‘ട്രംപും മോദിയും മിലെയും ഞാനുമെല്ലാം ജനാധിപത്യത്തിന് ഭീഷണിയാണെന്നാണ് ഇടതുപക്ഷം പറയുന്നത്’

യഥാസ്ഥിതിക നേതാക്കന്മാരെ വാഴ്ത്തിയും ഇടതുപക്ഷ നേതാക്കളെ കുറ്റപ്പെടുത്തിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, അര്‍ജന്റീനിയന്‍ പ്രസിഡന്റ് ജാവിയര്‍ മിലെ, പിന്നെ താനുമെല്ലാം ഉള്‍പ്പെടുന്ന യഥാസ്ഥിതികരായ രാഷ്ട്ര നേതാക്കളെ ജനാധിപത്യത്തിന് ഭീഷണിയായി ചിത്രീകരിക്കുകയാണ് ആഗോള ഇടതുപക്ഷമെന്ന കുറ്റപ്പെടുത്തലുമായി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. അതേസമയം ഇടതുപക്ഷ നേതാക്കള്‍സഖ്യമുണ്ടാക്കുമ്പോള്‍ അവര്‍ സ്വയം രാഷ്ട്രതന്ത്രജ്ഞരായി വാഴ്ത്തുന്നു. ഇത് ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ് ആണെന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി ആരോപിക്കുന്നു. അമേരിക്കയില്‍ സംഘടിപ്പിക്കുന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സിനെ വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ജോര്‍ജിയ മെലോണി.

’90കളില്‍ ബില്‍ ക്ലിന്റണും ടോണി ബ്ലെയറും ആഗോള ഇടതുപക്ഷ ലിബറല്‍ ശൃംഖല സൃഷ്ടിച്ചപ്പോള്‍ അവരെ രാഷ്ട്രതന്ത്രജ്ഞര്‍ എന്നായിരുന്നു വിളിച്ചിരുന്നത്. ഇന്ന്(യുഎസ് പ്രസിഡന്റ) ഡൊണാള്‍ഡ് ട്രംപ്, (അര്‍ജന്റീന പ്രസിഡന്റ്) ജാവിയര്‍ മിലി അല്ലെങ്കില്‍ ഒരുപക്ഷേ (ഇന്ത്യന്‍ പ്രധാനമന്ത്രി) നരേന്ദ്ര മോദി സംസാരിക്കുമ്പോള്‍, അവരെ ജനാധിപത്യത്തിന് ഭീഷണിയെന്നാണ് വിളിക്കുന്നത്’; മെലോണി പറയുന്നു. ഇതാണ് ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ്, പക്ഷേ ഞങ്ങള്‍ക്ക് ഇത് ശീലമായിരിക്കുന്നു, ഞങ്ങള്‍ക്ക് നേരെ എത്ര ചെളി വാരിയെറിഞ്ഞിട്ടും ആളുകള്‍ അവരുടെ നുണകളില്‍ വിശ്വസിക്കുന്നില്ല എന്നതാണ് നല്ല വാര്‍ത്ത. പൗരന്മാര്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യുന്നത് തുടരുന്നു” ; മെലോണിയുടെ വാക്കുകള്‍.

യാഥാസ്ഥിതികര്‍(കണ്‍സര്‍വേറ്റീവുകള്‍) വളര്‍ന്നുകൊണ്ടേയിരിക്കുകയാണ്. യൂറോപ്യന്‍ രാഷ്ട്രീയത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നു, അതുകൊണ്ടാണ് ഇടതുപക്ഷം പരിഭ്രാന്തരായതും ട്രംപിന്റെ വിജയത്തോടെ, അവരുടെ പ്രകോപനം ഉന്മാദമായി മാറിയതും. യാഥാസ്ഥിതികര്‍ വിജയിക്കുക മാത്രമല്ല, യാഥാസ്ഥിതികര്‍ ഇപ്പോള്‍ ആഗോളതലത്തില്‍ ഒരുമിച്ചു കൂടുകയും ചെയ്യുന്നുണ്ട് എന്നാണ് മെലോണി അവകാശപ്പെടുന്നത്.

ആഗോള വലതുപക്ഷത്തിന്റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍. ലോകമെമ്പാടുമുള്ള യാഥാസ്ഥിതിക പ്രത്യയശാസ്ത്രങ്ങളെ ഉള്‍ക്കൊള്ളുന്ന ഒരു സഖ്യമാകാനാണ് കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സ് ശ്രമിക്കുന്നത്. ”ഞങ്ങള്‍ പുതിയതും ശാശ്വതവുമായ ഒരു രാഷ്ട്രീയ ഭൂരിപക്ഷം ഉണ്ടാക്കാന്‍ പോകുകയാണ്, അത് വരും തലമുറകളിലേക്ക് അമേരിക്കന്‍ രാഷ്ട്രീയത്തെ നയിക്കും’ എന്നായിരുന്നു മേരിലാന്‍ഡിലെ നാഷണല്‍ ഹാര്‍ബറില്‍ സംഘടിപ്പിച്ച കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്തുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്.  Italian PM Giorgia Meloni criticize global left in Conservative Political Action Conference

Content Summary; Italian PM Giorgia Meloni criticize global left in Conservative Political Action Conference

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment