June 04, 2026 |
Share on

ന്യൂസിലൻഡിന് ശേഷം നെതര്‍ലാന്റ്‌സിലും: ട്രാമില്‍ വെടിവെയ്പ്പ്; നിരവധി പേർക്ക് പരിക്ക്

കഴിഞ്ഞ ദിവസം ന്യൂസിലാൻഡ് ക്രൈസ്റ്റ് ചർച്ചിലെ മുലിം പള്ളികളിൽ നടന്ന വെടിവെയ്പുമായി ഈ ആക്രമണത്തിന് എന്തെങ്കിലും ബന്ധങ്ങളുണ്ടോ എന്നും അന്വേഷിച്ച് വരികയാണ്.

നെതര്‍ലാന്റ്‌സിലെ ഉട്രേച്ചിനടുത്തുവെച്ച് ട്രാമിലേക്ക് കടന്നെത്തി അജ്ഞാതൻ നിറയൊഴിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. അപ്രതീക്ഷിതമായാണ് വെടിവെപ്പുണ്ടായത്. അപകടമറിഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഉട്രെച്ച് സ്റ്റേഷനടുത്തുള്ള ചത്വരത്തിൽ തടിച്ചു കൂടിയിരിക്കുകയാണ്.

ആളുകൾ റോഡുകളിൽ കൂട്ടം കൂടി നിൽക്കരുതെന്നും രക്ഷ പ്രവർത്തകരെ തടസ്സപ്പെടുത്തരുതെന്നും സർക്കാർ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രക്ഷ പ്രവർത്തനത്തിലായി മൂന്ന് ഹെലികോപ്റ്ററുകളും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

എന്താണ് വെടിവെയ്പ്പിനുള്ള കാരണമെന്നോ ആരാണ് ഇതിനു പിന്നിലെന്നു വ്യക്തമല്ല. കഴിഞ്ഞ ദിവസം ന്യൂസിലാൻഡ് ക്രൈസ്റ്റ് ചർച്ചിലെ മുലിം പള്ളികളിൽ നടന്ന വെടിവെയ്പുമായി ഈ ആക്രമണത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷിച്ച് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

×