June 16, 2026 |
Share on

പോലീസ് വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടു; കുളി കഴിഞ്ഞ് ശരീരമുണക്കുകയാണെന്ന് പൂര്‍ണ്ണ നഗ്നരായ യുവതികളുടെ മറുപടി

യുവതികൾ ഉദ്യോഗസ്ഥരെ അപകടപ്പെടുത്താൻ ശ്രമിച്ചുവെന്നും ഒരു ബേസ്ബാൾ ബാറ്റ് കൊണ്ട് അടിക്കാൻ ശ്രമിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.

തെരുവിൽ പൂർണ്ണ നഗ്നകളായി നിൽക്കുന്ന മൂന്ന് യുവതികളോട് പോലീസ് വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടു. ഞങ്ങൾ ഇവിടെ കുളി കഴിഞ്ഞ് ശരീരമുണക്കുകയാണ് എന്ന് യുവതികളുടെ മറുപടി! ഫ്ലോറിഡയിലെ ഈ നഗ്നയുവതികൾ പോലീസിനെ വട്ടം കറക്കിയത് കുറച്ചൊന്നുമല്ല. കാർ എടുത്ത് ചീറിപ്പാഞ്ഞ് പോയ നഗ്ന യുവതികളെ പിടിക്കാൻ പൊലീസിന് പോകേണ്ടി വന്നത് 21 മൈൽ ദൂരത്തോളമാണ്.

കഴിഞ്ഞ ബുധനാഴ്ചയാണ് ഫ്ലോറിഡയിലെ ഡേയ്ഡ് സിറ്റിയിൽ അതിനാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. സിറ്റിയിലെ ഒരു റെസ്റ്റ് ഷോപ്പിനു മുൻപിൽ പൂർണ്ണ നഗ്നകളായി ശരീരത്തിൽ പലവിധ ലോഷനുകൾ പുരട്ടികൊണ്ടിരിക്കൊണ്ട് നിൽക്കുമ്പോഴാണ് മൂന്ന് യുവതികളെ പോലീസ് ചോദ്യം ചെയ്യുന്നത്. വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഞങ്ങൾ ഇപ്പോൾ കുളികഴിഞ്ഞതേയുള്ളൂ, ശരീരം ഉണക്കുകയാണെന്നായിരുന്നു യുവതികളുടെ മറുപടി. തങ്ങൾ ഒരു ബന്ധുവീട്ടിൽ നിന്നും വരികയാണെന്നും അവർ ഞങ്ങളെ ഇറക്കിവിട്ടുവെന്നും കുളിക്കാൻ ഇടമില്ലാത്ത ഞങ്ങൾക്ക് തെരുവിൽ നിന്നെ കുളിക്കാനാകുകയുള്ളൂ എന്നുമാണ് ഇവർ പോലീസിനോട് പറഞ്ഞത്.

ചോദ്യം ചെയ്യലിനിടയിൽ പോലീസിന്റെ കണ്ണുവെട്ടിച്ച് നിമിഷ നേരം കൊണ്ട് യുവതികൾ കാറുമെടുത്ത് ചീറിപ്പാഞ്ഞു. പോലീസ് യുവതികളെ പിന്തുടരാന്‍ ശ്രമിക്കുന്നതിനിടെ യുവതികൾ ഉദ്യോഗസ്ഥരെ അപകടപ്പെടുത്താൻ ശ്രമിച്ചുവെന്നും ഒരു ബേസ്ബാൾ ബാറ്റ് കൊണ്ട് അടിക്കാൻ ശ്രമിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. ഒടുവിൽ 21 മൈലോളം യുവതികളെ പിന്തുടർന്ന ശേഷമാണ് പോലീസ് ഇവരെ കസ്റ്റഡിയിൽ എടുക്കുന്നത്. അമാന്യമായ വസ്ത്രം ധരിച്ചതിനും പൊലീസുകാരെ അപകടപ്പെടുത്താൻ ശ്രമിച്ചതിനും പോലീസിൽ നിന്നും രക്ഷപ്പെടുത്താൻ ശ്രമിച്ചറിനും മൂവർക്കുമെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×