June 14, 2026 |
Share on

ഒരു മുസ്ലിം ആയ നിങ്ങളെന്തിന് ഇന്ത്യക്കു വേണ്ടി കളിക്കുന്നു? പാകിസ്താനി പെണ്‍കുട്ടിയുടെ ചോദ്യത്തിന് ഇര്‍ഫാന്‍ പത്താന്റെ മറുപടി

ഇന്ത്യയുടെ പാക് പര്യടനത്തിനിടയിലായിരുന്നു ഇര്‍ഫാന്‍ ഇങ്ങനെയൊരു ചോദ്യം നേരിട്ടത്

നിങ്ങള്‍ ഒരു മുസ്ലീം അല്ലേ, പിന്നെ എന്തുകൊണ്ട് ഇന്ത്യക്കു വേണ്ടി കളിക്കുന്നു? ഈ ചോദ്യം ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ നേരിട്ടത് ഇന്ത്യയുടെ പാക് പര്യടനത്തിനിടയില്‍ ആയിരുന്നു. ലാഹോറില്‍വച്ച് ഒരു പെണ്‍കുട്ടിയായിരുന്നു അങ്ങനെയൊരു ചോദ്യം ചോദിച്ചത്. ഒരു മുസ്ലിം ആയിട്ടും പാകിസ്താനുവേണ്ടി കളിക്കാതെ എന്തിനാണ് ഇന്ത്യക്കു വേണ്ടി കളിക്കുന്നതെന്നായിരുന്നു ആ പെണ്‍കുട്ടിക്ക് അറിയേണ്ടിയിരുന്നത്.

എന്നാല്‍ ഈ ചോദ്യത്തിനുള്ള ഇര്‍ഫാന്റെ മറുപടി അദ്ദേഹത്തിന്റെ ഒരു ഇന്‍സ്വിംഗര്‍ പോലെ മനോഹരവും കൃത്യതയുള്ളതുമായിരുന്നു. ഇര്‍ഫാന്‍ ആ പെണ്‍കുട്ടിയോടു പറഞ്ഞു- ‘എന്റെ രാജ്യത്തിനുവേണ്ടി കളിക്കുമ്പോള്‍ അതെനിക്ക് അഭിമാനമാണ്. കൂടുതല്‍ മികവോടെ കളിക്കാന്‍ ആ വികാരം എന്നെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. എന്റെ പ്രയത്‌നത്തെ കുറിച്ച് ഓര്‍ത്ത് അഭിമാനം കൊള്ളാവുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ എന്റെ കരിയറിനിടയില്‍ സംഭവിച്ചിട്ടുമുണ്ട്.

നാഗ്പൂരില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു ഇര്‍ഫാന്‍ ഈ സംഭവം ഓര്‍ത്തെടുത്തു പറഞ്ഞത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×