ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ താത്കാലികമായ നിര്‍ത്തിവയ്ക്കുന്നു. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ടൂര്‍ണമെന്റ് നിര്‍ത്തിവയ്ക്കാന്‍ ബിസിസിഐ തീരുമാനിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉടന്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വ്യാഴാഴ്ച്ച ധരംശാലയില്‍ പഞ്ചാബ് കിംഗ്‌സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം പാതിയില്‍ നിര്‍ത്തിവച്ചിരുന്നു. ആദ്യ ഇന്നിംഗ്‌സ് ബാറ്റിംഗ് പൂര്‍ത്തിയാക്കും മുമ്പായാണ് മത്സരം ഉപേക്ഷിച്ചത്. പാകിസ്താന്‍ നടത്തിയ ഷെല്ലാക്രാമണത്തെ തുടര്‍ന്ന് അതിര്‍ത്തി മേഖലകളില്‍ ഇന്നലെ കനത്ത സുരക്ഷയിലായിരുന്നു. ഈ മേഖലകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഹിമാചല്‍ പ്രദേശിലെ ധരംശാലയിലുള്ള ക്രിക്കറ്റ് സ്റ്റേഡിയവും സുരക്ഷയുടെ ഭാഗമായി ഒഴിപ്പിക്കുകയായിരുന്നു. ഹിമാചലിെ വിമാനത്താവളും അടച്ചതിനാല്‍ പഞ്ചാബ് കിംഗിസിന്റെയും ഡല്‍ഹി ക്യാപിറ്റല്‍സിന്റെയും കളിക്കാരെയും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളെയും ട്രെയിന്‍ മാര്‍ഗമാണ് തിരിച്ചെത്തിച്ചത്.
ധരംമ്മശാലയിലെ ഉപേക്ഷിച്ച മത്സരം ഉള്‍പ്പെടെ ഐപിഎലിന്റെ ഈ സീസണില്‍ നിലവില്‍ 58 മത്സരങ്ങളാണ് പൂര്‍ത്തിയാക്കിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇനി 12 മത്സരങ്ങള്‍ ബാക്കിയുണ്ട്. ലഖ്നൗ (2), ഹൈദരാബാദ്, അഹമ്മദാബാദ് (3), ഡല്‍ഹി, ചെന്നൈ, ബെംഗളൂരു (2), മുംബൈ, ജയ്പൂര്‍ എന്നിവിടങ്ങളായിരുന്നു ബാക്കിയുള്ള മത്സരങ്ങള്‍ നിശ്ചയിച്ചിരുന്നത്. പ്ലേഓഫുകള്‍ ഹൈദരാബാദിലും കൊല്‍ക്കത്തയിലുമായിട്ടായിരുന്നു നടക്കേണ്ടിയിരുന്നത്. IPL 2025 has been suspended in the wake of the rising tensions in the border
Content Summary; IPL 2025 has been suspended in the wake of the rising tensions in the border
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.