June 13, 2026 |
Share on

ഐപിഎല്‍ ആദ്യജയം കൊല്‍ക്കത്തയ്ക്ക്

അഴിമുഖം പ്രതിനിധി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എട്ടാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു ജയം. മുംബൈ ഇന്ത്യന്‍സിനെ ഏഴു വിക്കറ്റിനാണു കൊല്‍ക്കത്ത തോല്പിച്ചത്. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 169 റണ്‍സ് എന്ന വിജയ ലക്ഷ്യം 18.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടന്നു. ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്‌ഡേ എന്നിവരുടെ മികച്ച പ്രകടനമാണ് കൊല്‍ക്കത്തയ്ക്ക് വിജയം നേടിക്കൊടുത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് മൂന്നു വിക്കറ്റ് […]

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എട്ടാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു ജയം. മുംബൈ ഇന്ത്യന്‍സിനെ ഏഴു വിക്കറ്റിനാണു കൊല്‍ക്കത്ത തോല്പിച്ചത്. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 169 റണ്‍സ് എന്ന വിജയ ലക്ഷ്യം 18.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടന്നു. ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്‌ഡേ എന്നിവരുടെ മികച്ച പ്രകടനമാണ് കൊല്‍ക്കത്തയ്ക്ക് വിജയം നേടിക്കൊടുത്തത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. മൂന്നു വിക്കറ്റിനു 37 റണ്‍സ് എന്ന നിലയില്‍ പരുങ്ങിയ മുംബൈയെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കോറി ആന്‍ഡേഴ്‌സണും ചേര്‍ന്നാണു ഭേദപ്പെട്ട നിലയിലെത്തിച്ചത്. രോഹിത് 98-ഉം ആന്‍ഡേഴ്‌സണ്‍ 55-ഉം റണ്‍സെടുത്തു.

ഇന്ന് നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഡെൽഹി ഡെയർ ഡെവിൾസിനെ നേരിടും.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×