July 09, 2025 |

സ്ത്രീകളെ പിന്തുണച്ച ഇറാനിയന്‍ ഗായകന്റെ കേസ് അവസാനിപ്പിക്കാന്‍ 76 ചാട്ടവാറടികള്‍

”ഇറാൻ സ്ത്രീകളെ പിന്തുണച്ചതിനാണ് ചാട്ടവാറടി കൊള്ളാൻ പോകുന്നത്. ഇത് ഇറാനിലെ അഭിമാനികളായ സ്ത്രീകൾക്കും, ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്ന പ്രസ്ഥാനത്തിനും നേരെയുള്ള ആക്രമണമാണ്”

സ്ത്രീകൾക്കായുള്ള വസ്ത്രധാരണ നിയമത്തിനെതിരെ സംസാരിച്ച ഇറാനിയൻ ഗായകൻ മെഹ്ദി യാറാഹിക്ക് 74 ചാട്ടവാറടി ശിക്ഷ. ഇറാനിലെ പ്രശസ്ത പ്രതിഷേധ ഗായകനാണ് യാറാഹി, സംഭവത്തിൽ മെഹ്ദിക്കെതിരെ ക്രിമിനൽ കേസെടുക്കുകയായിരുന്നു, കേസ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് 74 ചാട്ടവാറടികൾ നൽകാൻ ഉത്തരവായത്.

2024ൽ ഇതിന് മുൻപും ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ് യാറാഹി. 2023ൽ ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്ന പ്രക്ഷോഭത്തിന്റെ ഒന്നാം വാർഷികത്തിന് ‘റൂ സാരിറ്റോ’ എന്ന പേരിൽ പ്രതിഷേധ ഗാനം പുറത്തിറക്കിയതിനാലായുരുന്നു അന്നത്തെ ശിക്ഷ.

ഒരു വർഷത്തെ ശിക്ഷയാണ് യാറാഹിക്ക് വിധിച്ചതെങ്കിലും പിന്നീട് ഇലക്ട്രോണിക് ആങ്കിൾ മോണിറ്ററിങിന് (ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ചുള്ള പിന്തുടരൽ) വിധേയമാക്കുകയായിരുന്നു. ഈ ശിക്ഷ അവസാനിച്ചത് ഡിസംബർ മാസത്തിലായിരുന്നു. യാറാഹിക്കായി ജാമ്യം നിന്നയാൾ നൽകിയ 15 ബില്യൺ തിരികെ നൽകുന്നത് ചാട്ടവാറടി നേരിടുന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും.

’74 ചാട്ടവാറടികൾ സ്വീകരിക്കാൻ ഞാൻ തയ്യാറാണ്. എങ്കിലും മനുഷ്യത്വരഹിതമായ ഈ പീഢനം അവസാനിപ്പിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു.’ യാറാഹി തന്റെ എക്‌സ് അക്കൗണ്ടിൽ കുറിച്ചു.

പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിച്ച് കൊണ്ടും, സ്വാതന്ത്ര്യത്തിന്റെ വില അറിയാത്തവർ അത് അർഹിക്കുന്നില്ല, ഏവർക്കും സ്വാതന്ത്ര്യം ആശംസിച്ചുകൊണ്ടുമാണ് യാറാഹി ഇൻസ്റ്റഗ്രാമിൽ എഴുതിയത്.

യാറാഹിക്കെതിരായ ചാട്ടവാറടിയുടെ വാർത്തര ഇറാനിൽ സോഷ്യൽ മീഡിയയിൽ വ്യാപക രോഷത്തിന് കാരണമായി.

”ഇറാൻ സ്ത്രീകളെ പിന്തുണച്ചതിനാണ് യാറാഹി ചാട്ടവാറടി കൊള്ളാൻ പോകുന്നത്. ഇത് ഇറാനിലെ അഭിമാനികളായ സ്ത്രീകൾക്കും, ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്ന പ്രസ്ഥാനത്തിനും നേരെയുള്ള ആക്രമണമാണ്.” നൊബേൽ ജേതാവായ നർഗസ് മൊഹമ്മദി തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

2024ൽ കുറഞ്ഞത് 131 വ്യക്തികളെയെങ്കിലും ഇറാനിയൻ ജുഡീഷ്യറി ചാട്ടവാറടിക്ക് വിധേയരാക്കിയിട്ടുണ്ട്. 131 ആളുകൾക്ക് 9,957 അടികളാണ് കിട്ടിയിട്ടുള്ളത് ഹ്യൂമൻ റൈറ്റ്‌സ് ആക്ടീവിസ്റ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

content summary; Iranian singer Mehdi Yarrahi received 74 lashes for his protest song

Leave a Reply

Your email address will not be published. Required fields are marked *

×