June 05, 2026 |
Share on

‘ചൊവ്വ’ യാത്രയ്ക്കൊരുങ്ങി ഇന്ത്യന്‍ സംഘം

ചൊവ്വയുടെ സാഹചര്യത്തിന് സമാനമായ അവസ്ഥയോട് പൊരുത്തപ്പെടാന്‍ കഴിയുക എന്നതാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മൂന്ന് ഇന്ത്യക്കാര്‍ 2024ലെ ചൊവ്വാ യാത്രയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാ യാത്രയ്ക്ക് അപേക്ഷ നല്‍കിയ 100 പേരുടെ പട്ടികയില്‍ നിന്നാണ് ഇവരെ തിരഞ്ഞെടുത്തത്. എന്നാല്‍ ഇപ്പോള്‍ ഏതാണ്ട് ചൊവ്വ പോലിരിക്കുന്ന ഒരു പ്രദേശത്തേയ്ക്ക് യാത്ര പോവുകയാണ് ഒരു ഇന്ത്യന്‍ സംഘം. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

റിസര്‍ച്ച് അസൈന്‍മെന്‌റിന്‌റെ ഭാഗമായുള്ള രണ്ടാഴ്ചത്തെ പ്രവര്‍ത്തനങ്ങള്‍ ജനുവരി 8ന് അമേരിക്കയിലെ യൂട്ടായിലുള്ള മാസ് ഡെസര്‍ട്ട് റിസര്‍ച്ച് സ്റ്റേഷനില്‍ തുടങ്ങും. മരുഭൂമി പോലുള്ള പ്രദേശത്താണ് പര്യവേഷണം സംഘടിപ്പിക്കുക. ചൊവ്വയുടെ സാഹചര്യത്തിന് സമാനമായ അവസ്ഥയോട് പൊരുത്തപ്പെടാന്‍ കഴിയുക എന്നതാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. ആറ് പേരാണ് എംഡിആര്‍എസിന്‌റെ പരിശീലന സംഘത്തിലുണ്ടാവുക.

വായനയ്ക്ക്: https://goo.gl/OUktWx

Leave a Reply

Your email address will not be published. Required fields are marked *

×