February 13, 2025 |

ഇന്ത്യ പാക് മത്സരം; ടിക്കറ്റിന് തീ വില

ഒരു ടിക്കറ്റിന് ലക്ഷങ്ങൾ

ഇന്ത്യ പല രാജ്യങ്ങളുമായി ക്രിക്കറ്റ് വേദയിൽ ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും പാക്കിസ്ഥാനുമായുള്ള മത്സരം കുറച്ച് പ്രത്യേകതകൾ നിറഞ്ഞതാണ്. ഇന്ത്യയ്ക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരിൽ തന്നെ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ഇന്ത്യ-പാക് മത്സരം. 7 ലോകകപ്പുകളിലാണ് ഇരുകൂട്ടരും മൈതാനത്ത് പോരിനിറങ്ങിയിരിക്കുന്നത്. India v/s pak Tickets

പാകിസ്ഥാന് വിജയത്തിന്റെ വിദൂര പ്രതീക്ഷകൾ പോലും നൽകാതെയാണ് ഈ എഴുതവണയും ഇന്ത്യ തിരിച്ചിറങ്ങിയത്. ജൂൺ 9 ന് നടക്കുന്ന ടി- 20 ലോകകപ്പിലെ മത്സരവും എക്കാലത്തെയും പോലെ ചർച്ചയാവുകയാണ്. മത്സരത്തിന് എട്ട് ദിവസങ്ങൾ ബാക്കി നിൽക്കെ നസ്സൗ കൗണ്ടിയിലെ ഐസൻഹോവർ പാർക്ക് സ്റ്റേഡിയത്തിൽ നേരിട്ട് കാണാത്തുന്നവർക്ക് അത്ര എളുപ്പം സീറ്റുകൾ ലഭിക്കണമെന്നില്ല. ഓരോ ദിവസവും കഴിയുന്തോറും ടിക്കറ്റ് നിരക്ക് കുതിച്ചുയരുകയാണ്. 34,000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന നസ്സാവു കൗണ്ടിയിൽ പുതുതായി സ്ഥാപിച്ച സ്റ്റേഡിയത്തിലാണ് ബദ്ധവൈരികൾ കൊമ്പുകോർക്കാൻ ഒരുങ്ങുന്നത്.

ഐസിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നതനുസരിച്ച് ന്യൂയോർക്കിലെ ഈ  വേദിയിൽ 6 ഹോസ്പിറ്റാലിറ്റി പാക്കേജുകളാണുള്ളത്. ഡയമണ്ട് ക്ലബ്, കബാനസ്, പ്രീമിയം ക്ലബ് ലോഞ്ചുകൾ, കോർണർ ക്ലബ്, പവലിയൻ ക്ലബ്, ബൗണ്ടറി ക്ലബ് എന്നിവയാണ് ഈ പാക്കേജുകൾ. എന്നാൽ നടക്കാനിരിക്കുന്ന ഇന്ത്യ-പാക് മത്സരത്തിൽ 6 എണ്ണത്തിൽ മൂന്നു പാക്കേജിലെ സീറ്റുകൾ പൂർണമായും വിറ്റഴിച്ചു. ബാക്കി വരുന്ന മൂന്നു പാക്കേജുകളിലാണ് ടിക്കറ്റ് നൽകി കൊണ്ടിരിക്കുന്നത്. ഇവയിൽ ഏറ്റവും ചെലവേറിയത് ഡയമണ്ട് ക്ലബ്ബാണ്.

ഈ വിഭാഗം തെരഞ്ഞെടുക്കുന്ന കാണികൾക്ക് വാഗ്‌ദനം ചെയുന്നത് ഒരു ലോകകപ്പ് ഗെയിമിൻ്റെ ഏറ്റവും പ്രീമിയമായ കാഴ്ച്ച അനുഭവം മാത്രമല്ല. വിക്കറ്റിന് തൊട്ടുപിന്നിലായാണ് ഈ സീറ്റുകൾ ഒരുക്കിയിരിക്കുന്നത്. ഇതോടെ മൈതാനത്തിന്റെ പ്രധാന ഭാഗങ്ങിലേക്ക് കണ്ണെത്തിക്കാൻ സാധിക്കും. ശീതികരിച്ച മുറികളിൽ കളി പുരോഗമിക്കുന്നതിനിടെ ലഘുഭക്ഷങ്ങളും പാനീയങ്ങളും ലഭ്യമാക്കും.

ഈ പ്രത്യേക ആനുകൂല്യങ്ങൾക്കൊപ്പം ഈ സീറ്റിലുള്ളവർക്ക് ക്രിക്കറ്റ് താരങ്ങളെ നേരിട്ട് കാണാനും, മത്സരത്തിന് മുമ്പ് മൈതാനത്തിൽ ഇറങ്ങാനും കഴിയും.  ഡയമണ്ട് ക്ലബ്ബിലെ ടിക്കറ്റിന് വേണ്ടി നിങ്ങൾ മുടക്കേണ്ടി വരിക നിസ്സാര തുകയല്ല. ഐസിസി വെബ്‌സൈറ്റ് അനുസരിച്ച്, ഡയമണ്ട് ക്ലബ് ടിക്കറ്റുകളെ 4 നിരകളായി തിരിച്ചിരിച്ചിട്ടുണ്ട്.   ഒരു ടിക്കറ്റിന് 10,000 ഡോളറാണ് വില.  .അതായത് ഈ സൗകര്യങ്ങൾക്ക് 8.4 ലക്ഷം രൂപയാണ് വിനിയോഗിക്കേണ്ടത്.

ജൂൺ 9-ന് നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് ലഭിക്കുന്ന രണ്ടാമത്തെ വിഭാഗമാണ് പ്രീമിയം ക്ലബ് ലോഞ്ചുകൾ. പിച്ചിൻ്റെ മികച്ച കാഴ്ചകൾ പ്രദാനം ചെയ്യുന്ന ഈ സീറ്റുകൾ, നോർത്ത്, സൗത്ത് പവലിയനുകളിൽ വിക്കറ്റിന് പിന്നിലായാണ് ഒരുക്കിയിരിക്കുന്നത്. ശീതളപാനീയങ്ങൾക്ക് പുറമെ മദ്യം വാങ്ങുന്നതിനുള്ള സൗകര്യവും ഇതിലുണ്ട്. പ്രീമിയം ക്ലബ് ലോഞ്ചുകൾ ബുക്ക് ചെയ്യുന്ന ആരാധകന് 9 നിരകളിൽ നിന്ന് സീറ്റുകൾ തെരഞ്ഞെടുക്കാം. ഒരു ടിക്കറ്റിന് 2,500 ഡോളർ.  അതായത് 2.1 ലക്ഷം രൂപ.

ഇന്ത്യ, പാകിസ്ഥാൻ മത്സരത്തിന് നിലവിൽ ലഭ്യമായിരിക്കുന്ന അവസാന പാക്കേജ് കോർണർ ക്ലബ് ആണ്. ഒരു കോണിൽ 92 പേർക്ക് മാത്രം ഇരിക്കാവുന്ന തരത്തിൽ അടുപ്പിച്ചിട്ടിരിക്കുന്ന സീറ്റുകളാണ് ഇതിൽ. നാല് നിരകളിലായി കോർണർ ക്ലബ്ബിലെ സീറ്റുകൾ തെരഞ്ഞെടുക്കാം.

Content summary; India vs Pakistan Match Tickets Available at Rs 8.4 Lakh Per Seat India v/s pak Tickets

×