December 13, 2024 |

ആകെയുള്ളത് 46 കുടുംബങ്ങള്‍, സ്ഥാനാര്‍ത്ഥികള്‍ 30 പേര്‍

അമ്മയും മകനും വരെ എതിരാളികളായൊരു തെരഞ്ഞെടുപ്പ് കഥ

ടൂറിനിനടുത്തുള്ള കാടുകളാലും മലകളാലും ചുറ്റപ്പെട്ട ഒരു ചെറിയ ഗ്രാമമാണ് ഇൻഗ്രിയ. കഴിഞ്ഞ തവണ ഇൻഗ്രിയയിൽ മേയർ സ്ഥാനത്തേക്ക് മത്സരിച്ച ഇഗോർ ഡി സാൻ്റിസ് കനത്ത ഭൂരിപക്ഷത്തോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ വീണ്ടുമൊരു തെരഞ്ഞെടുപ്പിന് കളം ഒരുങ്ങുമ്പോൾ ഇഗോർ ഡി സാൻ്റിസ് നാലാം തവണ ജനവിധി തേടുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. മൂന്ന് തവണയോളം അനായാസം വിജയിച്ചു പോന്ന തെരഞ്ഞെടുപ്പിനെ വീണ്ടും അഭിമുഖീകരിക്കുമ്പോൾ ആത്മവിശ്വാസത്തിന് പകരം വെല്ലുവിളികളാണ് മുന്നിട്ടു നിൽക്കുന്നത്. എതിർപാളയത്തിൽ ഒരുക്കിവച്ചിരിക്കുന്ന വജ്രായുധമാണ് ഇഗോർ ഡി സാൻ്റിസ്നെ ഭയപ്പെടുത്തികൊണ്ടരിക്കുന്നത്. Italian village

മേയർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ എതിർസ്ഥാനാർഥിയെ പിന്തുണക്കുന്നത് ഇഗോർ ഡി സാൻ്റിസിന്റെ അമ്മയാണ്. ഇറ്റലിയിലെ ഏറ്റവും ചെറിയ ഗ്രാമങ്ങളിലൊന്നായ ഇൻഗ്രിയയിൽ 46 കുടുംബങ്ങളാണ് താമസിക്കുന്നത്. വിദേശത്ത് താമസിക്കുന്ന 26 പേർ കൂടി വോട്ടർമാരാണ്. 42 കാരനായ ഡി സാൻ്റിസ് 2009 മുതലാണ് ഭരണത്തിൽ കയറുന്നത്. പ്രതിപക്ഷ കൗൺസിലറായ 70 കാരനായ റെനാറ്റോ പൊലെറ്റോയാണ് ഇത്തവണ എതിർ സ്ഥാനാർഥിയായി മത്സരിക്കേണ്ടിയിരുന്നത്. എന്നാൽ ഇൻഗ്രിയയിൽ വീടുള്ള മിലാനിൽ താമസിക്കുന്ന സ്റ്റെഫാനോ വെനുട്ടി, യർ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായി. തങ്ങൾ അത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഡി സാൻ്റിസ് ദി ഗാർഡിയനോട് പ്രതികരിച്ചു.

ഡി സാൻ്റിസിൻ്റെ അമ്മ മിലേന ക്രോസാസോയുടെ പിന്തുണ തനിക്കുണ്ടെന്ന് പ്രസ്തവന കൂടി റെനാറ്റോ പൊലെറ്റോ മുന്നോട്ടുവച്ചതോടെ അദ്ദേഹം വെട്ടിലായി, ഇത് കൂടാതെ ജൂൺ 8-9 തീയതികളിൽ ഒരു പുതിയ കൗൺസിലിനെ തിരഞ്ഞെടുക്കുന്നതിനുള്ള ബാലറ്റിൽ കൗൺസിലർ സ്ഥാനത്തേക്ക് മിലേനയെ മത്സരിപ്പിക്കുമെന്നു കൂടി എതിർ സ്ഥാനാർഥി പറയുന്നുണ്ട്.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഗ്രാമത്തിൽ നിന്ന് 30 പേരാണ് വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നത്. അതായത് ജനസംഖ്യയിൽ, ഏകദേശം മൂന്നിൽ രണ്ട് ആളുകളും സ്ഥാനാർത്ഥികളാണ്.

“ഞാൻ അമ്മയോട് എന്റെ പാർട്ടിയിൽ ചേരാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷേ പോളെറ്റോയുടെ പട്ടികയിൽ കൂടുതലും സ്ത്രീകളാണെന്ന് കണ്ടതിനുശേഷമാണ് അവർക്കൊപ്പം നിൽക്കാൻ അമ്മ തീരുമാനിക്കുന്നത് .അവരെല്ലാം ഗ്രാമത്തിന് വേണ്ടി കഠിനാധ്വാനം ചെയ്ത സന്നദ്ധപ്രവർത്തകരാണ്.” ഡി സാൻ്റിസ് പറഞ്ഞു. ശത്രുത കുടുംബ ഐക്യത്തെ ബാധിക്കില്ലെന്ന് ക്രോസാസോ പറഞ്ഞു. “ഞാനും എൻ്റെ മകനും സമൂഹത്തിന് നല്ലത് ആഗ്രഹിക്കുന്നു, കുടുംബബന്ധങ്ങൾ ദുർബലപ്പെടുത്താതെ സ്ത്രീകളുടെ കാഴ്ചപ്പാടുകൾക്ക് ശബ്ദം നൽകാനുള്ള അവസരമാണിത്,” അവർ പറഞ്ഞു.

ഇറ്റലിയിലെ സോന താഴ്‌വരയിലാണ് ഇൻഗ്രിയ, മറ്റ് പർവത ഗ്രാമങ്ങൾക്ക് സമാനമായ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്, ജനസംഖ്യയിലെ കുറവ്, തുച്ഛമായ സേവനങ്ങൾ, മഞ്ഞുവീഴ്ച തുടങ്ങി നിരവധി പ്രശ്നങ്ങൾ. 2022 മുതൽ, ഇറ്റലിയിലെ “ഏറ്റവും മനോഹരമായ” ഗ്രാമങ്ങളിൽ ഒന്നായി ഇവിടംനാമകരണം ചെയ്യപ്പെട്ടപ്പോൾ, വിനോദസഞ്ചാരത്തിൻ്റെ വർദ്ധനവും ഉണ്ടായിട്ടുണ്ട്. “അവിശ്വസനീയമായ ഒരു മാറ്റം ആളുകൾക്ക് ഇടയിൽ ഉണ്ടായിട്ടുണ്ട്, ഇക്കാര്യം ഞങ്ങൾ സൂക്ഷിച്ച് കൈകാര്യം ചെയ്യണം ഇൻഗ്രിയയുടെ തനതായ പാരമ്പര്യം സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം.,” ഡി സാൻ്റിസ് പറഞ്ഞു.

content summary; Italian village with 46 residents has 30 local election candidates Italian village

×