June 04, 2026 |

റെയില്‍വേയില്‍ റോബോര്‍ട്ടുകളെ ജോലിക്കെടുത്ത് ജപ്പാന്‍

തൊഴിലാളി ക്ഷാമം പരിഹരിക്കാനും അപകടങ്ങള്‍ കുറയ്ക്കാനും

പുതിയ ഹ്യൂമനോയിഡ് റോബോട്ടുമായി ജപ്പാൻ. 1980കളിലെ സയൻസ് ഫിക്ഷൻ സിനിമകളിലെ ക്രൂരനായ റോബോട്ടിന്റേതിന് സമാനമാണ് പെയിൻ്റിംഗിലും പൂന്തോട്ടപരിപാലനത്തിലും സഹായിക്കാൻ രൂപകൽപ്പന ചെയ്ത പുതിയ റോബോട്ട്. ഈ മാസം മുതൽ റോബോട്ടിനെ റെയിൽവേ അറ്റകുറ്റ പണികൾക്ക് ഉപയോഗിച്ച് തുടങ്ങും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. പാളത്തിൽ ഓടിക്കാൻ കഴിയുന്ന ട്രക്കിലാണ് റോബോട്ടിനെ ഘടിപ്പിച്ചിരിക്കുന്നത്. 2008ൽ പുറത്തിറങ്ങിയ ശാസ്ത്ര സാങ്കല്പിക അനിമേഷൻ ചലച്ചിത്രമായ ‘ വാൾ-ഇ ‘ യിലെ പ്രേക്ഷകരുടെ ഇഷ്‍ട കഥാപത്രമായ റോബോട്ടുമായി സാമ്യതയുള്ളതാണ് പുത്തൻ റോബോട്ടിന്റെ രൂപം. japan train robot

ഓപ്പറേറ്റർ ട്രക്കിലെ കോക്ക്പിറ്റിൽ ഇരുന്നുകൊണ്ട്, ക്യാമറകൾ ഉപയോഗിച്ച് റോബോട്ടിൻ്റെ കണ്ണുകളിലൂടെ കാണാനും യന്ത്രത്തിന്റെ നീണ്ട കൈകൾ നിയന്ത്രിക്കാനും സാധിക്കുന്ന തരത്തിലാണ് നിർമ്മാണം. റോബോട്ടിന് 12 മീറ്റർ (40 അടി) വരെ ഉയരത്തിൽ എത്താൻ സാധിക്കും കൂടാതെ 40 കിലോഗ്രാം വരെ ഭാരമുള്ള വസ്തുക്കൾ ഉയർത്താനും സാധിക്കും. അതോടപ്പം, പെയിൻ്റ് ബ്രഷ് പിടിക്കുന്നതിനും ചെയിൻസോ ഉപയോഗിക്കുന്നതിനും വ്യത്യസ്ത അറ്റാച്ച്‌മെൻ്റുകൾ ഉപയോഗിക്കാനും കഴിയും.

നിലവിൽ, റോബോട്ടിൻ്റെ പ്രാഥമിക ദൗത്യം പാളങ്ങളിലേക്ക് ചാഞ്ഞ് നിൽക്കുന്ന മരക്കൊമ്പുകൾ മുറിക്കുകയും ട്രെയിനുകൾക്ക് മുകളിൽ കേബിളുകൾ ഘടിപ്പിക്കുന്ന മെറ്റൽ ഫ്രെമുകൾ പെയിൻ്റ് ചെയ്യുകയുമാണെന്ന് വെസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനി അറിയിച്ചു. കൂടാതെ, ഇത്തരം ജോലികൾക്ക് റോബോട്ടിനെ ഉപയോഗിക്കുന്നത് വഴി ജപ്പാനിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാനും, തൊഴിലാളികൾ ഉയരത്തിൽ നിന്ന് വീഴുന്നതും വൈദ്യുതാഘാതമേറ്റതും പോലുള്ള അപകടങ്ങൾ കുറയ്ക്കാനും സഹായിക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു.

അതോടൊപ്പം, ഭാവിയിൽ എല്ലാത്തരം അറ്റകുറ്റപ്പണികൾക്കും യന്ത്രങ്ങൾ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി പ്രസിഡൻ്റ് കസുവാക്കി ഹസെഗാവ പത്രസമ്മേളനത്തിൽ പറഞ്ഞു. കൂടാതെ, തൊഴിലാളി ക്ഷാമം എങ്ങനെ കൈകാര്യം ചെയ്യാമെന്നതിൻ്റെ ഒരു ഉദാഹരണമായിരിക്കണം ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

content summary;  Japan introduces enormous humanoid robot to maintain train lines

Leave a Reply

Your email address will not be published. Required fields are marked *

×