ഉപഭോക്താക്കൾക്ക് പുതിയ ഫീച്ചർ സമ്മാനിക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാം കമന്റിന് ഡിസ്‌ലൈക്ക് ഓപ്ഷൻ നൽകുന്നതാണ് പുതിയ അപ്‌ഡേഷൻ വരുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. എന്നാൽ പുതിയ ഫീച്ചർ എന്നു മുതൽ പ്രാബല്യത്തിൽ വരും എന്നതിൽ ഇൻസ്റ്റഗ്രാം ഔദ്യോഗിക അറിയിപ്പുകൾ ഒന്നും നൽകിയിട്ടില്ല. എന്നാൽ, ഇൻസ്റ്റഗ്രാമിലെ കമന്റിന് സൈഡിലായി കാണുന്ന ലൈക്ക് ബട്ടണോടൊപ്പം ഡിസ്‌ലൈക്ക് ബട്ടണും കണ്ടതായി ചില ആളുകൾ പറയുന്നു. റെഡ്ഡിറ്റിന്റെ ഡൗൺവോട്ട് ബട്ടന് സമാനമായാണ് പുതിയ ഫീച്ചർ പ്രവർത്തിക്കുക. എന്നാൽ ഡിസ്‌ലൈക്ക് ബട്ടൺ വെറുപ്പ് പ്രചരിപ്പിക്കുമെന്ന് ചില ആളുകളെങ്കിലും ആശങ്കപ്പെട്ടു.
ഇപ്പോൾ ഇത്തരമൊരു പുതിയ ഫീച്ചർ കൊണ്ടുവരാൻ കരണമെന്താണ്? ആരും ആവശ്യപ്പെടാത്ത കാര്യമാണ് ഈ മാറ്റം എന്നൊക്കെയാണ് ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ.
നിരവധി ഉപയോക്താക്കൾ ഇൻസ്റ്റാഗ്രാമിലെ പുതിയ അപ്ഡേഷന് വിമർശനവുമായി നിരവധിയാളുകളാണ് രംഗത്ത് എത്തിയത്, ഇത് വിദ്വേഷം പ്രചരിപ്പിക്കുന്നതിനും മാനസികാരോഗ്യം വഷളാക്കുന്നതിനുമുള്ള സാധ്യതയുണ്ടെന്നും ആളുകൾ വിമർശിച്ചു. ഇത് കൂടുതൽ സൈബർ കുറ്റകൃത്യങ്ങളിലേക്കും അരക്ഷിതാവസ്ഥയിലേക്കും നയിക്കുമെന്നുമുള്ള ആശങ്കകളും ചിലയാളുകൾ പങ്കുവച്ചു, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ.
കണ്ടെന്റിനോടുള്ള അതൃപ്തിയും മാന്യമായി പ്രകടിപ്പിക്കുന്നതിനാണ് ഇത്തരം ഫീച്ചർ ഒരുക്കുന്നതെന്ന് മെറ്റ വ്യക്തമാക്കി. ഇത് കണ്ടെന്റ് പോസ്റ്റ് ചെയ്യുന്ന ആളുകളെയും അഭിപ്രായങ്ങൾ എളുപ്പത്തിൽ മനസിലാക്കാൻ സഹായിക്കുന്നു. ഇത് ഇൻസ്റ്റഗ്രാം ഉപയോഗത്തിൽ ഉണ്ടാവുന്ന മോശവും, അംഗീകരിക്കാൻ കഴിയാത്തതുമായ കമന്റുകളിൽ ഒരു പരിധി വരെ നിയന്ത്രണം കണ്ടുവരുന്നു. ഉപഭോക്താക്കൾക്ക് തൃപ്തികരമാകുന്ന ഒരു ഫീച്ചറാണ് ഇതെന്നും മെറ്റ ചൂണ്ടിക്കാണിച്ചു.
ഇത് ഒരു പരീക്ഷണം മാത്രമാണെന്നും ആളുകളുടെ അഭിപ്രായത്തെ പരിഗണിച്ചുകൊണ്ട് മാത്രമെ ഔദ്യോഗികമായി തീരുമാനമെടുക്കൂ എന്നും മെറ്റ പ്രതികരിച്ചു. ഇപ്പോൾ ഈ ഫീച്ചർ ഒരു കൂട്ടം ആളുകളിൽ മാത്രം പരീക്ഷിക്കുകയാണെന്നും മെറ്റ വ്യക്തമാക്കി.
content summary; Internet Reacts To Instagram’s New “Dislike” Button For Comments