മുൻ ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആർഡന്റെ ജീവിതവും കരിയറും അടിസ്ഥാനമാക്കിയുള്ള പ്രൈം മിനിസ്റ്റർ എന്ന ഡോക്യുമെൻ്ററി സൺഡാൻസ് ചലച്ചിത്രമേളയിൽ പ്രീമിയർ ചെയ്തു. ഹോം വീഡിയോകളിലൂടെയും ആർക്കൈവൽ ഫൂട്ടേജുകളിലൂടെയുമാണ് ജസീന്തയുടെ നേതൃത്വപാടവവും വ്യക്തിജീവിതവും സൺഡാൻസിലെത്തിയ സിനിമപ്രേമികളും പ്രമുഖരും കണ്ടറിഞ്ഞത്. ഇതോടെ ജസീന്ത ആർഡനിന്റെ ഭർത്താവ് ക്ലാർക്ക് ഗെയ്‌ഫോർഡ് ചിത്രീകരിച്ച ഹോം വീഡിയോകൾ ചലച്ചിത്രമേളയിലൂടെ ശ്രദ്ധിക്കപ്പെട്ടു.Jacinda Ardern
മിഷേൽ വാൽഷെയും ലിൻഡ്സെ ഉറ്റ്‌സും സംവിധാനം ചെയ്ത “പ്രൈം മിനിസ്റ്റർ” എന്ന ഡോക്യുമെൻ്ററിയിലൂടെ ന്യൂസിലൻഡിൻ്റെ പ്രധാനമന്ത്രി എന്ന നിലയിൽ ജസീന്ത ആർഡനിൻ്റെ അഞ്ച് വർഷത്തെ ശ്രദ്ധേയമായ യാത്രയാണ് പറയുന്നത്.2017-ൽ, തെരഞ്ഞെടുപ്പിന് ആറാഴ്‌ച മുമ്പ് പാർട്ടി തോൽക്കുമെന്ന നിലയിലെത്തിയപ്പോൾ, ജസീന്തയുടെ നേതൃത്വത്തിൽ അപ്രതീക്ഷിത മാറ്റവും ഈ ചിത്രം, ആവിഷ്കരിക്കുന്നുണ്ട്.
“ജസീന്തമാനിയ” എന്ന് വിളിക്കപ്പെട്ട മുൻപ്രധാനമന്ത്രിയുടെ ജനപ്രീതി പാർട്ടിയെ വിജയത്തിലേക്കെത്തിക്കുകയും ലോകത്തെ അക്കാലത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ നേതാവായി ജസീന്ത ആർഡൻ മാറുകയും ചെയ്തു. നേതൃനിരയിൽ നിന്നുകൊണ്ട് മാനുഷികമായി ചിന്തിക്കാൻ സിനിമ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സൺഡാൻസ് പ്രേക്ഷകരോട് ജസീന്ത പറഞ്ഞു.
1988-90 കാലഘട്ടത്തിലെ പാക് പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയ്ക്ക് ശേഷം ഭരണത്തിലിരിക്കെ പ്രസവിച്ച ലോകത്തിലെ രണ്ടാമത്തെ വനിതാനേതാവാണ് ജസീന്ത. കോവിഡ്-19 പാൻഡെമിക്, ക്രൈസ്റ്റ് ചർച്ച് മോസ്‌ക് ഭീകരാക്രമണം, വക്കാരി/വൈറ്റ് ഐലൻഡ് സ്‌ഫോടനം എന്നിവയുൾപ്പെടെയുള്ള സുപ്രധാന വെല്ലുവിളികൾ ആർഡനിൻ്റെ നേതൃത്വത്തിലൂടെ നേരിടാനായി. ഈ പ്രതിബന്ധങ്ങൾക്കിടയിലും, ജനങ്ങളോട് ദയയും അനുകമ്പയും പ്രകടിപ്പിച്ചു. ഈ പ്രതിസന്ധികളോടുള്ള പ്രതികരണത്തിനാണ് ജസീന്തയ്ക്ക് ആഗോള അംഗീകാരം ലഭിച്ചത്. ലോകമെമ്പാടുമുള്ള ആളുകളിൽ പ്രചോദനം ചെലുത്താനായ വനിതാനേതാവ് കൂടിയാണ് ജസീന്ത ആർഡൻ. സഹാനുഭൂതി, മാനവികത, ദയ എന്നീ മൂല്യങ്ങൾ ഊന്നിപ്പറഞ്ഞ ആർഡൻ പാർട്ടിയെ ആഗോള ഐക്കണാക്കി ഉയർത്തി.
പാൻഡെമിക് കാലത്ത്, വാക്സിൻ വിരുദ്ധ ഗ്രൂപ്പുകളുടെ ചെറുതും വലുതുമായി പ്രതിസന്ധികളുയർന്നു വന്നു. ഇത് പാർലമെൻ്റിൽ അക്രമാസക്തമായ പ്രതിഷേധത്തിനും ആർഡനിനെ ഭീഷണിപ്പെടുത്തുന്നതിനും കാരണമായി. 2023 ൽ ന്യൂസിലാന്റ് ജനതയെ ഞെട്ടിപ്പിച്ചുകൊണ്ട് നേതൃസ്ഥാനത്ത് നിന്നും രാജി വെയ്ക്കുന്നതായി ജസീന്ത പറഞ്ഞു. “ഊർജം നഷ്ടപ്പെട്ടിരിക്കുന്നു” എന്നാണ് ജസീന്ത രാജിക്ക് മുൻപായി എല്ലാവരോടും പറഞ്ഞത്.
തൻ്റെ കുടുംബത്തിന് വേണ്ടി പ്രധാനമന്ത്രിയായിരുന്ന സമയത്തെ വ്യക്തിപരമായ വിവരങ്ങളും സൂക്ഷിക്കാൻ ജസീന്ത ആഗ്രഹിച്ചിരുന്നു. ജീവിതത്തിൽ ഗേഫോർഡിൻ്റെ പിന്തുണയും പങ്കും ലോകം അംഗീകരിക്കണമെന്നും ജസീന്ത ആഗ്രഹങ്ങളിലൊന്നായിരുന്നു. പ്രധാനമന്ത്രി സ്ഥാനം രാജി വെച്ച ശേഷം, ജസീന്ത ആർഡൻ നിരവധി കാര്യങ്ങളുമായി തിരക്കിലാണ്. ഹാർവാർഡ് സർവ്വകലാശാലയിൽ ജോലി ചെയ്യുകയാണ്. കൂടാതെ തൻ്റെ ജീവിതത്തെക്കുറിച്ച് “എ ഡിഫ്രണ്ട് കൈന്റ് ഓഫ് പവർ” എന്ന പേരിൽ ഒരു പുസ്തകം എഴുതാനും ജസീന്ത പദ്ധതിയിടുന്നുണ്ട്. Jacinda Ardern
content summary ; Jacinda Ardern’s life as Prime Minister of New Zealand has premiered at the Sundance Film Festival