കരിയറിന്റെ തുടക്കം, അതും ഇംഗ്ലണ്ടിനെതിരായ തന്റെ ആദ്യ മത്സരം ഇംഗ്ലണ്ടിൽ വച്ച്. സച്ചിൻ ടെണ്ടുൽക്കറിന്റെ ആദ്യ ഇംഗ്ലണ്ട് പര്യടനത്തിന് സവിശേഷകൾ ഏറെയാണ്. തന്റെ പതിനേഴാം വയസ്സിലായിരുന്നു ഇംഗ്ലണ്ടിലേക്കുള്ള സച്ചിന്റെ ആദ്യ പര്യടനം. 1990ലെ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ടെസ്റ്റിൽ ഓൾഡ് ട്രാഫോർഡിൽ സച്ചിൻ ഒരു മാച്ച് സേവിംഗ് സെഞ്ച്വറി നേടിയ ചിത്രം ക്രിക്കറ്റ് ആരാധകർക്ക് അങ്ങനെയൊന്നും മറക്കാൻ സാധിക്കില്ല. ആദ്യ ഇന്നിംഗ്സിൽ സച്ചിൻ 68 റൺസും, 189 പന്തില്‍ 119 റണ്‍സുമായിരുന്നു ആ മത്സരത്തിൽ സച്ചിന്‍റെ സമ്പാദ്യം. ഇത് സച്ചിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയായി അടയാളപ്പെടുത്തി. അതോടെ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ കളിക്കാരനായും സച്ചിൻ മാറി.
എന്നാൽ, സച്ചിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ഏറ്റവും കൗതുകരമായ ഓർമ്മ മറ്റൊന്നായിരുന്നു. പത്താം ക്ലാസ് പരീക്ഷയ്ക്ക് പഠിക്കാൻ സ്കൂളിലെ പാഠപുസ്തകങ്ങളും പാക്ക് ചെയ്തായിരുന്നു സച്ചിന്റെ ഇംഗ്ലണ്ട് യാത്ര.ആ സമയങ്ങളിലൊക്കെ വളരെ നിശബ്ദനായ ഒരു വ്യക്തിയായിരുന്നു സച്ചിൻ. തന്റെ പത്താം ക്ലാസ്സ് പരീക്ഷയ്ക്കായി പാഠപുസ്തകങ്ങളും കരുതിയായിരുന്നു സച്ചിന്റെ യാത്ര. അധികം ആരോടും സംസാരിക്കുന്ന പ്രകൃതവുമായിരുന്നില്ല അവന്റേത്, ഒരു സാധാരണ കുട്ടി. സച്ചിനെക്കുറിച്ചുള്ള ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിന്റെ വാക്കുകളാണിത്. 2013ൽ ബിബിസി റേഡിയോ 5 ലൈവ് ഷോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കപിൽ ദേവ് സച്ചിനെക്കുറിച്ച് പങ്കുവച്ചത്. എന്നാൽ ഇംഗ്ലണ്ടിനെതിരായ ആ ടെസ്റ്റിൽ സച്ചിന്റെ ബാറ്റിംഗിന്റെയും വ്യക്തിത്വത്തിന്റെയും ചില സവിശേഷതകൾ തന്നെ അത്ഭുതപ്പെടുത്തിയെന്ന് കപിൽ ദേവ് കൂട്ടിച്ചേർത്തു. ആ പ്രായത്തിൽ രണ്ട് കാര്യങ്ങൾ കൊണ്ടാണ് സച്ചിൻ വ്യത്യസ്തനായി തീർന്നത്. സച്ചിന്റെ ബാലൻസ് വളരെ മികച്ചതും അവിശ്വസനീയവുമായിരുന്നു. വളരെ ഭാരമുള്ള ബാറ്റായിരുന്നു സച്ചിൻ ആ ടെസ്റ്റിൽ ഉപയോഗിച്ചിരുന്നത്. ആ കാലയളവിൽ അത്ര ഭാരമുള്ള ബാറ്റ് ഉപയോഗിക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല, കപിൽ കൂട്ടിച്ചേർത്തു.
ഇടത് കൈ കൊണ്ടാണ് സച്ചിൻ എഴുതുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നത്. പക്ഷേ ബാറ്റിംഗും ബൗളിംഗും വലതു കൈ കൊണ്ടായിരുന്നു. രണ്ട് കൈകളിലും ശക്തിയുള്ള ഒരു പ്രതിഭയാണ് അദ്ദേഹം. അതിലാണ് ക്രിക്കറ്റിന്റെ ഭാവിയെന്നും ഞാൻ മനസ്സിലാക്കി. 1989ല്‍ അരങ്ങേറിയ സച്ചിന്‍റെ ഒമ്പതാമത്തെ മത്സരമായിരുന്നുവത്. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരവും. 1990 ഓഗസ്റ്റ് ഒന്‍പത് മുതല്‍ 14 വരെയാണ് കളി നടന്നത്. ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചുറി പ്രകടനം നടത്തിയ സച്ചിന്‍ രണ്ടാം ഇന്നിങ്‌സിലാണ് സെഞ്ച്വറിയിലേക്ക് കുതിച്ചത്. ഒരു ഘട്ടത്തില്‍ തോല്‍വിയുടെ വക്കിലെത്തിയ ഇന്ത്യയ്‌ക്ക് ജയത്തോളം പോന്ന സമനില സമ്മാനിച്ചുവെന്നതും സച്ചിന്‍റെ ഈ സെഞ്ചുറിക്ക് തിളക്കമേറ്റുന്നതാണ്.
content summary: When 17-year-old Sachin Tendulkar went on his first tour of England, he carried his 10th standard school textbooks with him