UPDATES

ഫിനാന്‍സ്/ ബിസിനസ്‌

സാമ്പത്തിക മാന്ദ്യം; 17,500 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി ഇന്റൽ

ഓഹരികൾ കുത്തനെ ഇടിഞ്ഞു

                       

15% തൊഴിലാളികളെ പിരിച്ച് വിടാൻ ഒരുങ്ങി ഇന്റൽ കോർപ്പറേഷൻ. ഏകദേശം 17,500 ജീവനക്കാർക്കാണ് തീരുമാനം മൂലം തൊഴിൽ നഷ്ടപ്പെടുന്നത്. പിരിച്ചുവിടൽ കൂടാതെ നാലാം പാദത്തിൽ നിന്നുള്ള ലാഭ വിഹിതം നൽകുന്നത് നിർത്തുമെന്നും ഇന്റൽ ഓഗസ്റ്റ് 1 വ്യാഴാഴ്ച പ്രഖ്യാപിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ബിസിനസ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഇന്റലിന്റെ നീക്കം. intel to cut 15% jobs

കൂടാതെ, മൂന്നാം പാദത്തിലെ വരുമാനം പ്രതീക്ഷിച്ചതിലും കുറവായിരിക്കുമെന്നും ഇൻ്റൽ വക്താവ് വ്യക്തമാക്കി. നിലവിൽ, പരമ്പരാഗത ഡാറ്റാ സെൻ്റർ ചിപ്പുകളുടെ ചെലവിൽ കമ്പനി മാന്ദ്യം നേരിട്ട് വരികയാണ്. വാർത്ത പുറത്ത് വന്ന് മണിക്കൂറുകൾക്ക് ശേഷം ഇൻ്റലിൻ്റെ സ്റ്റോക്ക് 20% ഇടിഞ്ഞു, ഇത് ഇന്റൽ കോർപ്പറേഷനെ 24 ബില്യൺ ഡോളറിൻ്റെ നഷ്ടത്തിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ട്. 29-ാം തീയതി മുതൽ ഈ ആഴ്ചയുടെ തുടക്കത്തിൽ സ്റ്റോക്ക് 7% ഇടിവ് രേഖപ്പെടുത്തിയിരുന്നു.

പ്രധാന എതിരാളികളായ എൻവിഡിയ, എഎംഡി, ക്വാൽകോം എന്നിവ  ഇന്റലിന് ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. ലാപ്ടോപ്പുകൾ മുതൽ ഡാറ്റാ സെന്ററുകൾ വരെ പ്രവർത്തിക്കുന്ന ചിപ്പുകളുടെ വിപണിയിൽ പതിറ്റാണ്ടുകളായി ഇന്റലിന്റെ സാന്നിധ്യം ശക്തമാണ്. എങ്കിലും, കഴിഞ്ഞ വർഷങ്ങളിലായി എൻവിഡിയ സ്‌പെഷ്യലൈസ്ഡ് എഐ പ്രോസസറുകൾ വിപണിയിലെത്തിച്ചത് ഇന്റലിന് വലിയ തിരിച്ചടി നൽകിയിരുന്നു.

ചെലവ് ചുരുക്കൽ നടപ്പിലാക്കുന്നതിലൂടെ ലാഭം മെച്ചപ്പെടുത്തുന്നതിനും ബാലൻസ് ഷീറ്റ് ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികൾ സ്വീകരികരിച്ച് വരികയാണെന്ന് സിഇഒ പാറ്റ് ഗെൽസിംഗർ റോയിട്ടേഴ്‌സിനോട് അഭിമുഖത്തിൽ പറഞ്ഞു. ജൂൺ 29 വരെ 116,500 പേർ ജോലി ചെയ്‌തിരുന്ന ഇൻ്റൽ കോർപ്പറേഷനിൽ , ചില അനുബന്ധ സ്ഥാപനങ്ങൾ ഒഴികെ, 2024 അവസാനത്തോടെ ഭൂരിഭാഗം വെട്ടിക്കുറയ്ക്കലുകളും പൂർത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു. ‘ ഇൻ്റൽ തങ്ങളുടെ ബിസിനസ്സ് മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയിൽ പ്രവർത്തിച്ച് വരികയാണ്. നൂതന എ ഐ ചിപ്പുകൾ സൃഷ്ടിക്കുന്നതിലും മറ്റ് കമ്പനികൾക്കായി അവരുടെ നിർമ്മാണ സേവനങ്ങൾ വിപുലീകരിക്കുന്നതിലും നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടാതെ, വ്യാഴാഴ്‌ച, ഇൻ്റൽ പ്രവർത്തനച്ചെലവ് വെട്ടിക്കുറയ്ക്കുമെന്നും 2025-ൽ മൂലധനച്ചെലവ് 10 ബില്യൺ ഡോളറിലധികം കുറയ്ക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്’, എന്നും വ്യക്തമാക്കി.

എ ഐ ചിപ്പ് വിപണിയിൽ പിന്നിലായതിനാൽ ഇൻ്റലിൻ്റെ ഓഹരി ഈ വർഷം 40% ആണ് കുറഞ്ഞത്. മൂന്നാം പാദത്തിൽ, ഇൻ്റൽ 12.5 ബില്യൺ ഡോളറിനും 13.5 ബില്യൺ ഡോളറിനും ഇടയിൽ വരുമാനം പ്രതീക്ഷിക്കുന്നുണ്ട്. 14.35 ബില്യൺ ഡോളറാണ് അനലിസ്റ്റുകൾ പ്രവചിച്ചത്. അതോടപ്പം ഇൻ്റലിന്റെ ലാഭ മാർജിൻ 38% ആയിരിക്കുമെന്ന് പ്രതീക്ഷകൾ എന്നാൽ, ഇത് വിദഗ്ധർ പ്രതീക്ഷിച്ചിരുന്ന 45.7% നേക്കാൾ വളരെ കുറവാണ്.

content summary; intel to cut 15% jobs, suspend dividend in turnaround push j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j j

Share on

മറ്റുവാര്‍ത്തകള്‍