അഴിമുഖം പ്രതിനിധി
ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിനും എതിരെ നോട്ടീസ് അയക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ ആണ് നോട്ടീസ് അയച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വൈകുന്നതിനെതിരെ മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചത്. നാളുകള്‍ ഏറെകഴിഞ്ഞിട്ടും കാര്യമായ നടപടികള്‍ ഉണ്ടാവാത്തതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ നടപടി പൂര്‍ത്തിയാവാതെ വിരമിക്കാന്‍ അനുവദിക്കുന്നതിനെയും കോടതി ചോദ്യം ചെയ്തു.