June 13, 2026 |
Avatar
Share on

ഇരുദി സുട്രു കാണാന്‍ ആഗ്രഹിച്ച് ബോക്‌സിംഗ് ഇതിഹാസം

അഴിമുഖം പ്രതിനിധി രണ്ടു വര്‍ഷം കഷ്ടപ്പെട്ട് പൂര്‍ത്തിയാക്കിയ സിനിമ ഹിന്ദിയിലും തമിഴിലും വലിയ വിജയം നേടുന്നതിന്റെ സന്തോഷത്തിലായിരുന്നു ആരാധകരുടെ പ്രിയപ്പെട്ട മാഡി. ഇതായിപ്പോള്‍ അതിലൊക്കെ വലിയൊരു സന്തോഷവാര്‍ത്ത മാധവനെ തേടിയെത്തിയിരിക്കുന്നു.  ബോക്‌സിംഗിന്റെ കഥ പറയുന്ന സിനിമ കാണാന്‍ ബോക്‌സിംഗ് ഇതിഹാസം സാക്ഷാല്‍ മൈക് ടൈസണ്‍ തന്നെ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നു. ബോക്‌സിംഗ് റിംഗിലെ കരുത്തിന്റെ കറുപ്പഴകായ ടൈസണ്‍ തന്റെ ഫേസ്ബുക്ക് പേജിലാണ് ഇരുദി സുട്രു കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. ദി ഹിന്ദുവിന്റെ ഇരുദി സുട്രിവിന്റെതായി വന്ന റിവ്യു പോസ്റ്റ് […]

അഴിമുഖം പ്രതിനിധി

രണ്ടു വര്‍ഷം കഷ്ടപ്പെട്ട് പൂര്‍ത്തിയാക്കിയ സിനിമ ഹിന്ദിയിലും തമിഴിലും വലിയ വിജയം നേടുന്നതിന്റെ സന്തോഷത്തിലായിരുന്നു ആരാധകരുടെ പ്രിയപ്പെട്ട മാഡി. ഇതായിപ്പോള്‍ അതിലൊക്കെ വലിയൊരു സന്തോഷവാര്‍ത്ത മാധവനെ തേടിയെത്തിയിരിക്കുന്നു. 

ബോക്‌സിംഗിന്റെ കഥ പറയുന്ന സിനിമ കാണാന്‍ ബോക്‌സിംഗ് ഇതിഹാസം സാക്ഷാല്‍ മൈക് ടൈസണ്‍ തന്നെ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നു.

ബോക്‌സിംഗ് റിംഗിലെ കരുത്തിന്റെ കറുപ്പഴകായ ടൈസണ്‍ തന്റെ ഫേസ്ബുക്ക് പേജിലാണ് ഇരുദി സുട്രു കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. ദി ഹിന്ദുവിന്റെ ഇരുദി സുട്രിവിന്റെതായി വന്ന റിവ്യു പോസ്റ്റ് ചെയ്ത് അതിനു മുകളിലായാണ് ഈ ചിത്രം കാണാനുള്ള ആഗ്രഹവും കുറിച്ചിരിക്കുന്നത്.

ടൈസന്റെ ആഗ്രഹത്തിന് നന്ദി പറഞ്ഞ്, എത്രയും വേഗം തന്നെ സിനിമ കാണാനുള്ള സാഹചര്യം ഒരുക്കുമെന്ന് മാധവന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുന്നുണ്ട്.

പ്രഭു എന്ന  ബോക്‌സിംഗ് കോച്ചായാണ് ഈ സിനിമയില്‍ മാധവന്‍ അഭിനയിക്കുന്നത്. ഗ്രാമത്തിലുള്ള ഒരു സാധാരണ പെണ്‍കുട്ടിയെ ബോക്‌സിംഗ് റിംഗിലേക്കു കൊണ്ടുവരുന്നതാണ് സുധ കൊങ്കാര പ്രസാദ് സംവിധാനം ചെയ്ത സിനിമയില്‍ പറയുന്നത്. ഒരേസമയം ഹിന്ദിയിലും(സാലാ ഖടൂസ്) തമിഴിലും ഇറങ്ങിയ ഈ ചിത്രം മികച്ച അഭിപ്രായങ്ങളാണ് നേടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×