ഡാലസിൽ മോട്ടൽ മാനേജറായ ഇന്ത്യക്കാരനെ തലയറുത്ത് കൊലപ്പെടുത്തി. അരുംകൊലയുടെ ഞെട്ടൽ വിട്ടുമാറാതെ കുടുംബവും പ്രദേശവാസികളും. ചന്ദ്ര നാഗമല്ലയ്യ എന്ന അൻപതുകാരനെയാണ് മോട്ടലിലെ മറ്റൊരു ജീവനക്കാരനായ യോർദാനിസ് കോബോസ് മാർട്ടിനെസ് തലയറുത്ത് കൊലപ്പെടുത്തിയത്. ഈ സംഭവം അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിൽ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
കർണാടക സ്വദേശിയാണ് കൊല്ലപ്പെട്ട 50കാരൻ ചന്ദ്ര മൗലി നാഗമല്ലയ്യ. വാഷിംഗ് മെഷീന്റെ ഉപയോഗത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് റിപ്പോർട്ട്. മാർട്ടിനെസും ജീവനക്കാരികളിലൊരാളും മുറി വൃത്തിയാക്കുന്നതിനിടെ മോട്ടൽ മാനേജർ ആയ ചന്ദ്ര നാഗമല്ലയ്യ എത്തുകയും ജീവനക്കാരിയോട് വാഷിങ് മെഷീൻ കേടാണെന്നും അത് ഉപയോഗിക്കരുതെന്ന് മാർട്ടിനെസിനോട് പറയാനും നിർദേശിച്ചു. എന്നാൽ ജീവനക്കാരിയോട് അല്ല തന്നോട് നേരിട്ടാണ് പറയേണ്ടതെന്നാരോപിച്ച് മാർട്ടിനെസ് ചന്ദ്ര നാഗമല്ലയ്യയെ കടന്നാക്രമിക്കുകയായിരുന്നു.
ഓടി രക്ഷപ്പെടാൻ ശ്രമിച്ച നാഗമല്ലയ്യയെ കോബോസ്-മാർട്ടിനെസ് പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. നാഗമല്ലയ്യ തന്റെ ഭാര്യയും മകനും ഉണ്ടായിരുന്ന മോട്ടൽ ഓഫീസിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഭാര്യയും മകനും തടയാൻ ശ്രമിച്ചെങ്കിലും പ്രതി അവരെ തള്ളിമാറ്റി തലയറുത്ത് മാറ്റുകയുമായിരുന്നു. മോട്ടലിലെ പാർക്കിങ് ഏരിയയിലെ മാലിന്യകൂമ്പാരത്തിലേക്ക് അറുത്തെടുത്ത തല വലിച്ചെറിഞ്ഞ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഡാലസ് ഫയർ ആൻഡ് റസ്ക്യൂ ടീം പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. കൊലപാതകക്കുറ്റം ചുമത്തി ഇയാളെ ഡാലസ് കൗണ്ടി ജയിലിൽ അടച്ചു. പ്രതിയുടെ പേരിൽ നേരത്തെ ഫ്ലോറിഡയിലും ഹൂസ്റ്റണിലും ക്രിമിനൽ കേസുകളുണ്ടായിരുന്നതായും രേഖകൾ വ്യക്തമാക്കുന്നു. സംഭവത്തിൽ ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അനുശോചനം അറിയിച്ചു. കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അധികൃതർ വ്യക്തമാക്കി. സംഭവം നടന്ന സ്ഥലത്തുനിന്ന് രക്തം പുരണ്ട ആയുധം സഹിതം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോബോസ്-മാർട്ടിനെസിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
content summary: A Man of Indian origin was killed in Dallas, USA, after being beheaded by a coworker using a machete
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.