April 20, 2025 |
Avatar
Share on

ജപ്പാന്റെ വികസന മാതൃക ഇന്ത്യയില്‍ പ്രാവര്‍ത്തികമാകുമോ

നോവ സ്മിത്ത്‌ ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതിനെക്കുറിച്ചുള്ള വിലാപങ്ങള്‍ പതിറ്റാണ്ടുകളായി ഞാന്‍ കേട്ടുകൊണ്ടിരിക്കുകയാണ്. ഉല്‍പ്പാദകര്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും സാങ്കേതിക വിദ്യയും വേണ്ട സമയത്ത് ലഭ്യമാക്കണമെങ്കില്‍ ഇടതടവില്ലാതെ പ്രവര്‍ത്തിക്കുന്ന വിതരണ ശൃംഖലയും നവീനമായ അടിസ്ഥാന സൗകര്യങ്ങളും അത്യാവശ്യമാണ്. ഉത്പ്പാദനം ഒരു രാജ്യത്തിന്റെ പുരോഗതിയുടെ വാരിയെല്ലാണ് കൃഷിയിടങ്ങളില്‍ നിന്നും ജനങ്ങളെ തങ്ങളുടെ കഴിവുകള്‍ കാര്യക്ഷമമായ രീതിയില്‍ ഉപയോഗിക്കാനാവുന്ന നഗരങ്ങളിലേക്ക് പറിച്ചു നടാനും, പ്രാദേശിക കമ്പനികള്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള സാങ്കേതിക വിദ്യ സ്വായത്തമാക്കാനും ഉത്പാദനത്തിലുള്ള വളര്‍ച്ച കാരണമായി മാറും. അന്താരാഷ്ട്ര […]

നോവ സ്മിത്ത്‌

ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതിനെക്കുറിച്ചുള്ള വിലാപങ്ങള്‍ പതിറ്റാണ്ടുകളായി ഞാന്‍ കേട്ടുകൊണ്ടിരിക്കുകയാണ്. ഉല്‍പ്പാദകര്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും സാങ്കേതിക വിദ്യയും വേണ്ട സമയത്ത് ലഭ്യമാക്കണമെങ്കില്‍ ഇടതടവില്ലാതെ പ്രവര്‍ത്തിക്കുന്ന വിതരണ ശൃംഖലയും നവീനമായ അടിസ്ഥാന സൗകര്യങ്ങളും അത്യാവശ്യമാണ്. ഉത്പ്പാദനം ഒരു രാജ്യത്തിന്റെ പുരോഗതിയുടെ വാരിയെല്ലാണ് കൃഷിയിടങ്ങളില്‍ നിന്നും ജനങ്ങളെ തങ്ങളുടെ കഴിവുകള്‍ കാര്യക്ഷമമായ രീതിയില്‍ ഉപയോഗിക്കാനാവുന്ന നഗരങ്ങളിലേക്ക് പറിച്ചു നടാനും, പ്രാദേശിക കമ്പനികള്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള സാങ്കേതിക വിദ്യ സ്വായത്തമാക്കാനും ഉത്പാദനത്തിലുള്ള വളര്‍ച്ച കാരണമായി മാറും.

അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയില്‍ ഉത്പ്പാദനത്തിന്റെ പ്രാമുഖ്യം കുറഞ്ഞു വരുന്നുണ്ടെങ്കിലും എല്ലാം വൈകി സംഭവിക്കുന്ന ഇന്ത്യയെപ്പോലുള്ള ഒരു വികസ്വര രാജ്യത്തിന്റെ ഉത്പ്പാദനത്തിന്റെ കപ്പലില്‍ വികസനത്തിന്റെ മറുകര കാണാമെന്ന മോഹത്തെ പാടെ തള്ളികളയാനും നമുക്ക് സാധിക്കില്ല. പക്ഷെ നിലവിലുള്ളതിനേക്കാള്‍ മെച്ചപ്പെട്ട റോഡുകളും, തീവണ്ടിപ്പാതകളും, വിമാനത്താവളങ്ങളും വൈദ്യുതി വിതരണ ശൃംഖലയും നിര്‍മ്മിക്കാന്‍ രാജ്യം തയ്യാറായാല്‍ മാത്രമേ ഈ മോഹം പൂവണിയുകയുള്ളൂ. 2001-ല്‍ ആരംഭിച്ച Golden Quadrilateral highway പദ്ധതി ഇന്ത്യന്‍ കമ്പനികളുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന വാദമാണ് തങ്ങളുടെ സാങ്കല്‍പികസിദ്ധാന്തത്തിന്റെ തെളിവായി സാമ്പത്തിക വിദഗ്ദ്ധര്‍ ഉയര്‍ത്തിക്കാട്ടുന്നത്.

ചെറിയ രീതിയിലുള്ള തട്ടിക്കൂട്ടുപണികള്‍ അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തില്‍ സംഭവിച്ചിട്ടുണ്ടെങ്കിലും എടുത്തു പറയാന്‍ പറ്റിയ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ലെന്നാണ് 2013-ല്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേര്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത് ‘ദ്രുത ഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വ്യവസായവല്‍ക്കരണത്തിന്റെ കൂടെ കുതിക്കാന്‍ ഇന്ത്യയിലെ വൈദ്യുതി-ജല വിതരണ സംവിധാനങ്ങള്‍ നന്നേ പാടുപെടുകയാണ്. മനുഷ്യ ജീവനുകളെ കുത്തിനിറച്ചു സേവനം നടത്തുന്നതില്‍ കുപ്രസിദ്ധിയാര്‍ജിച്ച ഇന്ത്യന്‍ റെയില്‍വേയാവട്ടെ വളര്‍ന്നുവരുന്ന ചരക്കു ഗതാഗതത്തിലെ ആവശ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താനാവാതെ നട്ടം തിരിയുകയാണ്.

മൊത്തം ചരക്കിന്റെ 65 ശതമാനവും റോഡ് വഴി സഞ്ചരിക്കുന്ന രാജ്യത്ത് ഹൈവേകളിലെ ഗതാഗതക്കുരുക്കിലകപ്പെട്ട് ബസ്സുകളുടേയും ട്രക്കുകളുടേയും വേഗത മണിക്കൂറില്‍ 30-40 കിലോമീറ്ററായ് ചുരുങ്ങുന്നത് പരിഹരിക്കാന്‍ ദിവസവും 20 കിലോമീറ്റര്‍ റോഡ് പണിയാനുള്ള സര്‍ക്കാരിന്റെ പദ്ധതിയും വിജയിക്കാതെ പോവുകയായിരുന്നു. മുംബൈ, ന്യൂദല്‍ഹി, കൊല്‍ക്കത്ത, ബാംഗ്ലൂര്‍ പോലുള്ള മഹാ നഗരങ്ങളിലെ ജലവൈദ്യുതി പാര്‍പ്പിട പ്രശ്‌നങ്ങള്‍ തന്നെ പരിഹരിക്കാന്‍ ഭീമമായ മുതല്‍മുടക്ക് നടത്തേണ്ടതായി വരും. ‘എന്തുകൊണ്ടാണ് ജന സംഖ്യയില്‍ ഇന്ത്യയേക്കാള്‍ മുന്നിട്ടു നില്ക്കുന്ന അയല്‍ രാജ്യമായ ചൈന ലോക ശക്തികളിലൊന്നായി വളര്‍ന്നപ്പോഴും ഇന്ത്യ കണ്ടം ബെച്ച കോട്ടില്‍ വീണ്ടും കീശയുണ്ടാക്കി കളികുന്നവരായി തുടരുന്നത്?

ഇന്ത്യയിലെ ജനാധിപത്യം രാജ്യത്തിന്റെ പുരോഗതിക്ക് തടസ്സമായി മാറുകയാണ്, ചൈനയിലെ സ്വേച്ഛാധിപത്യ സര്‍ക്കാരിനു അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കാന്‍ ഉത്തരവിട്ടാല്‍ മാത്രം മതി, മറുത്തൊന്നും പറയാതെ പൗരന്മാര്‍ പ്രാവര്‍ത്തികമാക്കും. അതുകൊണ്ടുതന്നെ ഇന്ത്യയും ജനാധിപത്യം ഉപേക്ഷിച്ച് കാര്യപ്രാപ്തിയുള്ള ഒരു സര്‍ക്കാരിനെ ഭരണത്തിലേറ്റണം. കേള്‍ക്കുന്നവരെല്ലാം വിശ്വസിച്ചുപോകുന്ന ഈ പെരും നുണയാണ് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യത്തിന്റെ ഉത്തരമായ് പതിട്ടാണ്ടുകളായി ഇന്ത്യക്കാര്‍ അവര്‍ക്ക് തന്നെ നല്‍കിവരുന്നത്. ഫലപ്രദമായ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കാന്‍ ജനാധിപത്യ രാഷ്ട്രങ്ങള്‍ക്ക് സാധിക്കുമെന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. ഏറ്റവും നല്ല ഉദാഹരണമായി ചൂണ്ടിക്കാട്ടാനാവുന്നത് ജപ്പാനെയാണ്.

രാഷ്ട്രീയ സ്വാതന്ത്രത്തിന്റെ പേരില്‍ മഹിമ കേട്ട ജനാധിപത്യ രാജ്യമാണ് ജപ്പാന്‍. ഭൂമിയിലെ ഏറ്റവും നല്ല അടിസ്ഥാന സൗകര്യമുള്ള രാജ്യങ്ങളില്‍ ജപ്പാന്‍ മുന്‍പന്തിയിലാണെന്ന സത്യം ആരാലും നിഷേധിക്കാന്‍ സാധിക്കാത്തതാണ്. ജീവിതത്തിന്റെ എല്ലാ തുറകളിലുള്ളവര്‍ക്കും യോജിച്ച രീതിയിലുള്ള ഗതാഗത, പാര്‍പ്പിട സൗകര്യം നല്‍കാന്‍ സാധിച്ചെന്ന കാര്യം ഭരണകൂടത്തിന്റെ കാര്യക്ഷമതയെയാണ് എടുത്തുകാണിക്കുന്നത്. 

ജപ്പാന്റെ വിജയത്തില്‍ മുഖ്യ പങ്ക് വഹിച്ചത് യന്ത്രവിദ്യാവിദഗ്ദ്ധര്‍ നടത്തുന്ന ഭരണമായിരുന്നു(Technocracy). പാര്‍ലമെന്റ് തെരഞ്ഞെടുക്കുന്ന വിദഗ്ദ്ധരുടെ സംഘം ഹ്രസ്വകാലത്തേക്കുള്ള പദ്ധതികള്‍ തയ്യാറാക്കുകയും ജനപ്രതിനിധികളുടെ സഹായത്തോടെ അവ നടപ്പിലാക്കുകയും ചെയ്യുന്ന ഈ ഭരണ സംവിധാനം ചുവപ്പു നാടകള്‍ ഇല്ലാതാക്കുകയും പദ്ധതികള്‍ കാലതാമസം കൂടാതെ പ്രായോഗികമാക്കാന്‍ സഹായിക്കുകയും ചെയ്തു. ജപ്പാനിലെ പ്രമുഖ സര്‍വ്വകലാശാലകളില്‍ നിന്നും തിരഞ്ഞെടുത്ത വിദഗ്ദ്ധര്‍ മന്ത്രിമാരുടേയും പൊതു ജനങ്ങളുടേയും സഹായത്തോടെ രാജ്യത്തെ പുരോഗതിയുടെ പടവുകളിലേക്ക് നയിക്കുകയായിരുന്നു.

ഈ പാഠം ഹൃദയത്തിലേക്കെടുക്കാന്‍ തയ്യാറായ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി ‘ദേശീയ നിക്ഷേപ അടിസ്ഥാന സൗകര്യ നിധി ‘ തുടങ്ങുകയും ലോകത്തിന്റെ പല ഭാഗങ്ങളിലായ് ചിതറിക്കിടക്കുന്ന ഇന്ത്യന്‍ പ്രതിഭകളെ തിരിച്ചുകൊണ്ടുവരുവാനും രാജ്യത്ത് തന്നെയുള്ളവര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കാനും വേണ്ടി നിരവധി പദ്ധതികള്‍ രൂപകല്‍പ്പന നടത്തുകയും ചെയ്തിട്ടുണ്ട്. 2017-നുള്ളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുതിനുവേണ്ടി ഒരു ട്രില്ല്യണ്‍ ഡോളര്‍ മാറ്റി വെക്കുമെന്ന വാഗ്ദാനവും മോദി നല്‍കി.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ത്രികാല ജ്ഞാനികളല്ല, കൂടാതെ മന്ത്രിമാര്‍ തമ്മിലുള്ള മത്സരവും മറഞ്ഞിരുന്നുള്ള പക പോക്കലുകളും ഭരണകൂടത്തിന്റെ സുഗമമായ നടത്തിപ്പിനും പദ്ധതികളുടെ വിജയത്തിനും തടസ്സമായി മാറും. ഇതു തന്നെയാണ് അടുത്തകാലത്ത് ജപ്പാനിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആവശ്യത്തിലും കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ പണിതതോടെ ലാഭത്തില്‍ പ്രവര്‍ത്തികാനാവാത്ത പൊതുമേഖലാ സ്ഥാപനങ്ങളും പദ്ധതികള്‍ കുന്നുകൂടിയ രാജ്യമായി ജപ്പാന്‍ മാറി. ജപ്പാന്റെ വികസന പദ്ധതികള്‍ പകര്‍ത്തുന്നതു കൂടാതെ റോഡുകളും, തീവണ്ടിപ്പാതകളും പണിയാനും ജപ്പാന്‍ കമ്പനികളുമായി കരാറിലേര്‍പ്പെടാനും ഇന്ത്യന്‍ ഭരണകൂടം മനസ്സുകാണിച്ചാല്‍ നന്നായിരിക്കും.

കൂടാതെ ചൈനയുടെ വളര്‍ച്ചയില്‍ സന്തോഷവാനല്ലാത്ത ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേ ഇന്ത്യയുമായുള്ള ചങ്ങാത്തത്തെ പ്രോത്സാഹിപ്പിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ സാമ്പത്തിക ഇളവുകള്‍ നല്‍കാനും സാധ്യതയുണ്ട്. ഏഷ്യയിലെ ദരിദ്ര രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ വേണ്ടി 110 ബില്ല്യന്‍ ഡോളറിന്റെ സാമ്പത്തിക നിക്ഷേപ സഹായമാണ് ജപ്പാന്‍ പ്രധാനമന്ത്രി അടുത്തിടെ പ്രഖ്യാപിച്ചത്. വരുമാനം കുറവാണെന്ന കാരണത്താല്‍ തന്നെ ഇന്ത്യപോലുള്ള വലിയ രാജ്യങ്ങളുമായുള്ള കരാറിലൊപ്പിടാന്‍ ജപ്പാനിലെ നിക്ഷേപകരും തിടുക്കം കാണിക്കും. ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന കാര്യത്തില്‍ സാങ്കേതിക,സാമ്പത്തിക സഹായത്തിനു പുറമേ വിദഗ്ദ്ധരുടെ സേവനവും നല്‍കാന്‍ തയ്യാറാവുന്ന ജപ്പാനായിരിക്കും വികസിത ഇന്ത്യയുടെ ഉറ്റ സുഹൃത്ത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Leave a Reply

Your email address will not be published. Required fields are marked *

×