പല കാരണങ്ങളിലായി അമിത് കതാരിയ എന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ പേര് പല തവണ വാർത്തകളിൽ കേട്ടിട്ടുള്ളവരായിരിക്കും നമ്മൾ. ഇത്തവണ, അദ്ദേഹത്തിൻ്റെ പേരിലുള്ള സ്വകാര്യ സ്വത്താണ് അദ്ദേഹത്തെ വീണ്ടും വാർത്തകളിൽ നിറച്ചത്. റിപ്പോർട്ടുകൾ പ്രകാരം, 8.90 കോടി രൂപയുടെ ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും ധനികനായ ഐഎഎസ് ഉദ്യോഗസ്ഥനാണ് കതാരിയ.once got into trouble over sunglasses
ആരാണ് അമിത് കതാരിയ?
2004-ലെ ഛത്തീസ്ഗഡ് കേഡറിലെ ശ്രദ്ധേയനായ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്) ഉദ്യോഗസ്ഥനാണ് അമിത് കതാരിയ. കേന്ദ്ര ഡെപ്യൂട്ടേഷനിൽ 7 വർഷത്തെ സേവനത്തിന് ശേഷം അടുത്തിടെയാണ് അദ്ദേഹം ഛത്തീസ്ഗഡിൽ തിരിച്ചെത്തിയത്. ഡൽഹി എൻസിആർ സ്വദേശിയായ കതാരിയ 2003ലെ യുപിഎസ്‌സി പരീക്ഷയിൽ 18-ാം റാങ്ക് കരസ്ഥമാക്കിയിരുന്നു.
ഗ്രാമവികസന വകുപ്പിൽ ജോയിൻ്റ് സെക്രട്ടറിയായി അടുത്തകാലം വരെ പ്രവർത്തിച്ച കതാരിയ ഇതിനുമുമ്പ്, ഛത്തീസ്ഗഡിൽ നിരവധി ജില്ലകളിൽ കളക്ടറുടെ റോളുകൾ ഉൾപ്പെടെ ഉന്നതമായ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
വിദ്യാഭ്യാസവും സമ്പന്നതയും
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (ഐഐടി) പൂർവ വിദ്യാർത്ഥിയാണ് അമിത് കതാരിയ. അദ്ദേഹത്തിൻ്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ അനുസരിച്ച്, ഡൽഹി പബ്ലിക് സ്കൂൾ – ആർകെ പുരത്ത് നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.
കതാരിയയുടെ പ്രധാന സമ്പത്ത് ഒരു സിവിൽ സർവന്റ് എന്ന നിലയിലുള്ള ശമ്പളമല്ല, മറിച്ച് കുടുംബത്തിൻ്റെ റിയൽ എസ്റ്റേറ്റ് ഹോൾഡിംഗ് ആണ്. റിപ്പോർട്ടുകൾ അനുസരിച്ച്, കുടുംബ ബിസിനസ് ഡൽഹി എൻസിആറിലുടനീളം പ്രവർത്തിക്കുകയും കോടികളുടെ വരുമാനം ഉണ്ടാക്കുകയും ചെയ്യുന്നു.
രാജ്യസേവനത്തിനായാണ് കതാരിയ സിവിൽ സർവീസിൽ ചേർന്നതെന്ന് വാർത്തകളിൽ നിന്ന് മനസിലാകുന്നു. സർക്കാർ ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിക്കുമ്പോൾ ഒരു രൂപ മാത്രമാണ് അദ്ദേഹം ശമ്പളം വാങ്ങിയിരുന്നത്.
സൺഗ്ലാസ് വിവാദം
കതാരിയയുടെ പ്രൊഫഷണൽ ജോലികൾ പലപ്പോഴും വാർത്തകളിൽ ഇടംപിടിച്ചപ്പോൾ, 2015 ൽ മറ്റൊന്നാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ബസ്തറിൽ ജില്ലാ കളക്ടറായി ചുമതലയേറ്റപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനെത്തിയ കതാരിയ ഒരു സൺഗ്ലാസ് ധരിച്ചതായിരുന്നു വലിയ വിവാദങ്ങൾക്ക് വഴിവച്ചത്.കേരളത്തി
2015 മെയ് മാസത്തിൽ ബസ്തറിലേക്കുള്ള യാത്രയ്ക്കിടെ പ്രധാനമന്ത്രി മോദിയെ ഐഎഎസ് ഉദ്യോഗസ്ഥൻ സ്വീകരിച്ചിരുന്നു. പ്രധാനമന്ത്രിയെ സ്വീകരിക്കുമ്പോൾ പ്രോട്ടോകോൾ പ്രകാരമുള്ള വസ്ത്രങ്ങൾ ധരിക്കാത്തതിനും സ്പോർട്ട്സ് സൺഗ്ലാസ് ധരിക്കാത്തതിനും ഛത്തീസ്ഗഡ് ഗവൺമെന്റ് പിന്നീട് അദ്ദേഹത്തിന് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. once got into trouble over sunglasses
content summary; India’s richest IAS officer with ₹8.9 crore net worth studied at IIT, once got into trouble over sunglasses