എണ്ണമറ്റ സിനിമകളുടെ പശ്ചാത്തലത്തിൽ ഫിലിം സിറ്റി നിറഞ്ഞുനിന്നു. 2,000 ഏക്കർ ഫിലിം സ്റ്റുഡിയോ സമുച്ചയമാണ് റാമോജി ഫിലിം സിറ്റി. സമ്പന്നമായ കൊട്ടാരങ്ങൾ, പുരാതന ക്ഷേത്രങ്ങൾ എന്നിവയിൽ നിന്ന് മനോഹരമായ ഗ്രാമങ്ങളിലേക്കും തിരക്കേറിയ നഗര തെരുവുകളിലേക്കും തുടങ്ങി വൈവിധ്യമാർന്ന ഭൂപ്രകൃതികളിലേക്ക് കൊണ്ടുപോകുന്ന സെറ്റുകൾ സ്റ്റുഡിയോയിലുണ്ട്.
മാർഗദർശി ചിട്ടി ഫണ്ട് സാമ്പത്തിക വളർച്ചയും സുരക്ഷിതത്വവും നൽകുന്നതിന് വേണ്ട നിർമിച്ച സ്ഥാപനമാണ്. 2002-ൽ ഹൈദരാബാദിൽ സ്ഥാപിതമായ സിഐഎസ്‌സിഇയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒരു കോ-എഡ്യൂക്കേഷൻ ഡേ സ്കൂളാണ് രമാദേവി പബ്ലിക് സ്കൂൾ. ഡോൾഫിൻ ഗ്രൂപ്പ് ഹോട്ടൽ ശൃംഖലയാണ്. 1980-ൽ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് ഹോട്ടൽ സ്ഥാപിതമായത്. പ്രിയാ ഫുഡ്‌സ് വൈവിധ്യമാർന്ന മൾട്ടി-ബില്യൺ ബിസിനസ്സ് കൂട്ടായ്മയാണ്. കൂടാതെ റാമോജി ഗ്രൂപ്പിൻ്റെ ഭാഗവും ഹൈദരാബാദ് ആസ്ഥാനവുമാണ്.
content summary; Ramoji Film City founder Ramoji Rao passed away Ramoji Rao