June 15, 2026 |
Share on

ജിഷ വധക്കേസ്; പ്രതിയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

അഴിമുഖം പ്രതിനിധി പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാം സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഇന്ന് വിധിയുണ്ടാകും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിധി പറയുക. പ്രതിഭാഗം, പ്രോസിക്യൂഷന്‍ വാദങ്ങള്‍ പൂര്‍ത്തിയായതിനത്തെുടര്‍ന്ന് ആണ് സെഷന്‍സ് ജഡ്ജി എന്‍. അനില്‍കുമാര്‍ വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവച്ചത്. പൊലീസ് ആരോപിക്കുന്ന കുറ്റകൃത്യം ചെയ്തിട്ടില്ല എന്നും കസ്റ്റഡിയിലെ ചോദ്യം ചെയ്യലും തെളിവുശേഖരണവും കഴിഞ്ഞതിനാല്‍ ജാമ്യം അനുവദിക്കണമെന്നും കോടതി നല്‍കുന്ന ഏതു വ്യവസ്ഥയും പാലിക്കാന്‍ തയാറാണെന്നും പ്രതി ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍, ജാമ്യം അനുവദിച്ചാല്‍ […]

അഴിമുഖം പ്രതിനിധി

പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാം സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഇന്ന് വിധിയുണ്ടാകും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിധി പറയുക. പ്രതിഭാഗം, പ്രോസിക്യൂഷന്‍ വാദങ്ങള്‍ പൂര്‍ത്തിയായതിനത്തെുടര്‍ന്ന് ആണ് സെഷന്‍സ് ജഡ്ജി എന്‍. അനില്‍കുമാര്‍ വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവച്ചത്. പൊലീസ് ആരോപിക്കുന്ന കുറ്റകൃത്യം ചെയ്തിട്ടില്ല എന്നും കസ്റ്റഡിയിലെ ചോദ്യം ചെയ്യലും തെളിവുശേഖരണവും കഴിഞ്ഞതിനാല്‍ ജാമ്യം അനുവദിക്കണമെന്നും കോടതി നല്‍കുന്ന ഏതു വ്യവസ്ഥയും പാലിക്കാന്‍ തയാറാണെന്നും പ്രതി ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍, ജാമ്യം അനുവദിച്ചാല്‍ പ്രതി ഒളിവില്‍ പോകാനുള്ള സാധ്യത പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×