June 18, 2025 |

അവരെന്നെ ചങ്ങല കൊണ്ട് ബന്ധിച്ചു, എന്റെ നിഴൽ പോലും ഞാൻ കണ്ടിരുന്നില്ല; യുഎസ് തടങ്കലിലെ ഭീകരതയെക്കുറിച്ച് ഇന്ത്യൻ ​ഗവേഷകൻ

നീതി വൈകിക്കുന്നതും ഒരു തരത്തിൽ നീതി നിഷേധമാണ്

അമേരിക്കയിൽ ഗവേഷകനായ ഇന്ത്യൻ വംശജൻ ബദർ ഖാൻ സുരിയെ ഇക്കഴിഞ്ഞ മാർച്ചിലാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുന്നത്. അമേരിക്ക തീവ്രവാ​ദ സം​ഘടനായായി പ്രഖ്യാപിച്ച ഹമാസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ബദർ സുരി ഖാന്റെ ഭാര്യയ്ക്ക് ഹമാസുമായി ബന്ധമുണ്ടെന്ന് ആരോപിക്കുകയും അക്കാരണത്താൽ അയാളുടെ വിദ്യാർത്ഥി വിസ റദ്ദാക്കുകയും ചെയ്തിരുന്നു. തനിക്ക് ജയിലിൽ അനുഭവിക്കേണ്ടി വന്ന മനുഷ്യത്വരഹിതമായ അനുഭവങ്ങളെക്കുറിച്ച് ജയിൽ മോചിതനായ ശേഷം ആദ്യമായി സംസാരിക്കുകയാണ് ബദർ ഖാൻ സുരി . തടങ്കലിലായിരുന്ന ആദ്യ നാളുകളിൽ തന്നെ ചങ്ങല കൊണ്ട് ബന്ധിച്ചിരുന്നതായി സുരി ഓർത്തെടുത്തു. എന്റെ നിഴൽ പോലും കാണാൻ കഴിയാത്ത വിധത്തിൽ ഇരുട്ട് നിറഞ്ഞ മുറിയിലായിരുന്നു അവരെന്നെ തടങ്കലിലാക്കിയിരുന്നത്. ഇതിന് പുറമേ എന്റെ കണങ്കാലുകൾ, കൈത്തണ്ട, ശരീരമെല്ലാം ചങ്ങലകളാൽ ബന്ധിച്ചിരുന്നു. വളരെ വൃത്തിഹീനമായ ഒരു മുറിയായിരുന്നു അത്. ഈ അവസ്ഥയെക്കുറിച്ച് അധികാരികളെ ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

തടങ്കലിൽ കഴിഞ്ഞ കാലങ്ങളിൽ പ്രധാന സൂരിയുടെ പ്രധാന ആശങ്ക മക്കളെക്കുറിച്ചായിരുന്നു. എന്റെ മൂത്ത മകന് ഒമ്പത് വയസ്സാണ് പ്രായം, ഇളയ മക്കൾക്ക് അഞ്ച് വയസ്സ് മാത്രവും. എന്റെ ഒമ്പത് വയസ്സുള്ള മകന് ഞാൻ എവിടെയാണെന്ന് അറിയാമായിരുന്നു. ഇത് അവനെ വളരെയധികം മാനസിക സംഘർഷത്തിലാക്കിയതായി സൂരി പറഞ്ഞതായി എൻ‌ബി‌സി ന്യൂസ് റിപ്പോർട്ട് ചെയ്തു. എന്നെ ഓർത്ത് അവനെപ്പോഴും കരച്ചിലാണെന്ന് ഭാര്യ എന്നോട് പറഞ്ഞിരുന്നു അവൻ മാനസികമായി വളരെ തളർന്നിരിക്കയാണ് എന്റെ പിന്തുണ ഇപ്പോഴവന് ആവശ്യമാണ്. രണ്ട് മാസത്തോളം ഈ കഷ്ടതകൾ സഹിച്ചെങ്കിലും ഒടുവിൽ മോചിതനായല്ലോ എന്ന ആശ്വാസത്തിലാണ് ഞാൻ. നീതി വൈകിക്കുന്നതും ഒരു തരത്തിൽ നീതി നിഷേധമാണ് ടെക്സസിലെ ഡാളസിനടുത്തുള്ള അൽവാരാഡോയിലെ തടങ്കൽ കേന്ദ്രത്തിൽ നിന്ന് മോചിനയായ ശേഷം ബദർ ഖാൻ സുരി മാധ്യമങ്ങളോട് പറഞ്ഞു.

ട്രംപ് ഭരണകൂടത്തിനെതിരായ ബദർ ഖാൻ സൂരിയുടെ ശക്തമായ ഭരണഘടനാ അവകാശവാദങ്ങളും പൊതു സുരക്ഷയ്ക്ക് യാതൊരു തരത്തിലുള്ള ഭം​ഗവും വരുത്തിയിട്ടില്ലെന്ന കാര്യവും ചൂണ്ടിക്കാട്ടിയാണ് യുഎസ് ജില്ലാ ജഡ്ജി പട്രീഷ്യ ടോളിവർ ഗൈൽസ് മോചിപ്പിക്കാൻ ഉത്തരവിട്ടത്. ഒരു രാഷ്ട്രീയ പ്രഭാഷണത്തിന് തുല്യമായിരുന്നു ഇസ്രായേലിന്റെ സൈനിക നീക്കത്തിനെക്കുറിച്ച് ബദർ ഖാൻ സുരി നടത്തിയത് . അതിനെ അതിനെ ആ കണ്ണിലൂടെ മാത്രമേ കാണാൻ സാധിക്കൂവെന്ന് പട്രീഷ്യ ടോളിവർ ഗൈൽസ് കൂട്ടിച്ചേർത്തു. ട്രംപ് ഭരണകൂടം പ്രധാനമായും ആരോപണങ്ങൾ ഉന്നയിക്കുന്നത് ബദർ ഖാൻ സുരിയുടെ ഭാര്യ മാഫെസ് സാലിഹിക്കെതിരെയാണ്. അവരുടെ പശ്ചാത്തലം പോലും ഇവർ ചികഞ്ഞ് പരിശോധിച്ചിരുന്നതായി ബദർ ഖാൻ സൂരിയുടെ അഭിഭാഷകർ വാദിക്കുന്നു. 2023 ഒക്ടോബർ 7ന് ഇസ്രായേലിനെതിരായ ഹമാസ് ആക്രമണം ആരംഭിക്കുന്നതിന് വളരെ മുമ്പുതന്നെ ഗാസയിലെ ഹമാസുമായി ബന്ധപ്പെട്ട അവരുടെ പിതാവ് ജോലി ചെയ്തിരുന്നതാണ് ഇതിനായി അവർ ചൂണ്ടിക്കാണിക്കുന്നത്.

ട്രംപ് ഭരണകൂടത്തിന്റെ ആദ്യ നാളുകൾ മുതൽ ഇസ്രായേൽ-ഹമാസ് സംഘർഷവുമായി ബന്ധപ്പെട്ട കാമ്പസ് പ്രതിഷേധങ്ങളിൽ ഉൾപ്പെട്ട നിരവധി കോളേജ് വിദ്യാർത്ഥികളെ ഇമിഗ്രേഷൻ അധികൃതർ യുഎസിലുടനീളം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിൽ അധികവും ഇന്ത്യൻ വിദ്യാർത്ഥികളാണ്.
ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ തുർക്കി വിദ്യാർത്ഥിനിയായ റുമെയ്സ ഓസ്തുർക്കിനെയും കൊളംബിയ യൂണിവേഴ്സിറ്റിയിലെ പലസ്തീൻ വിദ്യാർത്ഥിനിയായ മൊഹ്സെൻ മഹ്ദവിയെയും ശേഷം കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കപ്പെട്ട ഏറ്റവും പുതിയ വ്യക്തിയാണ് ബദർ ഖാൻ സൂരി.
അക്കാദമിക് സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും തടയിട്ട ഈ കേസുകൾ വ്യാപകമായ ശ്രദ്ധ ആകർഷിച്ചു. ബദർ ഖാൻ സുരിയെ മോചിതനാക്കിയ നടപടി മോദി ഭരണകൂടത്തിനേറ്റ കനത്ത പ്രഹരമാണെന്ന് സെന്റർ ഫോർ കോൺസ്റ്റിറ്റ്യൂഷണൽ റൈറ്റ്സ് ഒരു പ്രസ്താവനയിൽ പറഞ്ഞു.

content summary: “I was kept in chains…”: Indian researcher Badar Khan Suri recounts harrowing detention experience in the US.

Leave a Reply

Your email address will not be published. Required fields are marked *

×