July 10, 2026 |
Avatar
Share on

കനയ്യ കുമാര്‍ ഇന്ന് ഹൈദരാബാദ് സര്‍വകലാശാലയില്‍; തടയുമെന്ന് അധികൃതര്‍

അഴിമുഖം പ്രതിനിധി ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത് ഗവേഷക വിദ്യാര്‍ത്ഥിയായ രോഹിത് വെമുലയ്ക്ക് നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായി ഇന്ന് ജെഎന്‍യു എസ് യു പ്രസിഡന്റ് കനയ്യ കുമാര്‍ ഹൈദരാബാദ് സര്‍വകലാശാലയിലെത്തും. രോഹിതിന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് നടന്ന പ്രക്ഷോഭങ്ങളെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച വിസി അപ്പാ റാവു ഇന്നലെ തിരികെ എത്തിയതിനെ തുടര്‍ന്ന് സര്‍വകലാശാലയില്‍ സംഘര്‍ഷമുണ്ടായിരുന്നു.ഇതേ തുടര്‍ന്ന് രോഹിത് വെമുല പ്രശ്‌നം സജീവമായിരിക്കുകയാണ്. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളേയും രോഹിതിന്റെ അമ്മയേയും കനയ്യ സന്ദര്‍ശിക്കും. എന്നാല്‍ കനയ്യയുടെ പരിപാടിക്ക് സര്‍കലാശാല […]

അഴിമുഖം പ്രതിനിധി

ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത് ഗവേഷക വിദ്യാര്‍ത്ഥിയായ രോഹിത് വെമുലയ്ക്ക് നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായി ഇന്ന് ജെഎന്‍യു എസ് യു പ്രസിഡന്റ് കനയ്യ കുമാര്‍ ഹൈദരാബാദ് സര്‍വകലാശാലയിലെത്തും.

രോഹിതിന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് നടന്ന പ്രക്ഷോഭങ്ങളെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച വിസി അപ്പാ റാവു ഇന്നലെ തിരികെ എത്തിയതിനെ തുടര്‍ന്ന് സര്‍വകലാശാലയില്‍ സംഘര്‍ഷമുണ്ടായിരുന്നു.ഇതേ തുടര്‍ന്ന് രോഹിത് വെമുല പ്രശ്‌നം സജീവമായിരിക്കുകയാണ്.

സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളേയും രോഹിതിന്റെ അമ്മയേയും കനയ്യ സന്ദര്‍ശിക്കും. എന്നാല്‍ കനയ്യയുടെ പരിപാടിക്ക് സര്‍കലാശാല അനുമതി നല്‍കിയിട്ടില്ല. രോഹിതാണ് തന്റെ മാതൃകയെന്ന് ജയിലില്‍ നിന്ന് ഇറങ്ങിയശേഷം കനയ്യ പറഞ്ഞിരുന്നു. ജെഎന്‍യു ദേശദ്രോഹ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കനയ്യ ഇപ്പോള്‍ ജാമ്യത്തിലാണ്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×