June 14, 2026 |
Share on

അന്ധരുടെ ട്വന്റി-20 ലോകകപ്പ്; പാകിസ്താനെ തകര്‍ത്ത് ഇന്ത്യക്കു കിരീടം

ഇന്ത്യ കിരീടം നേടുന്നത് രണ്ടാം തവണ

പാകിസ്താനെ തകര്‍ത്ത് ഇന്ത്യ അന്ധരുടെ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് കീരീടം സ്വന്തമാക്കി. ഇന്ത്യയുടെ രണ്ടാം കിരീടമാണിത്. 2012 ലും പാകിസ്താനെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം സ്വന്തമാക്കിയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സ് നേടിയപ്പോള്‍ പതിനെട്ട് ഓവറില്‍ വെറും ഒരു വിക്കറ്റ് മാത്രം നഷ്ടപെടുത്തി ഇന്ത്യ വിജയം നേടി. 99 റണ്‍സുമായി പുറത്താകെ നിന്ന പ്രകാശ് ജയരാമയ്യയാണു ഫൈനലിലെ താരം. 43 റണ്‍സ് നേടിയ അജയ് കുമാര്‍ റഡ്ഡിയാണ് പുറത്തായ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍. റഡ്ഡി റണ്‍ ഔട്ടാവുകയായിരുന്നു.

570 റണ്‍സ് നേടിയ പാക് താരം ബദര്‍ മുനീര്‍ ആണു പരമ്പരയിലെ താരം. ലീഗ് മത്സരത്തില്‍ പാകിസ്താനോടേറ്റ പരാജയത്തിനു പകരം വീട്ടുന്നതായിരുന്നു ഇന്ത്യയുടെ ഫൈനല്‍ വിജയം. കളിച്ച ഒമ്പതു മത്സരങ്ങളില്‍ എട്ടിലും ഇന്ത്യ വിജയിച്ചപ്പോള്‍ പാകിസ്താന്റെ ഏക പരാജയമാണ് അവര്‍ ഫൈനലില്‍ നേരിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

×