അന്യരാജ്യങ്ങളിൽ നിന്നുള്ളമുസ്‌ലിം കുടിയേറ്റം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഹങ്കേറിയൻ കുടുംബങ്ങൾ വലുതാക്കുന്നതെന്ന് പ്രധാനമന്ത്രി വിക്തർ ഓർബൻ പ്രഖ്യാപിച്ചു
നാം ഒന്ന് നമ്മുക്ക് നാലിലധികം ആവാമെന്നാണ് ഹംഗറി സർക്കാർ പ്രഖ്യാപിക്കുന്നത്. ജനസംഖ്യ അടിയന്തിരമായി ഉയർത്തുന്ന നടപടികളുടെ ഭാഗമായി ഇനി മുതൽ നാലോ അതിലധികമോ കുഞ്ഞുങ്ങളുള്ള അമ്മമാർക്ക് ഹംഗറിയിൽ ആയുഷ്കാലം വരുമാന നികുതി അടയ്‌ക്കേണ്ടതില്ല. അന്യരാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഹങ്കേറിയൻ കുടുംബങ്ങൾ വലുതാക്കുന്നതെന്ന് പ്രധാനമന്ത്രി വിക്തർ ഓർബൻ പ്രഖ്യാപിച്ചു”. അന്യ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം കുടിയേറ്റക്കാർ ഇവിടെ വരുന്നതിൽ എത്രയോദേദമാണ് നമ്മുടെ സ്വന്തം രാജ്യത്തെ ജനസംഖ്യ കൂട്ടുന്നത്…! എണ്ണം കൂടുന്നതിൽ അല്ല നമ്മുക്ക് താല്പര്യം മറിച്ച് ഹങ്കേറിയൻ കുട്ടികളെ ഈ രാജ്യത്തിന് വേണം എന്നതാണ് നമ്മുടെ വിഷയം ” പല രാജ്യങ്ങളും ജനസഖ്യാനിയന്ത്രണത്തിനൊരുങ്ങുമ്പോൾ പരമാവധി ജനസംഖ്യ വർധിപ്പിക്കാനുള്ള തങ്ങളുടെ നീക്കത്തിന്റെ കാരണം ഓർബൻ വിവരിക്കുന്നത് ഇങ്ങനെയാണ്.
പല യൂറോപ്യൻ രാജ്യങ്ങളും ജനസംഖ്യയുടെ കാര്യത്തിൽ കടുത്ത പ്രതിസന്ധിയിലാണ്. ആ രാജ്യങ്ങളിൽ നിന്നും നിരവധി പേര് മറ്റിടങ്ങളിലേക്ക് കുടിയേറാറുണ്ടെങ്കിലും, അതുപോലെ തന്നെ മറ്റ് രാജ്യങ്ങളിൽ നിന്ന് ആളുകൾ ഇങ്ങോട്ടും വരുന്നത് കൊണ്ടാണ് എണ്ണത്തിന്റെ കാര്യത്തിൽ ഒരു സന്തുലനം ഉണ്ടാകുന്നത്. എന്നിരിക്കിലും കുടിയേറ്റം ഇങ്ങനെ യാതൊരു നിയന്ത്രങ്ങളുമില്ലാതെ യഥേഷ്ടം അനുവദിച്ച് കൊടുത്ത് നാട്ടിൽ ആകെ ഒരു സങ്കര ജനസംഖ്യ ഉണ്ടാകുന്നത് നല്ല പ്രവണതയല്ല. ഇപ്പോൾ തന്നെ കൃസ്തുമതം ഭൂരിപക്ഷമായിക്കൊണ്ടിരുന്ന രാജ്യങ്ങളിലൊക്കെ പയ്യെ ക്രിസ്ത്യാനികൾ ഒരു ചെറിയ ന്യൂയപക്ഷമായി കഴിയേണ്ടി വരുന്ന അവസ്ഥ വരുന്നു. സ്വന്തം രാജ്യത്തെ ജനസംഖ്യ വർധിപ്പിച്ച് സ്വന്തം നാട്ടിൽ പൗരന്മാരെ ഉറപ്പു വരുത്തുക എന്നതാണ് ചെയ്യാനുള്ളത്. ജനസംഖ്യയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഹാങ്ങറിയാൻ സർക്കാരിന്റെ നിലപാട് ഇങ്ങനെയാണ് പ്രധാനമന്ത്രി തന്നെ നേരിട്ട് വിവരിക്കുന്നത്.