June 15, 2026 |
Share on

ശ്രീലങ്കന്‍ പര്യടനം; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കോലി ക്യാപ്റ്റന്‍; സഞ്ജു ടീമിലില്ല

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി ക്യാപ്റ്റനായ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലില്ല. വൃദ്ധിമാന്‍ പ്രശാന്ത സാഹയാണ് വിക്കറ്റ് കീപ്പര്‍.  ഇടവേളയ്ക്ക് ശേഷം അമിത് മിശ്ര ടീമില്‍ തിരിച്ചെത്തി. ടെസ്റ്റ് ടീമിന്റെ നായക സ്ഥാനത്തെത്തിയ ശേഷം ആദ്യ പരമ്പര ജയമാണ് വിരാട് കോലി ലക്ഷ്യമിടുന്നത്. എന്നാല്‍ ബംഗ്ലാദേശ്, സിംബാബ്വെ പര്യടനങ്ങള്‍ ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷയ്ക്ക് മങ്ങല്‍ ഏല്‍പ്പിച്ചിട്ടുണ്ട്. കുമാര സംഗക്കാരയുടെ വിടവാങ്ങല്‍ പരമ്പരയായതുകൊണ്ടു തന്നെ ഇന്ത്യ-ശ്രീലങ്ക […]

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി ക്യാപ്റ്റനായ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലില്ല. വൃദ്ധിമാന്‍ പ്രശാന്ത സാഹയാണ് വിക്കറ്റ് കീപ്പര്‍.  ഇടവേളയ്ക്ക് ശേഷം അമിത് മിശ്ര ടീമില്‍ തിരിച്ചെത്തി.

ടെസ്റ്റ് ടീമിന്റെ നായക സ്ഥാനത്തെത്തിയ ശേഷം ആദ്യ പരമ്പര ജയമാണ് വിരാട് കോലി ലക്ഷ്യമിടുന്നത്. എന്നാല്‍ ബംഗ്ലാദേശ്, സിംബാബ്വെ പര്യടനങ്ങള്‍ ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷയ്ക്ക് മങ്ങല്‍ ഏല്‍പ്പിച്ചിട്ടുണ്ട്.

കുമാര സംഗക്കാരയുടെ വിടവാങ്ങല്‍ പരമ്പരയായതുകൊണ്ടു തന്നെ ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയെ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ലോകം കാണുന്നത്.

ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍, മുരളി വിജയ്, വിരാട് കോലി, കെ.എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ്മ, വൃദ്ധിമാന്‍ സാഹ, ഹര്‍ഭജന്‍ സിങ്, ആര്‍.അശ്വിന്‍, അമിത് മിശ്ര, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, വരുണ്‍ ആരോണ്‍

Tags:

Leave a Reply

Your email address will not be published. Required fields are marked *

×