June 04, 2026 |
Share on

സിറിയയിൽ ഫ്ലാറ്റ്‌ പൊളിഞ്ഞ് വീണു, കുട്ടികളുൾപ്പടെ 11 മരണം

യുദ്ധം മൂലം തകരാറിലായിരുന്നു കെട്ടിടമാണ് ശനിയാഴ്ച പൊളിഞ്ഞ് വീണത്.

സിറിയ ആലപ്പോയിൽ ഫ്ലാറ്റിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് നാലു കുട്ടികൾ ഉൾപ്പടെ 11  പേർ മരിച്ചു. ശനിയാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. യുദ്ധം മൂലം ഈ ഫ്ലാറ്റ് സമുച്ചയം മുൻപേ തന്നെ തകരാറിലായിരുന്നു.  യുദ്ധങ്ങളും   ആഭ്യന്തര പ്രശ്ങ്ങളും ഒഴിയാതെ ലോകത്തിന്റെ തീരാ വേദനയായ സിറിയയിലെ ഭൂരിഭാഗം കെട്ടിടങ്ങളും എപ്പോൾ വേണമെങ്കിലും ഇടിഞ്ഞ വീഴാവുന്ന നിലയിലാണ്.  2016 ൽ റഷ്യൻ സഹായത്തോടെ സാലേഹിദിന് ജില്ലയിൽ വലിയ ബോംബ് സ്ഫോടനം നടന്നിരുന്ന സ്ഥലത്തെ ഫ്ലാറ്റ് സമുച്ചയങ്ങളൊക്കെയും ഭിത്തികളോ അടിസ്ഥാനമോ ഉറപ്പില്ലാതെ, തീരെ സുരക്ഷിതമല്ലാത്ത അവസ്ഥയിലാണ് നിൽക്കുന്നത്.

അപകടം നടന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ രക്ഷ പ്രവർത്തനങ്ങൾക്കായി നാട്ടുകാരും സന്നദ്ധ സംഘടനകളും മുന്നിട്ടിറങ്ങി. ആധുനിക ഉപകരണങ്ങളോ വിദഗ്ധ സഹായങ്ങളോ എത്തുന്നതിനു മുൻപ് തന്നെ ആളുകൾ വെറും കൈ കൊണ്ട്  ഭൂരിഭാഗം അവശിഷ്ടങ്ങളും നീക്കം ചെയ്തതെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്ന അസോസിയേറ്റ് ഫ്രാൻസ്  പ്രസ് ഫോട്ടോഗ്രാഫർ  സാക്ഷ്യപ്പെടുത്തുന്നു.അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരു കുട്ടിയെ നാട്ടുകാർ അത്ഭുതകരമായി രക്ഷിച്ചെടുത്തു.

വർഷങ്ങളായുള്ള ബോംബ്സ്ഫോടന പരമ്പരകൾ മൂലം സിറിയയിലെ ഭൂരിഭാഗം കെട്ടിടങ്ങളും അപകടത്തിലാണ്. നിരവധി നിലകളുള്ള ഫ്ലാറ്റ് സമുച്ചയങ്ങളിൽ താമസിക്കുന്നവരുടെ ജീവനോ സ്വത്തിനോ യാതൊരു സുരക്ഷിതത്വവുമില്ല. ഏറ്റവും അപകടത്തിൽ നിൽക്കുന്ന എല്ലാ കെട്ടിടങ്ങളും നന്നാക്കാൻ ഏകദേശം 300  മുതൽ 400 ബില്യൺ ഡോളർ ചെലവ് വരുമെന്നാണ് വാഷിംഗ്‌ടൺ കണക്കുകൂട്ടുന്നത്.

എന്നിരിക്കിലും കെട്ടിടങ്ങൾ പുതുക്കി പണിയാൻ യാതൊരു വിധത്തിലുള്ള സാമ്പത്തിക സഹായവും നൽകില്ലെന്നും പ്രസിഡണ്ട് സിറിയൻ പ്രസിഡണ്ട് ബാഷർ അൽ ആസാദിനെ സ്ഥാന ഭ്രഷ്ടനാക്കുന്നത് തങ്ങളുടെ  പ്രഖ്യാപിത നയമല്ലെന്നും യു എസ് അസന്നിഗ്ധമായി പ്രഖ്യാപിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

×