പെറുവിൽ കോൺഗ്രസിനുള്ളിൽ വോട്ടിന് വേണ്ടി വേശ്യാവൃത്തി നടത്തുന്ന ഒരു സംഘത്തിനെക്കുറിച്ചുള്ള അന്വേഷണം പ്രോസിക്യൂട്ടർമാർ തുടരുകയാണ്. കോൺഗ്രസിലെ അഭിഭാഷകയായ 27കാരിയായ ആൻഡ്രിയ വിദാലിന് നേരെ കൊലയാളികൾ വെടിയുതിർത്തതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന വിദാൽ ചൊവ്വാഴ്ചയാണ് മരിച്ചത്. prostitution ring in peru congress
വേശ്യാവൃത്തി നടത്തിയെന്നാരോപിക്കപ്പെടുന്ന കോൺഗ്രസിന്റെ മുൻ നിയമോപദേശകൻ ജോർജ് ടോറസ് സരാവിയക്കെതിരെ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് അന്വേഷണം ആരംഭിച്ചു. വോട്ടിന് പകരമായി നിയമനിർമാതാക്കളുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ ജോർജ് ടോറസ് സരാവിയ സ്ത്രീകളെ പ്രേരിപ്പിച്ചിരുന്നു എന്നാണ് ആരോപണം. എന്നാൽ ആരോപണങ്ങളെയെല്ലാം ടോറസ് സരാവിയ നിഷേധിക്കുകയായിരുന്നു.
ടോറസിന് വേണ്ടി വിദാലാണ് സെക്രട്ടറിമാരുടെ പോസ്റ്റിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതെന്ന് പ്രോസിക്യൂട്ടർമാർ ആരോപിച്ചു. പാർലമെന്റ് അംഗങ്ങളിൽ നിന്ന് വോട്ട് ലഭിക്കാനായി വിദാൽ സ്ത്രീകളെ പല പോസ്റ്റുകളിലേക്ക് റിക്രൂട്ട് ചെയ്യുമായിരുന്നുവെന്ന് നിയമസഭാംഗവും കോൺഗ്രസിന്റെ മേൽനോട്ട കമ്മീഷൻ പ്രസിഡന്റുമായ ജുവാൻ ബർഗോസ് പറഞ്ഞു. അധികാരം ദുർവിനിയോഗം ചെയ്യപ്പെടുന്നതാണ് ഈ സംഭവത്തിലൂടെ വ്യക്തമാക്കുന്നതെന്ന് നിയമനിർമാതാവായ സൂസൽ പരേഡെസ് പറഞ്ഞു.
ആരെയും എന്തിന് വേണ്ടിയും നിയമിക്കാൻ അധികാരമുള്ള കോൺഗ്രസിനുള്ളിലെ നീചമായ പ്രവണതയെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും എല്ലാ പ്രധാന പാർട്ടികളും അധികാരം പങ്കിടുന്നത് പോലെ ജോലികളും പങ്കിടുന്നുവെന്ന് സൂസൽ പരേഡെസ് പറഞ്ഞു.
അധികാരത്തിലുള്ള ഏതൊരു പൊതു ഉദ്യോഗസ്ഥനും ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ ധാർമ്മിക ബോധം പോലും ഇവിടെയില്ല. അതെല്ലാം നഷ്ടമായിരിക്കുന്നു. നമ്മുടെ രാഷ്ട്രീയക്കാരും കോൺഗ്രസും പ്രസിഡൻ്റും, ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ റേറ്റിംഗിൽ എത്തിയിരിക്കുന്നു, പെറുവിയൻ പ്രോ-ഡെമോക്രസി എൻജിഒയായ ട്രാൻസ്‌പാരെൻസിയയെ നയിക്കുന്ന അൽവാരോ ഹെൻസ്‌ലർ പറഞ്ഞു.
അഴിമതി അന്വേഷണത്തിൽ നിന്ന് അധികാരികളെ സംരക്ഷിക്കാൻ ജനാധിപത്യ നിലവാരം തകർക്കുകയും സംഘടിത കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിയമങ്ങൾ നിയമനിർമ്മാതാക്കൾ പാസാക്കുന്നുവെന്നും നമ്മുടെ ജനാധിപത്യത്തിൻ്റെ പരിതാപകരമായ അവസ്ഥയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും ഹെൻസ്ലർ പറഞ്ഞു.
ഏപ്രിലിൽ പെറുവിന്റെ പ്രസിഡന്റായ ദിന ബൊലുവാർട്ടിയുടെ വീട്ടിൽ നടന്ന റെയ്ഡിന് ശേഷം അംഗീകാര റേറ്റിംഗ് 3% എന്ന റെക്കോർഡിലേക്ക് താഴ്ന്നിരിക്കുകയാണ്. prostitution ring in peru congress
Content Summary: Investigation started in Peru following the discovery of an alleged prostitution ring in Congress
peru prostiyutionring investigation perucongress